തൊഴില്‍ തട്ടിപ്പ്; സരിതയുടെ വാദങ്ങള്‍ പൊളിയുന്നു, കൂടുതല്‍ തെളിവ് പുറത്തുവിടും, വെട്ടിലായി സിപിഎം
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ സിപിഎമ്മിന് കനത്ത തിരിച്ചടിയായി വിവാദം. പിന്‍വാതില്‍ നിയമനങ്ങള്‍ സിപിഎമ്മിന്റെ അറിവോടെയാണെന്ന് അവകാശപ്പെടുന്ന സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ ശബ്ദ രേഖയാണ് സിപിഎമ്മിനെയും സര്‍ക്കാരിനെയും വെട്ടിലാക്കി പുറത്തുവന്നിരിക്കുന്നത്.

കമ്മിഷനായി ലഭിക്കുന്ന പണം പാര്‍ട്ടിക്കും ഉദ്യോഗസ്ഥര്ക്കുമായും വീതിക്കുമെന്നും സിപിഎമ്മിന് തന്നെ പേടിയാണെന്നും സരിതയുടെതെന്ന പേരില്‍ പുറത്തുവന്ന ശബ്ദ രേഖയില്‍ പറയുന്നു. തൊഴില്‍ തട്ടിപ്പിന് ഇരയായ യുവാവിനൊടാണ് സരിത ഇക്കാര്യം വെളിപ്പെടുത്തുന്നത്. എന്നാല്‍ ശബ്ദ രേഖ തന്റേതല്ലെന്നാണ് സരിത പറയുന്നത്. എന്നാല്‍ പരാതിക്കാര്‍ പണം ഇടപാടിന്റെ തെളിവുകള്‍ പുറത്തുവിട്ടു.
നെയ്യാറ്റിന്‍കര സ്വദേശി അരുണിന് ബെവ്കോയില്‍ നിയമനം ഉറപ്പ് നല്‍കികൊണ്ടുള്ള സംഭാഷണത്തിലാണ് സരിത ഇക്കാര്യം വ്യക്തമാക്കുന്നത്. പാര്‍ട്ടി അജണ്ട പ്രകാരമാണ് പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്നതെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. ഒരു കുടുംബത്തിലെ ആള്‍ക്ക് ജോലി ശരിയാക്കി നല്കിയാല് ആ കുടുംബം പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നാണ് സരിത പറയുന്നത്. ശബ്ദ രേഖ പുറത്തുവന്നതിന് പിന്നാലെ ഇത് തന്റേതല്ലെന്നും പരാതിക്കാരനെ അറിയില്ലെന്നും ഗൂഢാലോചനയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നും വാദിച്ച് സരിത രംഗത്തെത്തി.
പണം ഇടപാട് നടത്തിയതിന്റെയും വാട്സാപ്പ് ചാറ്റിന്റെയും വിവരങ്ങള്‍ പരാതിക്കാരന് പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റ് 25നാണ് സരിത അരുണിന് അക്കൗണ്ട് നമ്പര്‍ വാട്സാപ്പില്‍ അയച്ച് നല്‍കിയത്. അന്ന് തന്നെ 99,500 രൂപ കൈമാറിയതിന്റെ ബാങ്ക് സ്ലിപ്പ് കൈവശമുണ്ട്. പിന്നീട് പോലീസില്‍ പരാതി നല്കിയപ്പോള് കേസ് പിന്‍വലിക്കുന്നതിന് 50000 രൂപ തിരികെ നല്‍കിയെന്നും അരുണ്‍ പറയുന്നു. സംഭവത്തില്‍ സരിതയുടെ പങ്കിന് കൂടുതല്‍ തെളിവുകളുണ്ടെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് അരുണ്‍ പറഞ്ഞു. അതേസമയം, സരിതയെ സംരക്ഷിക്കുന്നത് സി പി എമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications