ദിലീപ് പെട്ടുപോയത് വെറുതേയല്ല; നടിയുടെ മൊഴിയില്‍ ദിലീപിന്റെ പേര്? ആ രഹസ്യം പുറത്തേക്ക്?

 • Posted By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam
cmsvideo
  'ആക്രമിക്കപ്പെട്ട നടിയുടെ രഹസ്യ മൊഴിയില്‍ ദിലീപിന്റെ പേര്'? | Oneindia Malayalam

  കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം കിട്ടാത്തതില്‍ പ്രതിഷേധിച്ച് പ്രമുഖരെല്ലാം രംഗത്തിറങ്ങിയിട്ടുണ്ട്. ഡോ സെബാസ്റ്റിയന്‍ പോളിനെ പോലുള്ള നിയമജ്ഞരും ദിലീപിന് വേണ്ടി പരസ്യമായി രംഗത്തിറങ്ങിക്കഴിഞ്ഞു.

  ഭാവനയുടെ അഭിമുഖം ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്തില്ല... പിന്നിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ?

  എന്നാല്‍ എന്തുകൊണ്ടാണ് ദിലീപിന് കോടതി ജാമ്യം അനുവദിക്കാത്തത് എന്ന ചോദ്യത്തിന് ഉത്തരം എന്താണ്? നടി തന്നെ ദിലീപിന്റെ പേര് മൊഴിയില്‍ പറഞ്ഞിട്ടുണ്ടോ?

  അവള്‍ തലയുയർത്തി തന്നെ ദിലീപിനൊപ്പം നിന്നു, മാധ്യമങ്ങൾക്ക് തിരിച്ചടിയെന്ന് ... മഞ്ജുവിനും കൊട്ട്

  താന്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ നടി തന്നെ കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയില്‍ ദിലീപിന്റെ പേരും ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മംഗളം ആണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

  ദിലീപ് എളുപ്പത്തില്‍ രക്ഷപ്പെടും... കേസ് അത്രയും ദുര്‍ബലം? നല്ല എതിര്‍വിസ്താരം മാത്രം മതി!!!

  തെളിവുണ്ടെന്ന് കോടതി

  തെളിവുണ്ടെന്ന് കോടതി

  രണ്ട് തവണ ജാമ്യം നിഷേധിച്ചപ്പോഴും ഹൈക്കോടതി വ്യക്തമാക്കിയ ഒരു കാര്യമുണ്ട്. ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട് എന്നതായിരുന്നു അത്. മാത്രമല്ല, ദിലീപ് പുറത്തിറങ്ങിയാല്‍ സംഭവിച്ചേക്കാവുന്ന കാര്യങ്ങളും കോടതി പരിഗണിച്ചു.

  ഉറപ്പിച്ച് പറയാന്‍

  ഉറപ്പിച്ച് പറയാന്‍

  പോലീസ് കോടതിയ്ക്ക് മുന്നില്‍ വച്ച തെളിവുകള്‍ തന്നെ ദിലീപിന് ജാമ്യം നിഷേധിക്കാന്‍ ധാരാളമാണ് എന്നാണ് സൂചന. പള്‍സര്‍ സുനിയെ അറിയില്ലെന്ന് പറഞ്ഞ മൊഴി തെറ്റാണെന്ന് പോലീസിന്റെ കൈവശം തെളിവുണ്ട്.

  ഏറ്റവും ശക്തം

  ഏറ്റവും ശക്തം

  എന്നാല്‍ ജാമ്യം നിഷേധിക്കാന്‍ ഏറ്റവും ശക്തമായ കാരണം ആയി ഇപ്പോള്‍ പറയുന്നത് മറ്റൊന്നാണ്. ആക്രമിക്കപ്പെട്ട നടി നല്‍കിയ രഹസ്യ മൊഴിയില്‍ ദിലീപിന്റെ പേരുണ്ട് എന്നതാണ് അത്.

  വാദങ്ങള്‍ പൊളിയും

  വാദങ്ങള്‍ പൊളിയും

  ആക്രമിക്കപ്പെട്ട നടി പോലും ഇതുവരെ ദിലീപിന്റെ പേര് പറഞ്ഞിട്ടില്ലെന്നായിരുന്നു ദിലീപ് ആരാധകര്‍ ഇത്രകാലവും പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഇനി ആ വാദത്തിന് നിലനില്‍പുണ്ടാവില്ല എന്ന് വേണം കരുതാന്‍.

  ജാമ്യം കിട്ടാന്‍ സാധ്യത കുറവ്

  ജാമ്യം കിട്ടാന്‍ സാധ്യത കുറവ്

  ഈ സാഹചര്യത്തില്‍ ദിലീപിന്റെ നാലാമത്തെ ജാമ്യാപേക്ഷയും തള്ളിപ്പോകാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ദിവസം തന്നെ ദിലീപ് വീണ്ടും ജാമ്യഹര്‍ജി സമര്‍പ്പിക്കുന്നുണ്ട്.

  ഗൂഢാലോചന നടത്തിയത്

  ഗൂഢാലോചന നടത്തിയത്

  നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയത് ദിലീപും പള്‍സര്‍ സുനിയും മാത്രമാണ് എന്ന നിഗമനത്തിലാണ് ഇപ്പോഴും പോലീസ്. കാവ്യ മാധവനോ അപ്പുണ്ണിയ്‌ക്കോ നാദിര്‍ഷയ്‌ക്കോ ഇത് സംബന്ധിച്ച് നേരത്തെ വിവരം ഉണ്ടായിരുന്നില്ല എന്നും കരുതുന്നു.

  മുകേഷിന്റെ ഫോണ്‍ വിളി

  മുകേഷിന്റെ ഫോണ്‍ വിളി

  എന്നാല്‍ നടി ആക്രമിക്കപ്പെട്ട അന്ന് രാത്രി നടനും എംഎല്‍എയും ആയ മുകേഷ് ദിലീപിന്റെ ഫോണിലേക്ക് പലതവണ വിളിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മുകേഷിന്റെ മുന്‍ ഡ്രൈവര്‍ ആയിരുന്നു പള്‍സര്‍ സുനി എന്നതും സംശയം ജനിപ്പിക്കുന്നുണ്ട്.

  റിമി ടോമിയുടെ ഫോണ്‍ വിളിയും

  റിമി ടോമിയുടെ ഫോണ്‍ വിളിയും

  ഇതേ ദിവസം തന്നെ പലപ്പോഴായി റിമി ടോമിയും ദിലീപിന്റേയും കാവ്യ മാധവന്റേയും ഫോണുകളിലേക്ക് വിളിച്ചിട്ടുണ്ട്. റിമി ടോമിയെ ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

  സംശയങ്ങള്‍ പലരിലേക്കും

  സംശയങ്ങള്‍ പലരിലേക്കും

  ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മറ്റൊരു നടിയുടെ പേരും ഇതിനിടെ പരാമര്‍ശിക്കപ്പെട്ടിരുന്നു. പള്‍സര്‍ സുനിയുടെ കാമുകിയുമായി അടുത്ത ബന്ധമുണ്ട് ഈ നടിക്ക് എന്നാണ് സൂചന.

   ഇനിയും അറസ്റ്റുകള്‍

  ഇനിയും അറസ്റ്റുകള്‍

  കേസില്‍ കുറ്റപത്രം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഇനിയും അറസ്റ്റുകള്‍ ഉണ്ടായേക്കും എന്നാണ് സൂചനകള്‍. നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്

  മുന്‍കൂര്‍ ജാമ്യം

  മുന്‍കൂര്‍ ജാമ്യം

  അറസ്റ്റ് ഒഴിവാക്കാന്‍ നാദിര്‍ഷ മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അടുത്ത ദിവസം കോടതി ഹര്‍ജി പരിഗണിക്കും. അതിന് ശേഷം മാത്രമേ നാദിര്‍ഷയെ പോലീസ് ചോദ്യം ചെയ്യുകയുള്ളൂ എന്നാണ് വിവരം.

  കാവ്യയേയും ചോദ്യം ചെയ്യും

  കാവ്യയേയും ചോദ്യം ചെയ്യും

  ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യ കാവ്യ മാധവനേയും പോലീസ് വീണ്ടും ചോദ്യം ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. മാഡം കാവ്യ ആണെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു.

  കുറ്റപത്രം വൈകില്ല

  കുറ്റപത്രം വൈകില്ല

  കേസ് എടുത്ത് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണം എന്നാണ് ചട്ടം. ദിലീപിനെ അറസ്റ്റ് ചെയ്തിട്ട് ഇപ്പോള്‍ തന്നെ 60 ദിവസം പിന്നിട്ടിരിക്കുന്നു. 90 ദിവസത്തിന് കാത്ത് നില്‍ക്കാതെ അന്വേഷണ സംഘം ഉടന്‍ കുറ്റപത്രം തയ്യാറാക്കിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

  പിന്തുണ കുടൂന്നു

  പിന്തുണ കുടൂന്നു

  അതിനിടെ ദിലീപിനുള്ള പിന്തുണയും പൊതു സമൂഹത്തില്‍ കൂടുകയാണ്. ഡോ സെബാസ്റ്റ്യന്‍ പോളിനെ പോലുള്ളവര്‍ ദിലീപിന് വേണ്ടി ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.

  കടുത്ത പ്രതിഷേധം

  കടുത്ത പ്രതിഷേധം

  സെബാസ്റ്റ്യന്‍ പോളിനെ പോലുള്ളവരുടെ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സിനിമയിലെ വനിത കൂട്ടായ്മയും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Attack against actress: What is in the secret statement given to court by the attacked actress?

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്