'ജാമ്യം റദ്ദാക്കി ദിലീപിനെ റിമാന്‍ഡ് ചെയ്യണം', ക്രൈംബ്രാഞ്ച് ഹർജിയിൽ ദിലീപിന് ഹൈക്കോടതിയുടെ നോട്ടീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടര്‍ വിചാരണ ആരംഭിക്കാനിരിക്കുകയാണ്. അതിനിടെ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുളള നീക്കങ്ങളുമായി ക്രൈംബ്രാഞ്ച് മുന്നോട്ട് തന്നെയാണ്.
വിചാരണക്കോടതി തള്ളിയ ആവശ്യവുമായി ക്രൈംബ്രാഞ്ച് ഹൈക്കോടതിക്ക് മുന്നിലാണുളളത്. പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ കേസിലെ എട്ടാം പ്രതിയായ ദിലീപിന് ഹൈക്കോടതി നോട്ടീസ് അയച്ചു.

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലും നടന്‍ ദിലീപ് പ്രതിയാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ ദിലീപിന് 2017ലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി നടനെ ജാമ്യത്തില്‍ വിട്ടത്.

എന്നാല്‍ ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു എന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ ദിലീപ് സ്വാധീനിച്ച് മൊഴി മാറ്റിയെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. അത്തരത്തില്‍ കേസ് അട്ടിമറിക്കാന്‍ ജാമ്യകാലയളവില്‍ പ്രതി ശ്രമിച്ചു എന്നത് കൊണ്ട് ജാമ്യം റദ്ദാക്കേണ്ടതാണ് എന്നാണ് പ്രോസിക്യൂഷന്‍ മുന്നോട്ട് വെയ്ക്കുന്ന വാദം.
Recommended Video

മാത്രമല്ല ദിലീപ് തെളിവുകള്‍ നശിപ്പിച്ചു എന്നും പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. ഇതും ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു. കേസിന്റെ വിചാരണ തുടരുന്ന സാഹചര്യത്തില്‍ ജാമ്യം റദ്ദാക്കി ദിലീപിനെ റിമാന്‍ഡ് ചെയ്യണം എന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു. പ്രോസിക്യൂഷന്‍ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ദിലീപിന് നോട്ടീസ് അയച്ചിരിക്കുകയാണ്.

ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നേരത്തെ വിചാരണ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്റെ ഹര്‍ജി വിചാരണ കോടതി തളളി. ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ മുന്നോട്ട് വെച്ച വാദങ്ങള്‍ തെളിയിക്കാനായില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ദിലീപിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് വിവരങ്ങള്‍ നീക്കിയതിന്റെ വിശദാംശങ്ങള്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിരുന്നു.

മാത്രമല്ല സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനും തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ ഇത് വിചാരണക്കോടതി അംഗീകരിച്ചില്ല. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനോ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനോ കൃത്യമായ തെളിവ് ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി വിചാരണ കോടതി നിരീക്ഷിച്ചു. മാത്രമല്ല ജുഡീഷ്യല്‍ ഓഫീസറെ വരെ പ്രതി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കണ്ടെത്തലും കോടതി അംഗീകരിച്ചില്ല.

ജൂണ്‍ 28ന് ആണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി തളളിയത്. വിചാരണക്കോടതി ഹര്‍ജി തള്ളിയതോടെയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. ദിലീപ് തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും തെളിവുണ്ടായിട്ടും വിചാരണക്കോടതി അത് പരിഗണിച്ചില്ല എന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ പറയുന്നത്. അതേസമയം പ്രോസിക്യൂഷന്റെ ആരോപണങ്ങള്‍ തെളിവില്ലാതെ കെട്ടിച്ചമച്ചതാണ് എന്നാണ് പ്രതിഭാഗത്തിന്റെ വാദം.
ഗോവയില്‍ അടിച്ചുപൊളിയാണല്ലേ...എന്‍ജോയ്, ഷാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications