ദിലീപിനെ പൊളിച്ചടുക്കി വീണ്ടും പോലീസ്... ആ പറഞ്ഞതൊന്നും അല്ല. കാര്യം ഇതാണ്; മാര്‍ച്ചില്‍ സംഭവിച്ചത്
കൊച്ചി: ഹൈക്കോടതിയില്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ പോലീസിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളത്. ഡിജിപി ലോക്നാഥ് ബെഹ്റയേയും എഡിജിപി ബി സന്ധ്യയേയും പ്രതിരോധത്തിലാക്കിയ ആരോപണങ്ങള്‍ ആയിരുന്നു അത്.
എന്നാല്‍ അതൊന്നും ഒരു വിഷയമേ അല്ലെന്നാണ് അന്വേഷണ സംഘം ഇപ്പോള്‍ പറയുന്നത്. ദിലീപിന്റെ ഓരോ ആരോപണങ്ങളേയും പൊളിച്ചടുക്കിക്കൊണ്ടാണ് പോലീസ് രംഗത്ത് വരുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.
പള്‍സര്‍ സുനി വിളിച്ച വിവരവും കത്ത് കിട്ടിയ വിവരവും അപ്പോള്‍ തന്നെ ഡിജിപിയെ അറിയിച്ചിരുന്നു എന്നാണ് ദിലീപിന്റെ വാദം. ലോക്നാഥ് ബെഹ്റയ്ക്ക് വാട്സ് ആപ്പില്‍ കത്ത് അയച്ചുകൊടുത്തിരുന്നു എന്നാണ് ദിലീപ് ജാമ്യ ഹര്‍ജിയില്‍ പറയുന്നത്.

മാര്‍ച്ചില്‍ തന്നെ സംശയം
നടി ആക്രമിക്കപ്പെട്ട കേസില്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തന്നെ ദിലീപ് സംശയത്തിന്റെ നിഴലില്‍ ആയിരുന്നു എന്നാണ് പോലീസ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അതിന്റെ സൂചനകള്‍ ഒന്നും തന്നെ അന്ന് പുറത്ത് വന്നിരുന്നില്ല.

പള്‍സര്‍ സുനി വിളിച്ചത്
മാര്‍ച്ച് 22 നായിരുന്നു പള്‍സര്‍ സുനി ഫോണില്‍ വിളിച്ചത് എന്നും പോലീസ് ഇപ്പോള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ അതിലും ഏറെ കഴി#്ഞാണ് ദിലീപ് പരാതി നല്‍കിയത്.

ദിലീപിന്റെ പരാതി
മാര്‍ച്ച് 28 ന് പള്‍സര്‍ സുനി വിളിച്ചെങ്കിലും ദിലീപ് പോലീസില്‍ ഔദ്യോഗികമായി പരാതി നല്‍കിയത് ഏപ്രില്‍ 22 ന് ആയിരുന്നു. ഇക്കാര്യത്തില്‍ പോലീസിന്റെ പക്കല്‍ രേഖകളും ഉണ്ട്.

വാട്സ് ആപ്പില്‍ അയച്ചത് പരാതിയല്ല?
പള്‍സര്‍ സുനിയുടെ കത്ത് കിട്ടിയ ദിവസം തന്നെ അത് ഡിജിപി ലോക്നാഥ് ബെഹ്റയുടെ സ്വകാര്യ നമ്പറിലേക്ക് വാട്സ് ആപ്പ് വഴി അയച്ചിരുന്നു എന്നാണ് ദിലീപ് പറയുന്നത്. എന്നാല്‍ ഇതിനെ ഒരു പരാതിയായി കാണാന്‍ സാധിക്കില്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

സത്യവാങ്മൂലം
ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്ന സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും എന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്. കാര്യങ്ങള്‍ ഇങ്ങനെ ആണെങ്കില്‍ ദിലീപിന്റെ ജാമ്യം അത്ര എളുപ്പമാവില്ല എന്നും സൂചനകളുണ്ട്.

തള്ളാതെ ബെഹ്റ
ദിലീപ് കത്ത് വാട്സ് ആപ്പില്‍ അയച്ചു എന്ന കാര്യം ഡിജിപി ലോക്നാഥ് ബെഹ്റ ഇതുവരെ തള്ളിക്കളഞ്ഞിട്ടില്ല. ദിലീപ് പറയുന്നതിലും പോലീസ് പറയുന്നതിലും ശരിയുണ്ട് എന്നാണ് ബെഹ്റ ഇതിനോട് പ്രതികരിച്ചത്.

ഏപ്രില്‍ 10
ഏപ്രില്‍ 10 ന് നാദിര്‍ഷയ്ക്ക് വന്ന ഫോണ്‍ കോളിനെ കുറിച്ചും ഡിജിപിയെ അറിയിച്ചു എന്നാണ് ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ പറയുന്നത്. എന്നാല്‍ ്അതിന് മുമ്പ് തന്നെ പള്‍സര്‍ സുനി ദിലീപിനെ വിളിച്ചിരുന്നു എന്നാണ് ഇപ്പോള്‍ പോലീസ് പറയുന്നത്.

ബി സന്ധ്യക്കെതിരെ
എഡിജിപി ബി സന്ധ്യക്കെതിരേയും ഗുരുതരമായ ആരോപണം ആണ് ദിലീപ് ജാമ്യ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. ബി സന്ധ്യയും മഞ്ജു വാര്യരും തമ്മില്‍ അടുത്ത ബന്ധമാണെന്ന് ദിലീപ് ആരോപിക്കുന്നു. ചോദ്യം ചെയ്യലിനിടെ ശ്രീകുമാര്‍ മേനോനെ കുറിച്ച് പറഞ്ഞപ്പോള്‍ ബി സന്ധ്യ ക്യാമറ ഓഫ് ചെയ്യാന്‍ പറഞ്ഞുവെന്നും ദിലീപ് ആരോപിക്കുന്നുണ്ട്.

ചെറിയൊരു വിഭാഗത്തിന്റെ വന്‍ ഗൂഢാലോചന
സിനിമയുമായി ബന്ധപ്പെട്ട ചെറിയൊരു വിഭാഗത്തിന്റെ വന്‍ ഗൂഢാലോചനയാണ് തനിക്കെതിരെ നടക്കുന്നത് എന്നാണ് ദിലീപ് ആരോപിക്കുന്ന മറ്റൊരു കാര്യം. പോലീസിനേയും രാഷ്ട്രീയക്കാരേയും മാധ്യമങ്ങളേയും സ്വാധീനിക്കാന്‍ കഴിയുന്നവരാണ് ഇവര്‍ എന്നും ദിലീപ് ആരോപിക്കുന്നുണ്ട്.

ജാമ്യാപേക്ഷ
രണ്ട് തവണ ദിലീപിന്റെ ജാമ്യ ഹര്‍ജി പോലീസ് തള്ളിയതാണ്. മൂന്നാം തവണ നല്കി അപേക്ഷ ഓഗസ്റ്റ് 18ന് ഹൈക്കോടതി പരിഗണിക്കും.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications