Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ്റുകാൽ പൊങ്കാല 2024: ചരിത്രവും ഐതിഹ്യവും, വ്രതാനുഷ്ഠാനവും അറിഞ്ഞ് പൊങ്കാല അർപ്പിക്കാം

ആറ്റുകാൽ പൊങ്കാലയ്ക്ക് തലസ്ഥാന ന​ഗരി ഒരുങ്ങി കഴിഞ്ഞു. നാളെയാണ് ആറ്റുകാൽ പൊങ്കാല. ഭക്തജനങ്ങൾ പൊങ്കാല അർപ്പിക്കാൻ ഇവിടേയ്ക്ക് എത്തിത്തുടങ്ങി. സ്ത്രീകളുടെ ശബരിമല എന്ന് അറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധമായ ചടങ്ങാണ് ആറ്റുകാൽ പൊങ്കാല. പൊങ്കാലയിട്ട് ദേവിയുടെ അനു​ഗ്രഹം തേടാൻ പതിനായിരക്കണക്കിന് ആളുകളാണ് ഇവിടേക്ക് എത്തുന്നത്. അന്നപൂർണ്ണേശ്വരി ദേവിയുടെ ഇഷ്ട വഴിപാടാണ് പൊങ്കാല.

ആറ്റുകാൽ പൊങ്കാല ഐതിഹ്യം:

മധുര ന​ഗരം ചുട്ടെരിച്ച കണ്ണകിയുടെ കഥയുമായി ബന്ധപ്പെട്ടതാണ് ആറ്റുകാൽ പൊങ്കാലയുടെ ഐതിഹ്യം എന്നാണ് വിശ്വാസം. തന്റെ കണ്ണിൽ നിന്ന പുറപ്പെട്ട അ​ഗ്നിയിൽ മധുര കത്തിച്ചാമ്പലാക്കിയ കണ്ണകി ദേവിയെ ആശ്വസിപ്പിക്കുന്നതിന് ജനങ്ങൾ പൊങ്കാല നൽകി കണ്ണകിയെ എതിരേറ്റു എന്നാണ് പറയുന്നത്. അതിന്റെ ഓർമ്മയ്ക്കാണ് പൊങ്കാല എന്നാണ് വിശ്വാസം. മഹിഷാസുരനെ വധിച്ച ദേവിയെ ജനങ്ങൾ പൊങ്കാല നൽകി സ്വീകരിച്ചു എന്നാണ് മറ്റൊരു വിശ്വാസം. പാർവതി ദേവി ഒറ്റക്കാലിൽ നിന്ന് തപസ്സ ചെയ്തതിന്റെ കഥയും പൊങ്കാലയുമായി ബന്ധപ്പെട്ട് പറയുന്നു.

Attukal Pongala 2024

ആറ്റുകാൽ പൊങ്കാല വ്രതം:

പൊങ്കാലയ്ക്ക് കൃത്യമായ അനുഷ്ഠാനങ്ങളും വ്രതങ്ങളും ആവശ്യമാണ്. പൊങ്കാലയ്ക്ക് മുൻപ് ഒരാഴ്ചയെങ്കിലും വ്രതം എടുക്കണം. ദിവസവും രണ്ട് നേരം കുളിക്കണം. മത്സ്യം, മുട്ട, മാസം എന്നിവ ഒഴിവാകജ്കി സസ്യാഹാരം മാത്രമേ കഴിക്കാൻ പാടുള്ളൂ. കൂടാതെ മനസ്സും ശരീരവും ശുദ്ധിയായി സൂക്ഷിക്കണം. പാെ​ങ്കാലയുടെ തലേദിവസം ഒരിക്കൽ മാത്രമെ ആ​ഹാരം കഴിക്കാൻ പാടുള്ളൂ. പൊ​ങ്കാലയ്ക്ക് മുൻപ് ക്ഷേത്ര ദർശനം നടത്തുന്നത് നല്ലതാണ്.

പൊങ്കാലയും പ‍ഞ്ചഭൂത സം​ഗമവും:

പൊങ്കാലയിൽ പഞ്ചഭൂതങ്ങളുടെ സം​ഗമമാണ് കാണാൻ സാധിക്കുന്നത്. ഭൂമി പ്രതീകമായ മൺകലവും അരിയും മറ്റുള്ള ആകാശം, വായു, ജലം, അ​ഗ്നി എന്നിവയോട് ചേരുന്നതാണ് പൊങ്കാലയുടെ പുണ്യം എന്നാണ് വിശ്വസിക്കുന്നത്. ശരീരത്തിലെ പ‍ഞ്ച ഭൂതങ്ങൾ ഒന്നിച്ചുചേരുന്ന ആനന്ദമാണ് ഇതിൽ നിന്നും ലഭിക്കുന്നത് എന്നാണ് വിശ്വാസം, കുളി കഴിഞ്ഞ് ശുദ്ധിയോടെ ഈറൻ വസ്ത്രം ധരിച്ച് സൂര്യന് അഭിമുഖമായി നിന്ന് വേണം പൊങ്കാല തയ്യാറാക്കാൻ

തൂശനിലയിൽ അവിൽ, മലർ, വെറ്റില, പാക്ക്, പഴം, ശർക്കര. പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയിൽ വെള്ളം എന്നിവ വയ്ക്കണം.
സാധാരണയായി പുതിയ മൺകലത്തിലാണ് പൊങ്കാല ഇടാറുള്ളത്. ക്ഷേത്രത്തിന് മുൻപിലുള്ള പണ്ഡാര (രാജാവിന്റെ പ്രതീകം) അടുപ്പിൽ തീ കത്തിച്ചതിന് ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളിൽ തീ കത്തിക്കാൻ പാടുള്ളൂ.

പൊങ്കാലയ്ക്ക് ഒരുങ്ങി ന​ഗരം:

എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ന​ഗരസഭ അറിയിച്ചു. കുടിവെള്ള വിതരണത്തിനായി ന​ഗരസഭയും വിവിധ സംഘടനകളും കൂടുതൽ സജ്ജീകരണങ്ങൾ ചെയ്തിട്ടുണ്ട്. ഇന്ന് ഉച്ച മുതൽ നാളെ രാത്രി എട്ട് മണിവരെ തലസ്ഥാനത്ത് ​ഗതാ​ഗത നിയന്ത്രണമുണ്ട്. ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ വലിയ വാഹനങ്ങളെ ന​ഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലായി പാർക്കിംഗും നിരോധിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+