Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപിക്കെതിരെ വീണ്ടും കേസ്; 'ഒറ്റതന്ത' പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവിന്റെ പരാതി

തൃശൂര്‍: കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിക്കെതിരെ വീണ്ടും കേസ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ ആണ് കേസെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവും കെ പി സി സി മീഡിയ പാനലിസ്റ്റുമായ വി ആര്‍ അനൂപ് ആണ് പരാതിക്കാരന്‍. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് വിവരം. ചേലക്കരയിലെ ബി ജെ പി ഉപതിരഞ്ഞടുപ്പ് കണ്‍വെന്‍ഷന്‍ വേദിയില്‍ നടത്തിയ പരാമര്‍ശമാണ് കേസിനാധാരം.

തൃശൂര്‍ പൂരം കലക്കിയതിന്റെ അന്വേഷണം സി ബി ഐയെ ഏല്‍പ്പിക്കാന്‍ ഒറ്റ തന്തക്ക് പിറന്നവരുണ്ടെങ്കില്‍ തയാറുണ്ടോ എന്നായിരുന്നു സുരേഷ് ഗോപിയുടെ ചോദ്യം. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഇതിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവ് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം സുരേഷ് ഗോപിയുടെ അധിക്ഷേപത്തില്‍ സി പി എം തണുപ്പന്‍ പ്രതികരണമാണ് നടത്തിയത് എന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

surresh Gop opi

ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് തന്നെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അതിനിടെ ഇന്ന് രാവിലെ തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട ആംബുലന്‍സ് യാത്രാ വിവാദത്തിലും സുരേഷ് ഗോപി കേസെടുത്തിരുന്നു. പൂരനഗരിയിലേക്ക് ആംബുലന്‍സില്‍ സുരേഷ് ഗോപി എത്തിയത് നിയമം ലംഘനമാണ് എന്ന സി പി ഐ നേതാവിന്റെ പരാതിയിലാണ് പൊലീസ് നടപടി.

തൃശൂര്‍ ഈസ്റ്റ് പൊലീസാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പും സുരേഷ് ഗോപിക്കെതിരെ കേസെടുത്തിട്ടുണ്ട്. അഭിജിത്ത് നായര്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഐപിസി 279, 34 വകുപ്പുകള്‍, മോട്ടോര്‍ വാഹന നിയമത്തിലെ 179, 184, 188, 192 എന്നീ വകുപ്പുകളാണ് മൂന്ന് പേര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

ആറ് മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പൂരത്തിനിടെ വിവാദമുണ്ടായ രാത്രി വീട്ടില്‍ നിന്നും തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സേവാഭാരതിയുടെ ആംബുലന്‍സിലാണ് സുരേഷ് ഗോപി എത്തിയത് എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+