Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിമൂന്നുകാരിയെ നടുറോഡില്‍ പീഡിപ്പിക്കാന്‍ ശ്രമം, രണ്ടു ആസാം സ്വദേശികളെ ഓട്ടോ ഡ്രൈവര്‍മാര്‍ പിടികൂടി

മലപ്പുറം: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ നടു റോഡില്‍ വച്ച് ബൈക്കിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടു ആസാം സ്വദേശികളെ വണ്ടൂര്‍ പോലീസ് അറസ്റ്റു ചെയ്തു. അസം സോണിത്പൂര്‍ ഭഹാത്രഖാവ് സ്വദേശി അലി ഇസ്മായില്‍(31), സോണിത്പൂര്‍ ബിഷ്വന്ദ്ചാരിയാല്‍ ചോട്ടിയാ സ്വദേശി സുലൂമുദീന്‍(27) എന്നിവരെയാണ് എസ്‌ഐ പി.ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റു ചെയതത്.

ഇന്നലെ വൈകുന്നേരം സ്‌കൂള്‍ വിട്ട് വാണിയമ്പലം റെയില്‍വേ സ്‌റ്റേഷന്‍ റോഡിലൂടെ നടന്നു പോകുന്‌പോള്‍ ബൈക്കിലെത്തിയ സംഘം വിദ്യാര്‍ഥിനിക്ക് സമീപമെത്തി കയറിപിടിക്കുകയായിരുന്നു. സംഭവം ഇതു വഴി പോയ ഓട്ടോ െ്രെഡവറുടെ ശ്രദ്ധയില്‍ പെട്ടു. ഇയാള്‍ വിവരം നല്കിയതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഓട്ടോ െ്രെഡവര്‍മാരെത്തിയാണ് രണ്ടുപേരെയും പടികൂടിയത്.

prathikalpeedanam

എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ നടു റോഡില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ആസ്സാം സ്വദേശികള്‍.

നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന പ്രതികള്‍ വര്‍ഷങ്ങള്‍ക്കു മുന്പാണ് കേരളത്തിലെത്തിയത്. ലഹരിക്കടിമയായ ഇരുവരെയും പോലീസ് വൈദ്യപരിശോധനക്കു വിധേയമാക്കി.ഇതര സംസ്ഥാനക്കാര്‍ ഉള്‍പെട്ട കുറ്റകൃത്യങ്ങള്‍ വണ്ടൂര്‍ സ്‌റ്റേഷന്‍ പരിധിയില്‍ നിരവധിയുണ്ട്. സംഭവം ഗൗരവമായാണ് പോലീസ് കാണുന്നതെന്നും സ്‌റ്റേഷന്‍ പരിധിയിലെ ഇതര സംസ്ഥാനക്കാരുടെ വിവരങ്ങള്‍ മുഴുവന്‍ പോലീസ് ശേഖരിക്കുന്നുണ്ടെന്നും എസ്‌ഐ പി.ചന്ദ്രന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+