കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മദ്രസ അധ്യാപകര്‍ക്ക് 2000, ക്രൈസ്തവര്‍ക്കും ഹിന്ദുക്കള്‍ക്കും നയപ്രഖ്യാപനത്തില്‍ ഒന്നുമില്ല'

Google Oneindia Malayalam News

കൊച്ചി: പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിലും ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണത്തിലെ 80:20 ആനുപാതം ഹൈക്കോടതി റദ്ദാക്കിയ വിഷയത്തിലും പ്രതികരണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. നയപ്രഖ്യാപനത്തില്‍ 12,500 മദ്രസ്സ അധ്യാപകര്‍ക്ക് 2000 രൂപ കോവിഡ് സഹായം. പൂജാരിമാര്‍ക്ക്, ക്ഷേത്ര ജീവനക്കാര്‍ക്ക്, ക്രൈസ്തവ പുരോഹിതര്‍ക്ക്, പള്ളി, സെമിനാരി ജീവനക്കാര്‍ക്ക്, കലാകാരന്മാര്‍ക്ക്, ഹിന്ദു പുരാണപാരായണക്കാര്‍ക്ക് ഒന്നുമില്ല, കോരന് കഞ്ഞി കുമ്പിളില്‍ തന്നെ. ഇവര്‍ക്ക് കോവിഡ് ബാധിക്കില്ലത്രേ എന്നും ഗോപാലകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു. പോസ്റ്റ് വായിക്കാം.

1

ഇനി ഇവര്‍ ഹൈക്കോടതിയേയും വര്‍ഗീയ വാദികള്‍ എന്ന് വിളിക്കുമൊ?നയപ്രഖ്യാപനത്തിലെ മതാന്തരം എന്തിനു?നയപ്രഖ്യാപനത്തില്‍ 12,500 മദ്രസ്സ അധ്യാപകര്‍ക്ക് 2000 രൂപ കോവിഡ് സഹായം. പൂജാരിമാര്‍ക്ക്, ക്ഷേത്ര ജീവനക്കാര്‍ക്ക്, ക്രൈസ്തവ പുരോഹിതര്‍ക്ക്, പള്ളി, സെമിനാരി ജീവനക്കാര്‍ക്ക്, കലാകാരന്മാര്‍ക്ക്, ഹിന്ദു പുരാണപാരായണക്കാര്‍ക്ക് ഒന്നുമില്ല, കോരന് കഞ്ഞി കുമ്പിളില്‍ തന്നെ. ഇവര്‍ക്ക് കോവിഡ് ബാധിക്കില്ലത്രേ. കോവിഡ് ബാധിച്ചു ഇവരൊക്കെ ചത്താലും ജീവിച്ചാലും സര്‍ക്കാരിന് ഒന്നുമില്ല, ഒന്നും അറിയുകയും വേണ്ട.

നെല്ലിന്റെ താങ്ങ് വില 18.80 മോദി സര്‍ക്കാര്‍ കര്‍ഷകന് നല്‍കുമ്പോള്‍, സംസ്ഥാന സര്‍ക്കാര്‍ അത്ര തന്നെ നല്‍കുന്നില്ല, എന്ത് കൊണ്ട്? പട്ടിക ജാതി പട്ടിക വര്‍ഗക്കാരാരുടെ ക്ഷേമവും തഥൈവ. ഇങ്ങനെ പോകുന്നു നയ പ്രഖ്യാപനം. ഇവര്‍ ഹൈക്കോടതിയേയും വര്‍ഗീയ വാദികള്‍ എന്ന് വിളിക്കുമൊ?

ന്യൂനപക്ഷ ക്ഷേമത്തിലെ അന്തരം ഞാന്‍ തിരഞ്ഞെടുപ്പ് കാലത്ത് ചൂണ്ടികാണിച്ചപ്പോള്‍ എന്തായിരുന്നു എനിക്കെതിരെ പുകില്‍? ഇല്ലാത്ത കാര്യം പറഞ്ഞ് വര്‍ഗ്ഗീയത സൃഷ്ടിക്കുന്നു എന്ന് പറഞ്ഞായിരുന്നു ആക്രമണം. ഞാന്‍ അന്ന് പറഞ്ഞ കാര്യം 2015 ലെ കേരള സര്‍ക്കാരിന്റെ നൂനപക്ഷ ക്ഷേമം ഇന്ന് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നു.

എന്നെ തെറി വിളിച്ചവര്‍ ഇപ്പോള്‍ എന്ത് പറയുന്നു? മദ്രസ്സ അദ്ധ്യാപര്‍ക്ക് സഹായം നല്‍കുന്നതില്‍ തെറ്റില്ല, പക്ഷെ അത് എല്ലാ മതവിഭാഗങ്ങളിലേയും അവശത അനുഭവിക്കുന്നവര്‍ക്കു കിട്ടണ്ടെ? ഇതൊരു മതേതര ജനാധിപത്യ സര്‍ക്കാര്‍ ആണെങ്കില്‍ അങ്ങിനെയല്ലേ വേണ്ടത്? ഈ കാര്യം ഞങ്ങള്‍ പറഞ്ഞാല്‍, ഞങ്ങള്‍ വര്‍ഗീയ വാദികളാകും കേരളം ഖേരളമാകും, മതേതരമാകും. ഈ അസമത്വം ചൂണ്ടിക്കാണിക്കുമ്പോള്‍ ഞാന്‍ വര്‍ഗീയവാദി ആവുകയാണെങ്കില്‍, ഈ നാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന പൊതു ജനങ്ങള്‍ക്ക് വേണ്ടി അതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു, പക്ഷെ അത് ക്യാന്‍സര്‍ ബാധിച്ച മതേതരത്വം ആണെന്ന് ഞാന്‍ തിരിച്ചറിയുന്നു, തുറന്നു പറയുന്നു.

English summary
b gopalakrishnan against pinarayi govt's policy announcement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X