മികച്ച വാര്‍ത്താ അവതാരക രേണുക: ബാബു രാമചന്ദ്രനും ഗോപീകൃഷ്ണനും സംസ്ഥാന ടെലിവിഷന്‍ പുരസ്കാരം
തിരുവനന്തപുരം: സംസ്ഥാന ടെലിവിഷന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥേതര വിഭാഗത്തില്‍ മികച്ച ഡ്യോക്യുമെന്‍ററി (ശാസ്ത്രവും പാരിസ്ഥിതികവും)- കൈരളി ന്യൂസില്‍ സംപ്രേക്ഷണം ചെയ്ത അടിമത്വത്തിന്‍റെ രണ്ടാം വരവ് അര്‍ഹമായി. മികച്ച ടെലിവിഷന്‍ അവതാരകനുള്ള പുരസ്കാരം ഡോക്ടര്‍ ജിനേഷ് കുമാറിനാണ് ലഭിച്ചത്. ( ഫസ്റ്റ് ബെല്‍-കൈറ്റ് വിക്ടേഴ്സ്). കലാമണ്ഡലം ഹൈദരാലിയെ കുറിച്ചുള്ള പഠനഭാഗം ആഴത്തിലും ഉചിതമായ വാക്കുകളിലൂടേയും പറഞ്ഞ് കൊടുത്തതിനാണ് പുരസ്കാരം.
മികച്ച ന്യൂസ് ക്യാമറമാനുള്ള പുരസ്കാരത്തിന് അര്‍ഹനായത് മനോരമ ന്യൂസിലെ ജെയ്ജി മാത്യുവാണ്. (ഉഭയ ജീവികളായ ദമ്പതികള്‍) വര്‍ഷം മുഴുവന്‍ വെള്ളക്കെട്ടില്‍ കഴിയുന്ന കൊച്ചി കണ്ണമാലിയിലെ ഒരു ലക്ഷം വീട് കോളനിയിലെ ദമ്പതികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനാണ് അവാര്‍ഡ്. ബയോഗ്രഫി ഡോക്യുമെന്‍ററി പുരസ്കാരം -ബിജു മുത്തത്തി (കൈരളി).

മികച്ച വിദ്യാഭ്യാസ പരിപാടികള്‍ക്കുള്ള പുരസ്കാരം വാക്കുകളെ സ്വപ്ന കാണുമ്പോള്‍, തരിയോട് എന്നിവ കരസ്ഥമാക്കി. ഔപചാരിക വിദ്യാഭ്യാസത്തിന്‍റെ ആലങ്കാരിതകള്‍ ഒന്നും ഇല്ലെങ്കിലും ഇന്ത്യയിലെ നാല് പ്രധാന ദ്രാവിഡ ഭാഷകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് നിഘണ്ഡു തയ്യാറാക്കാന്‍ ഞാറ്റേല ശ്രീധരന്‍ എന്ന ഭാഷാ സ്നേഹി നടത്തിയ സമാനതകള്‍ ഇല്ലാത്ത ഗവേഷണങ്ങളുടേയും യാത്രകളുടെ ആവിഷ്കാരമാണ് വാക്കുകളെ സ്വപ്നം കാണുമ്പോള്‍. തരിയോട് മലബാറിലെ സ്വര്‍ണ്ണ ഗവേഷണത്തിന്റെ ചരിത്രമാണ് പറയുന്നത്.

മികച്ച വാര്‍ത്താ അവതാരകയായി തിരഞ്ഞെടുക്കപ്പെട്ടത് ന്യൂസ് 18 കേരളയിലെ രേണുക എംജിയെയാണ് (പരിപാടി-നാല് മണി വാര്‍ത്ത). പ്രസന്നത, ഉച്ഛാരണ ശുദ്ധി, സ്ഫുടത, വാര്‍ത്തയുടെ ഉള്ളറിഞ്ഞുള്ള അവതരണമികവ് എന്നിവയെല്ലാം രേണുകയെ വേറിട്ട വാര്‍ത്താ അവതാരകയാക്കുന്നുവെന്നും ജൂറി അഭിപ്രായപ്പെട്ടു. മികച്ച കോമ്പിയർ പുരസ്കാരം രണ്ട് പേര്‍ പങ്കിട്ടു. രാജശ്രീ വാര്യര്‍ (ദുരദര്‍ശന്‍), ബാബു രാമചന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസ്. വിഷയത്തെ ആഴത്തില്‍ ഉള്‍ക്കൊണ്ടും തനിമയോടേയും ഭാഷാമികവോടേയും അവതരിപ്പിക്കുന്നതിനാണ് രാജശ്രീക്ക് പുരസ്കാരം. കഥപറച്ചില്‍ രീതിയിലൂടെ കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്ന അവതരണ മികവിനാണ് ബാബു രാമചന്ദ്രന് പുരസ്കാരം.

മികച്ച കമന്‍റേറ്ററായി പാട്ടുകള്‍ക്ക് കൂടൊരുക്കിയ ഒരാള്‍ എന്ന പരിപാടിയിലൂടെ സി അനൂപിനെ തിരഞ്ഞെടുത്തു. മികച്ച അവതാരകന്‍/ഇന്‍റര്‍വ്യൂവര്‍ പുരസ്കാരത്തിന് അര്‍ഹനമായത് 24 കെആര്‍ ഗോപീകൃഷ്ണനാണ്. ഒരേസമയം പ്രതിപക്ഷ ബഹുമാനം പുലര്‍ത്തിയും അതേസമയം തന്നെ അന്വേഷണാത്മകമായ ചോദ്യങ്ങള്‍ ഉന്നിയിച്ചും വാര്‍ത്തകളിലേക്കും വിവാദങ്ങളിലേക്കും വ്യക്തികളിലൂടെ നടത്തുന്ന അവതരണ മികവിനാണ് പുരസ്കാരം.

മികച്ച അന്വേഷണാത്മക പത്രപ്രവര്‍ത്തകനായി മുഹമ്മദ് അസ്ലം എ (ഇ ഡബ്ല്യൂ എസ് സംവരണം: വിവിധ കോഴ്സുകളുടെ സീറ്റ് വിഭജനം-മീഡിയ വണ്‍). ലോക്ക് ഡൗണില്‍ അന്വേഷണാത്മക വാര്‍ത്തകള്‍ തേടി മാധ്യമപ്രവര്‍ത്തകര്‍ക്ക് വലിയ തോതില്‍ പുറം ലോകത്തേക്ക് പോവാന്‍ കഴിയാത്ത സമയത്ത് ഇ ഡബ്ല്യൂ എസ് സംവരണം നടപ്പിലാക്കിയപ്പോള്‍ കോഴ്സുകളുടെ സീറ്റ് വിഭജനത്തില്‍ താളപ്പിഴ ഉണ്ടായി എന്ന് കണ്ടെത്തിയ റിപ്പോര്‍ട്ടിനാണ് പുരസ്കാരം.

മികച്ച ടിവി ഷോ (കറന്‍റ് അഫേഴ്സ്) സ്പെഷ്യല്‍ കറസ്പോണ്ടന്‍റ് -ന്യൂസ് 18 കേരള, നിര്‍മ്മാണം അപര്‍ണ്ണ കുറുപ്പ്. മികച്ച കുട്ടികളുടെ പരിപാടിയായി വിക്ടേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത കലാമണ്ഡലം ഹൈദരാലിയെ കുറിച്ചുള്ള പരിപാടി തിരഞ്ഞെടുക്കപ്പെട്ടു. ഛായഗ്രഹണം (ഡ്യോക്യുമെന്‍ററി)-അങ്ങനെ മനുഷ്യന്‍ ഞെരിഞ്ഞമര്‍ന്നു വീണ്ടും വീണ്ടും. സെന്‍റര്‍ ഹാള്‍-സഭാ ടിവി എന്നിവര്‍ പ്രത്യേക ജൂറി പരാമര്‍ശം നേടി.

രചന വിഭാഗത്തില്‍ ഇത്തവണ ഒരു പുരസ്കാരം മാത്രമാണ് നല്‍കിയത്. മികച്ച ലേഖനത്തിലുള്ള പുരസ്കാരം ജിതിന്‍ കെസി കരസ്ഥമാക്കി (അധികാരം കാഴ്ചയോട് ചെയ്യുന്നത്). മികച്ച ഗ്രന്ഥമായി ഒരു പുസ്തകം മാത്രം വന്നതിനാല്‍ ഈ വിഭാഗത്തില്‍ അവാര്‍ഡ് പ്രഖ്യാപനം ഉണ്ടായില്ല.
ഗ്ലാമറസ് ചിത്രങ്ങളുമായി പ്രിയതാരം പാര്‍വ്വതി നായര്‍: ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications