ആറ്റുകാല്‍ പൊങ്കാല നാളെ..; പതിനായിരങ്ങളെ കാത്ത് തലസ്ഥാനം, ഐതിഹ്യം ഇങ്ങനെ
ഇന്ന് ഉച്ചക്ക് ശേഷം തലസ്ഥാനത്ത് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തവണയും പൊങ്കാലക്ക് വന്‍ ഭക്തജനത്തിരക്കുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്

തിരുവനന്തപുരം: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ആറ്റുകാല്‍ പൊങ്കാലക്കൊരുങ്ങി തലസ്ഥാനം. നാളെയാണ് ആറ്റുകാല്‍ പൊങ്കാല. പതിനായിരക്കണക്കിന് സ്ത്രീകള്‍ ആണ് പൊങ്കാലയിടാനായി എത്തുന്നത്. നാളെ രാവിലെ പത്തരയ്ക്കാണ് അടുപ്പുവെട്ട് ചടങ്ങ് നടക്കും. പിന്നീട് ശുദ്ധ പുണ്യാഹത്തോടെ പൊങ്കല സമര്‍പ്പണ ചടങ്ങിന് തുടക്കമാകും.
പൊങ്കാലയോട് അനുബന്ധിച്ച് ഇന്ന് ഉച്ച മുതല്‍ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചക്ക് രണ്ട് മണി മുതല്‍ ചൊവ്വാഴ്ച വൈകീട്ട് വരെ ചരക്ക് വാഹനങ്ങള്‍, വലിയ വാഹനങ്ങള്‍ എന്നിവയ്ക്ക് നഗരത്തില്‍ പ്രവേശനമുണ്ടായിരിക്കില്ല. സ്ത്രീകളുടെ ശബരിമല എന്ന് അറിയപ്പെടുന്ന ക്ഷേത്രമാണ് ആറ്റുകാല്‍ ക്ഷേത്രം.
ആറ്റുകാലമ്മയെ കൗമാരക്കാരിയായ കണ്ണകി ആയാണ് സങ്കല്‍പിച്ചിരിക്കുന്നതെങ്കിലും ഭക്തര്‍ മാതൃസങ്കല്‍പത്തിലാണ് ആരാധിച്ച് പോരുന്നത്. പൊങ്കാലയോട് അനുബന്ധിച്ച് ഭക്തര്‍ അരിയാഹാരം വെടിഞ്ഞ് വ്രതമെടുക്കാറുണ്ട്. ഒരും നേരം ആണ് അരിയാഹാരം ഉപേക്ഷിക്കുന്നത്. മത്സ്യമാംസവും ലഹരി പദാര്‍ഥങ്ങളും പൂര്‍ണ്ണമായും ഉപേക്ഷിച്ചാണ് വ്രതമെടുക്കേണ്ടത്.
വ്രതമെടുക്കുമ്പോള്‍ ബ്രഹ്‌മചര്യവും അനുഷ്ഠിക്കണം. പൊങ്കാലയിടാന്‍ കോട്ടണ്‍ കോടി വസ്ത്രമാണ് ധരിക്കേണ്ടത്. പൂര്‍ണമായും നന്മ നിറഞ്ഞ മനസോടെയാണ് പൊങ്കാല ഇടേണ്ടത്. മാസമുറയായ സ്ത്രീകളും പുല, വാലായ്മുള്ളവര്‍ എന്നിവരും പൊങ്കാലയിടരുത്. പ്രസവിച്ച് 90 ദിവസം കഴിഞ്ഞ സ്ത്രീകള്‍ക്ക് പൊങ്കാലയിടാം.

പൊങ്കാലയിടാന്‍ പുത്തന്‍കലമാണ് ഒരുക്കേണ്ടത്. ഉണക്കലരി, നാളികേരം, ശര്‍ക്കര, ചെറുപഴം, തേന്‍, നെയ്യ്, പഞ്ചസാര, കല്‍ക്കണ്ടം, ഉണക്കമുന്തിരിങ്ങ, ചെറുപയര്‍, കശുവണ്ടിപ്പരിപ്പ്, എള്ള് എന്നിവയാണ് പൊങ്കാലയിടാന്‍ വേണ്ടത്. അടുപ്പിന് മുമ്പില്‍ വിളക്കും നിറനാഴിയും വെച്ച് വേണം അടുപ്പിന് തീ പകരാന്‍. അടുപ്പ് തീര്‍ഥം തളിച്ച് ശുദ്ധി വരുത്തേണ്ടതുണ്ട്.
പൊങ്കാല തിളച്ച് തൂകി കിഴക്കോട്ടു തൂകിയാല്‍ ഇഷ്ടകാര്യങ്ങള്‍ ഉടന്‍ നടക്കും എന്നാണ് വിശ്വാസം. വടക്കോട്ടായാല്‍ കാര്യങ്ങള്‍ നടക്കാന്‍ അല്‍പം കാലതാമസം വരും എന്നും പടിഞ്ഞാറും തെക്കുമായാല്‍ ദുരിതം മാറിയിട്ടില്ല നവഗ്രഹഭജനം വേണം എന്നുമാണ് പറയുന്നത്.
ആറ്റുകാലമ്മയുടെ ഇഷ്ട നൈവേദ്യമാണ് മണ്ടപ്പുറ്റ്. തലയ്ക്കുള്ള രോഗങ്ങള്‍ മാറുന്നതിന് വേണ്ടിയാണ് മണ്ടപ്പുറ്റ് നടത്തി വരുന്നത്. ഇതോടൊപ്പം കാര്യസിദ്ധിക്കായി ദേവിദേവന്മാര്‍ക്കെല്ലാം ഇഷ്ടവഴിപാടായ തിരളിയും നടത്തി വരുന്നു. പൊങ്കാലക്കുശേഷം ആ ദിവസം കുളിക്കരുത്. ദേവിചൈതന്യം കൂടിയിരിക്കുന്നതിനാല്‍ വ്രതാനുഷ്ഠാനം മതിയാകും എന്നാണ് വിശ്വാസികള്‍ പറയുന്നത്. ജാതിമത ലിംഗ ഭേദമില്ലാതെ ആര്‍ക്കും പൊങ്കാലയിടാം.












Click it and Unblock the Notifications