നബിദിന റാലിക്ക് അയ്യപ്പഭക്തരും ക്ഷേത്ര കമ്മറ്റി ഭാരവാഹികളും അമ്പലമുറ്റത്ത് സ്വീകരണം നല്‍കി

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: 1492-മത് നബിദിനത്തോട് അനുബന്ദിച്ചു വിശ്വാസി സമൂഹം നടത്തിയ നബിദിന സ്‌നേഹ സന്ദേശറാലികള്‍ക്ക് മലപ്പുറം ജില്ലയിലെ ക്ഷേക്രമ്മിറ്റിഭാരവാഹികളുടേയും അയ്യപ്പ ഭക്തരുടേയും സ്വീകരണം. ജില്ലയിലെ വിവിധ മേഖലകളില്‍ നല്‍കിയ ഇത്തരം സ്വീകരണം മതസൗഹാര്‍ദം വിളിച്ചോതുന്നതായിരുന്നു. പൊന്നാനി പുഴമ്പ്രം അണ്ടിത്തോട് ക്ഷേത്രാങ്കണത്തിലാണ് നബിദിന റാലിക്ക് സ്വീകരണം നല്‍കിയത്. മതത്തിന്റെ പേരില്‍ പരസ്പരം കലഹിക്കുന്ന കാലഘട്ടത്തില്‍ മതസൗഹാര്‍ദ്ദത്തിന്റെ തെളിനീരൊഴുക്കിയാണ് നബിദിന റാലിക്ക് അയ്യപ്പഭക്തരും, ക്ഷേത്ര കമ്മറ്റി ഭാരവാഹികളും ചേര്‍ന്ന് സ്വീകരണം നല്‍കിയത്. 

പൊന്നാനി പുഴമ്പ്രം മഹല്ല് മദ്രസ്സയുടെ കീഴില്‍ നടന്ന നബിദിന റാലിയെ മധുരം നല്‍കിയും, ശീതള പാനീയങ്ങള്‍ വിതരണം ചെയ്തുമാണ് അയ്യപ്പഭക്തര്‍ വരവേറ്റത്. ഉത്സവ് പുഴമ്പ്രത്തിന്റെ നേതൃത്വത്തില്‍ നബിദിന റാലിയെ സ്വീകരിച്ച ശേഷം ക്ഷേത്ര മുറ്റത്ത് വെച്ച് മതസൗഹാര്‍ദ്ദ സദസ്സ് നടത്തി. സമാധാനവും, പരസ്പര സ്‌നേഹവുമാണ് എല്ലാ മതങ്ങളും ഉദ്‌ഘോഷിക്കുന്നതെന്ന് സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത് നഗരസഭാ ചെയര്‍മാന്‍ സി.പി.മുഹമ്മദ് കുഞ്ഞി പറഞ്ഞു. അണ്ടിത്തോട് അമ്പലക്കമ്മറ്റിയും, പുഴമ്പ്രംഅയ്യപ്പ സേവാ സംഘവും ചേര്‍ന്നാണ് സ്വീകരണം നല്‍കിയത്. കഴിഞ്ഞ വര്‍ഷവും അമ്പലക്കമ്മറ്റി നബിദിന റാലിക്ക് സ്വീകരണം നല്‍കിയിരുന്നു.

madhuram

നബിദിന റാലിക്ക് ചെറുമുക്ക് വെസ്റ്റില്‍ വെച്ച് മുളമൂക്കില്‍ രാജന്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയുന്നു.

അതേ സമയം തിരൂരങ്ങാടി ചെറുമുക്ക് ഉഖുവത്തൂല്‍ ഇസ്ലാം സംഘത്തിന്റെ കീഴില്‍ മമ്പഉലൂം മദ്രസാ കമ്മറ്റി സംഘടിപ്പിച്ച നബിദിനാ റാലിക്ക് ചെറുമുക്കിലെ തെങ്ങ് കയറ്റ തോയിലാളിയും കര്‍ഷകന്‍ കൂടിയായ ചെറുമുക്ക് വെസ്റ്റിലെ രാജനും 'കുടുംബവും ചേര്‍ന്ന് വിടിന്റെ മുന്‍വശത്ത് വെച്ച് സ്വികരണം നല്‍കി .അഞ്ച് വര്‍ഷത്തോളമായി ഇരു വിഭാഗം സുന്നികള്‍ക്കും മധുരം നല്‍കി മതമൈത്രിക്ക് മാതൃയാകുന്നത് . മദ്രസാ സദര്‍ മുഹല്ലിം വി .എന്‍ .അബ്ദുസലാം .അദ്ധ്യാപകരായ പി .ടി കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ .കെ .മുഹസിന്‍ കമാല്‍ .എം .വി മുഹമ്മദാലി ഫൈസി .ടി ഹബീബ് .എ .കെ മുഹമ്മദ് .കരുമ്പില്‍ ഖാലിദ് .ഇ .പി അബ്ല്‍സലാം. മുസ്തഫ ചെറുമുക്ക് . വി .പി സിദ്ധീഖ്.എ കെ അബ്‌റഹിമാന്‍ ഹാജി .ഇ .പി മുഹമ്മദ് കോഴ .വി .ടി അനീഷ് .വി .പി .ഉവൈസ് .സി .പി മുഹമ്മദ് ശാക്കിര്‍ എന്നിവര്‍ ഘോഷയാത്രക്ക്‌നബിദിന റാലിക്ക് മധുരം നല്‍കുന്നു രാജനും 'കുടുംബവും ചേര്‍ന്ന് വിടിന്റെ മുന്‍വശത്ത് വെച്ച് സ്വികരണം നല്‍കി. പിന്നിട് പിഞ്ചോ മനകളുടെ ദഫ് പ്രദര്‍ശനവും ഉണ്ടായിരുന്നു. അഞ്ച് വര്‍ഷത്തോളമായി ഇരു വിഭാഗം സുന്നികള്‍ക്കും മധുരം നല്‍കി മതമൈത്രിക്ക് മാതൃയാകുന്നത് രാജനും കുടുംബവും. മദ്രസാ സദര്‍ മുഹല്ലിം വി .എന്‍ .അബ്ദുസലാം ഫൈസി .അദ്ധ്യാപകരായ പി .ടി കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ . .കെ .മുഹസിന്‍ കമാലി .എം .വി മുഹമ്മദാലി ഫൈസി .ടി ഹബീബ് .എ .കെ മുഹമ്മദ് .കരുമ്പില്‍ ഖാലിദ് .ഇ .പി അബ്ല്‍സലാം. മുസ്തഫ ചെറുമുക്ക് . വി .പി സിദ്ധീഖ്.എ കെ അബ്‌റഹിമാന്‍ ഹാജി .ഇ .പി മുഹമ്മദ് കോഴ .വി .ടി അനീഷ് .വി .പി .ഉവൈസ് .സി .പി മുഹമ്മദ് ശാക്കിര്‍ എന്നിവര്‍ ഘോഷയാത്രക്ക് നേത്യത്വം നല്‍കി

നബിയുടെ ജന്മദിനം വിശ്വാസി സമൂഹത്തെ ഏറെ ആഹളാദ പൂര്‍വമാണ് കൊണ്ടാടിയത്. റബിഉല്‍ അവ്വല്‍ മാസപിറവിയോടെ പള്ളികളിലും ദര്‍സുകളിലും, വീടുകളിലും മൗലൂദ്കളും പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും തുടക്കമായിരുന്നു. ആഘോഷങ്ങള്‍ പ്രധാനമായും മദ്രസ്സകള്‍ കേന്ദ്രീകരിച്ചാണ് നടന്നത്. നബിദിനത്തെ വരവേല്‍ക്കുന്നതിനായി ദിവസങ്ങള്‍ക്കു മുമ്പുതന്നെ ഒരുക്കങ്ങളാരംഭിച്ചു.കൊച്ചു കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നടത്തിയ ഘോഷയാത്രകള്‍ ഗ്രാമീണ പാതകളെ വര്‍ണ്ണാഭമാക്കി.

അമർനാഥ് സഫ്നയെ താലിചാർത്തി! പ്രിയപ്പെട്ട മഹാരാജാസിന്റെ മുറ്റത്തു വച്ച്... അഞ്ച് വർഷത്തെ പ്രണയം...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Ayyappa devotees received Nabhidhina rally,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്