Get Updates
Get notified of breaking news, exclusive insights, and must-see stories!

അട്ടപ്പാടി മധു വധക്കേസ്; ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു, ഡിജിറ്റല്‍ തെളിവ് തള്ളി

കൊച്ചി: കോളിളക്കം സൃഷ്ടിച്ച അട്ടപ്പാടി മധു ആള്‍ക്കൂട്ടക്കൊലപാതക കേസില്‍ ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടു. ഇതോടെ കേസില്‍ വെറുതെ വിടുന്ന പ്രതികളുടെ എണ്ണം മൂന്നായി. ബാക്കി 13 പ്രതികളുടെ ശിക്ഷ കോടതി ശരിവച്ചു. വിചാരണ കോടതി മൂന്ന് മാസം മാത്രം ശിക്ഷ വിധിച്ചിരുന്ന പ്രതിയുടെ ശിക്ഷ ഹൈക്കോടതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.

 സ്വര്‍ണവില ഉയര്‍ന്നു; വെള്ളി വില കുറഞ്ഞു, ക്രൂഡ് ഓയില്‍ വില താഴ്ന്നു, ഇന്നത്തെ പവന്‍ വില അറിയാം
സ്വര്‍ണവില ഉയര്‍ന്നു; വെള്ളി വില കുറഞ്ഞു, ക്രൂഡ് ഓയില്‍ വില താഴ്ന്നു, ഇന്നത്തെ പവന്‍ വില അറിയാം

കേസില്‍ 16 പ്രതികളാണ് ഉണ്ടായിരുന്നത്. രണ്ടുപേരെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. ബാക്കി 14 പേരെയാണ് ശിക്ഷിച്ചത്. ശിക്ഷ വര്‍ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും ശിക്ഷാവിധിക്കെതിരെ പ്രതിഭാഗവും അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. ഹുസൈന്റെ ശിക്ഷ കോടതി മരവിപ്പിക്കുകയും വെറുതെ വിടുകയും ചെയ്തു. ബാക്കി പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. ചിലരുടെ ശിക്ഷ വര്‍ധിപ്പിക്കാനും തീരുമാനിച്ചു.

attappadi madhu case kerala hc verdict

മധുവിനെതിര ആെള്‍ക്കൂട്ട ആക്രമണം നടക്കുന്ന വേളയില്‍ ഹുസൈന്‍ സംഭവസ്ഥലത്തുണ്ടായിരുന്നു എന്ന പ്രോസിക്യൂഷന്‍ വാദം പ്രതിഭാഗം സമ്മതിച്ചു. എന്നാല്‍ ഹുസൈന്റെ ചവിട്ടാണ് മധു മരിക്കാന്‍ കാരണം എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ഹുസൈനെതിരെ ഹാജരാക്കിയ സാക്ഷികളെ വിശ്വാസത്തില്‍ എടുക്കരുത് എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇക്കാര്യം കോടതി അംഗീകരിച്ചു.

തന്നെയും ജിഹാദി എന്ന് വിളിച്ചു; അമ്മയില്‍ 3 ഗ്രൂപ്പ് എന്ന് ഉഷ ഹസീന, ശ്വേത മേനോന്‍ നിലപാട് മാറ്റി
തന്നെയും ജിഹാദി എന്ന് വിളിച്ചു; അമ്മയില്‍ 3 ഗ്രൂപ്പ് എന്ന് ഉഷ ഹസീന, ശ്വേത മേനോന്‍ നിലപാട് മാറ്റി

ഹുസൈനെതിരെ ശിക്ഷ വിധിക്കാന്‍ പ്രധാന കാരണം എട്ട്, 19 സാക്ഷികളുടെ മൊഴിയായിരുന്നു. മധുവിന്റെ ബന്ധുവും ഒരു ഓട്ടോക്കാരനുമാണിത്. ഇവര്‍ സംഭവസ്ഥലത്തുണ്ടായിരുന്നില്ല എന്നാണ് പ്രതിഭാഗം വാദിച്ചത്. ഇതിന് മതിയായ തെളിവുകള്‍ ഇവര്‍ ഹാജരാക്കുകയും ചെയ്തു. ഇക്കാര്യമാണ് ഹൈക്കോടതി ശിരവച്ചത്. ഡിജിറ്റല്‍ തെളിവ് കോടതി വിശദമായി പരിശോധിച്ചു.

അതേസമയം, കേസില്‍ 4, 11 പ്രതികളെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. ഇക്കാര്യം ഹൈക്കോടതിയും ശരിവച്ചു. 14ാം പ്രതിക്ക് മൂന്ന് മാസം മാത്രമാണ് ശിക്ഷ വിധിച്ചിരുന്നത്. റിമാന്റ് കാലാവധി ചൂണ്ടിക്കാട്ടി ഈ പ്രതി ജയിലില്‍ നിന്ന് ഇറങ്ങുകയും ചെയ്തു. എന്നാല്‍ ഈ പ്രതിയുടെ ശ്ിക്ഷ വര്‍ധിപ്പിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു. മറ്റു ചില പ്രതികളുടെ ശിക്ഷയും ഹൈക്കോടതി വര്‍ധിപ്പിക്കും.

വിചാരണ കോടതി ഒന്നാം പ്രതിക്ക് ഏഴ് വര്‍ഷം തടവാണ് വിധിച്ചിരുന്നത്. ജസ്റ്റിസുമാരായ രാജ വിജയരാഘവന്‍, കെവി ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. 2018 ഫെബ്രുവരി 22നായിരുന്നു കേസിന് ആസ്പദമായ സംഭവം. മാനസിക അസ്വാസ്ഥ്യമുള്ള യുവാവ് ആയിരുന്നു മധു. അരിയും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് ഒരുകൂട്ടം ആളുകള്‍ മധുവിനെ മര്‍ദ്ദിച്ചത്. ഇതിന്റെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+