മാഡത്തിന്റെ ഒളിച്ചുകളി ഓഗസ്റ്റ് 30 വരെ മാത്രം... എല്ലാം ഉറപ്പിച്ച് സുനി; കോടതിയുടെ കട്ട സപ്പോർട്ട്!!
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മാഡം ആരാണ് എന്നത് സംബന്ധിച്ച് പള്‍സര്‍ സുനി കൃത്യമായ വെളിപ്പെടുത്തല്‍ നടത്തും. എന്നാല്‍ അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആകില്ല എന്ന് മാത്രം.
ഇക്കാലമത്രയും പോലീസ് കെട്ടുകഥ എന്ന് പറഞ്ഞ മാഡം ആരാണ് എന്നറിയാന്‍ കാത്തിരിക്കുകയാണ് മലയാളികള്‍. കഴിഞ്ഞ ദിവസങ്ങളില്‍ സുനി രഹസ്യ മൊഴി നല്‍കുന്നത് തടയാനുള്ള എല്ലാ വഴികളും പോലീസ് നോക്കിയിരുന്നു.
എന്നാല്‍ ഈ വിഷയത്തില്‍ കോടതിയും സുനിയ്‌ക്കൊപ്പമാണ്. സുനിയുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.

ആരാണ് മാഡം
നടി ആക്രമിക്കപ്പെട്ട കേസിലെ മാഡം ആരാണ് എന്നത് സംബന്ധിച്ച് സുനില്‍ കുമാര്‍ തന്നെ ചില സൂചനകള്‍ നല്‍കിയിട്ടുണ്ട്. സിനിമ നടിയാണ് മാഡം എന്നാണ് സുനി പറഞ്ഞിട്ടുള്ളത്.

പേരുകള്‍ സജീവം
ആരാണ് മാഡം എന്നത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പലതും പ്രചരിക്കുന്നുണ്ട്. കാവ്യ മാധവന്റെ അമ്മയുടെ പേര് പലപ്പോഴും ഇത്തരം ചര്‍ച്ചകളില്‍ കടന്നുവന്നിരുന്നെങ്കിലും അവര്‍ അല്ല മാഡം എന്ന് തന്നെയാണ് സുനി നല്‍കുന്ന സൂചന.

16 ന് പറഞ്ഞില്ല
ആലുവ ജയിലിലെ വിഐപി വെളിപ്പെടുത്തിയില്ലെങ്കില്‍ ഓഗസ്റ്റ് 16 ന് താന്‍ തന്നെ മാഡത്തിന്റെ പേര് വെളിപ്പെടുത്തും എന്നായിരുന്നു പള്‍സര്‍ സുനി പറഞ്ഞിരുന്നത്. എന്നാല്‍ 16 ന് സുനിയെ അങ്കമാലി കോടതിയില്‍ പോലീസ് ഹാജരാക്കിയില്ല.

പോലീസിന്റെ കളി
എറണാകുളം എസിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ആണ് അങ്കമാലി കോടതിയില്‍ മാഡത്തിന്റെ പേര് വെളിപ്പെടുത്തും എന്ന് സുനില്‍ കുമാര്‍ പറഞ്ഞത്. എന്നാല്‍ അങ്കമാലി കോടതിയില്‍ സുനിയെ ഹാജരാക്കാതെ തന്നെ പോലീസ് റിമാന്‍ഡ് കാലാവധി നീട്ടിയുള്ള ഉത്തരവ് വാങ്ങുകയായിരുന്നു.

പറയാന്‍ തയ്യാറായി... പക്ഷേ
കഴിഞ്ഞ ദിവസം സുനില്‍ കുമാറിനെ വീണ്ടും അങ്കമാലി കോടതിയില്‍ ഹാജരാക്കിയിരുന്നു. മാഡം ആരാണ് എന്ന കോടതിയ്ക്ക് മുന്നില്‍ രഹസ്യമൊഴി നല്‍കാനും സുനി തയ്യാറായിരുന്നു. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു.

മര്‍ദ്ദനം ഭയന്ന്
മാഡത്തിന്റെ പേര് വെളിപ്പെടുത്തിയാല്‍ കാക്കനാട്ടെ ജയിലില്‍ വച്ച് താന്‍ ആക്രമിക്കപ്പെട്ടേക്കും എന്ന ഭയമാണ് സുനി പങ്കുവച്ചത്. തുടര്‍ന്ന് ജയില്‍മാറ്റം എന്ന അഭ്യര്‍ത്ഥനയും വച്ചു. കോടതി ഇത് അംഗീകരിക്കുകയും ചെയ്തു.

ഓഗസ്റ്റ് 30 ന് അത് സംഭവിക്കും
സുനിയെ ജയില്‍ മാറ്റിയതിന് ശേഷം മൊഴി രേഖപ്പെടുത്താം എന്നാണ് അങ്കമാലി കോടതി വ്യക്തമാക്കിയിട്ടുള്ളത്. ഓഗസ്റ്റ് 30 ന് എറണാകുളം കോടതിയുടെ റിമാന്‍ഡ് കാലാവധി അവസാനിക്കും. അന്ന് സുനി രഹസ്യമൊഴി നല്‍കും.

ആളൂരിന്റെ അഭ്യര്‍ത്ഥന
സുനില്‍ കുമാറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തണം എന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ ആയ ബിഎ ആളൂര്‍ ആയിരുന്നു ഓഗസ്റ്റ് 17 ന് കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് സുനിയെ കോടതിയിലെത്തിച്ചത്.

പോലീസും കുടുങ്ങും
പള്‍സര്‍ സുനി, മാഡത്തിന്റെ പേര് വെളിപ്പെടുത്തുന്നതോടെ അന്വേഷണ സംഘവും പ്രതിരോധത്തിലാവും. അങ്ങനെ ഒരാള്‍ ഇല്ലെന്നായിരുന്നു ഇതുവരേയും പോലീസ് പറഞ്ഞുകൊണ്ടിരുന്നത്.

ദിലീപിന്റെ ജാമ്യം
അതിനിടി ദിലീപിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി. പ്രോസിക്യൂഷന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നായിരുന്നു ഇത്.












Click it and Unblock the Notifications