'ദൃശ്യം കാണണ്ട എന്ന് പറഞ്ഞ് ദിലീപ് മാറി നിന്നു; അന്നവർ ഒന്നും കേട്ടില്ല, പിന്നീട് ബോധോദയം ഉണ്ടായോ'
നടി ആക്രമിക്കപ്പെട്ട കേസിലെ ദിലീപിനെ വക്കീലായ രാമന്‍പിള്ള കുറച്ച് നാളുകള്‍ക്ക് മുമ്പ് തന്നെ ഒരു അഫിഡവിറ്റ് ഫയല്‍ ചെയ്തിരുന്ന. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു അന്ന് രാമന്‍പിള്ള പറഞ്ഞത്. മെമ്മറി കാർഡ് കോടതിയുടെ പരിധിയിലിരിക്കുമ്പോഴാണ് ഇതിനകത്ത് മറ്റൊരു സ്ത്രീ ശബ്ദം കേള്‍ക്കുന്നു എന്നടക്കമുള്ള കാര്യങ്ങള്‍ അദ്ദേഹം പറയുന്നത്. അത് മാത്രമല്ല പ്രകൃതിയുടെ ചില ശബ്ദങ്ങളും ഉള്ളതായും രാമന്‍പിള്ള സൂചിപ്പിക്കുന്നുണ്ട്. ഇതിന് തൊട്ടുമുന്‍പ് ദിലീപിനെ ദൃശ്യങ്ങള്‍ കാണാന്‍ വിളിച്ചപ്പോള്‍ പറഞ്ഞത് 'ഇത്രയും വേണ്ടപ്പെട്ട ആളായതുകൊണ്ട് ദൃശ്യങ്ങള്‍ കാണേണ്ട' എന്നായിരുന്നു.
അദ്ദേഹം മാറി നിന്നു. അതിന് ശേഷമാണ് കോടതിയില്‍ ഈ ദൃശ്യങ്ങള്‍ കാണുന്നത്. അപ്പോള്‍ വക്കീലന്മാർ പറഞ്ഞത് ഒന്നും കേള്‍ക്കാന്‍ വയ്യെന്നും ശബ്ദങ്ങളെല്ലാം അവ്യക്തമാണെന്നുമായിരുന്നു. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് കോടതിയില്‍ അഫിഡവിറ്റ് കൊടുമ്പോഴാണ് മറ്റൊരു സ്ത്രീയുടെ ശബ്ദം കേള്‍ക്കുന്നു എന്ന് തുടങ്ങിയ കാര്യങ്ങളടക്കം പറഞ്ഞിരിക്കുന്നതെന്നും ബൈജു കൊട്ടാരക്കര ചൂണ്ടിക്കാട്ടുന്നു. സ്വന്തം യൂട്യൂബ് ചാനലായ ന്യൂസ് ഗ്ലോബ് ടിവിയിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ കേള്‍ക്കാതിരുന്ന ശബ്ദം പെട്ടെന്ന് എങ്ങനെയാണ് ദിലീപിന്റെ വക്കീലന്മാർക്ക് പിറ്റേന്ന് കേട്ടത്. അതിന് ശേഷവും ദൃശ്യങ്ങള്‍ സംബന്ധിച്ച കുറേ കാര്യങ്ങള്‍ നമ്മള്‍ കേട്ടു. മൂന്ന് പ്രാവശ്യം മെമ്മറി കാർഡിന്റ ഹാഷ് വാല്യൂ മാറിയതായി നമ്മള്‍ കണ്ടു. അങ്കമാലി കോടതി, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി, വിചാരണ കോടതി എന്നിവിടങ്ങളില്‍ വെച്ചാണ് മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതെന്നും ബൈജു കൊട്ടാരക്കര ഓർമ്മപ്പെടുത്തുന്നു.
സാരിയില്‍ അനുശ്രി എത്തിയാലെന്റെ സാറേ... പിന്നെ ഒരു രക്ഷയുമില്ല; വൈറലായി ചിത്രങ്ങള്‍

2021 ജുലൈ 19-ാം തിയതി ഉച്ചയ്ക്ക് 12.19 നും 12.54 നും ഇടയ്ക്കാണ് വിചാരണ കോടതിയില്‍ വെച്ചും മെമ്മറി കാർഡ് ഉപയോഗിക്കുന്നത്. വിവോ ഫോണിലിട്ടാണ് കണ്ടതെന്നും ആ സമയത്ത് ഫോണിലെ മറ്റ് ആപ്ലിക്കേഷനുകളെല്ലാം ഓണായിരുന്നുവെന്നും പറയുന്നു. അങ്ങനെയെങ്കില്‍ ഈ ദൃശ്യങ്ങള്‍ എവിടെയെല്ലാം പോയിട്ടുണ്ടാകും. ലോകത്തിന്റെ നാനാ ഭാഗത്തേക്ക് ദൃശ്യങ്ങള്‍ അയക്കാന്‍ നിമിഷങ്ങള്‍ മതി

ദൃശ്യങ്ങള്‍ പുറത്തേക്ക് പോയോ എന്നത് സംബന്ധിച്ച് ഒരു അന്വേഷണവും ഇതുവരെ നടന്നിട്ടില്ല. അന്വേഷണം നടത്തുമെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന റിപ്പോർട്ട് 2020 ല്‍ എഫ്എസ്എല്‍ ലാബ് അയച്ചെങ്കിലും രണ്ട് വർഷത്തോളും അത് പ്രോസിക്യൂഷനോട് പോലും പറഞ്ഞില്ല. മേല്‍ക്കോടതിയേയും അറിയിച്ചില്ല. ഗുരുതരമായ തെറ്റല്ലേ അതെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു.

തങ്ങളുടെ പക്കലിരിക്കുന്ന മെമ്മറികാർഡിന്റെ ഹാഷ് വാല്യൂ മാറിയിരിക്കുന്ന റിപ്പോർട്ട് ഔദ്യോഗികമായി ജുഡീഷ്യല്‍ ഓഫീസർക്ക് വന്നാല്‍ അത് മേല്‍ക്കേടതിയേയും പ്രോസിക്യൂഷനേയും അറിയിക്കേണ്ട കടമ അവർക്കുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ അത് അറിയിച്ചില്ല. അവസാനം ഇത് പുറത്ത് വന്നപ്പോഴാണ് ഇക്കാര്യം അന്വേഷിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്. അവസാനം കോടതി ഇത് തള്ളി.

ഒടുവില്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പോവുകയായിരുന്നു. എന്നാല്‍ ഈ റിപ്പോർട്ട് നെടുമ്പാശ്ശേരി എസ് എച്ച് ഓയ്ക്ക് കൊറിയറായി അയച്ച് കൊടുത്തുവെന്നായിരുന്നു പറഞ്ഞത്. എന്ത് വിരോധാഭാസം ആണിത്. ഇവിടെ പ്രോസിക്യൂഷനുണ്ട്. കോടതിയില്‍ കേസ് നോക്കുന്ന വക്കീലന്മാർ ഉണ്ട്. ഇവരെയൊന്നും അറിയിക്കാതെയാണ് നെടുമ്പാശ്ശേരി എസ് എച്ച് ഓയ്ക്ക് അയച്ചിട്ടുണ്ടെന്നും പറയുന്നതെന്നും ബൈജു കൊട്ടാരക്കര തന്റെ ചാനലിലൂടെ പറയുന്നു.












Click it and Unblock the Notifications