'25 ലക്ഷം ഞാൻ മോഷ്ടിച്ചെന്ന് പറഞ്ഞു, ബാലയുടെ അടുത്ത നീക്കം ഇതാണ്'; എലിസബത്ത് പറയുന്നു
കുറ്റകൃത്യങ്ങൾ ചെയ്തതിന് ശേഷം മകളുടെ പേര് പറഞ്ഞ് സിമ്പതി പറ്റുകയായിരുന്നു നടൻ ബാലയെന്ന് മുൻ ഭാര്യ എലിസബത്ത്. പല സ്ത്രീകളുമായി ബാലയ്ക്ക് ബന്ധമുണ്ടായിരുന്നു. വിവാഹം കഴിഞ്ഞപ്പോൾ ഒരു ആയുർവേദ ഡോക്ടർ വീട്ടിലെത്തി, ബാല ചതിച്ചെന്ന് പറഞ്ഞു. എന്നാൽ അവർക്ക് ഭ്രാന്താണെന്ന് തന്നെ വിശ്വസിപ്പിക്കാനാണ് ബാല ശ്രമിച്ചതെന്നും എലിസബത്ത് ആരോപിച്ചു. തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രതികരണം.
'ഇയാളുടെ കൂടെ ഇറങ്ങിപ്പോയിട്ടല്ലേ ഇതൊക്കെ, ആരെങ്കിലും പോകുമോ? എനിക്കിതൊന്നും അന്ന് മനസിലായിരുന്നില്ല, എന്നാൽ ഇപ്പോൾ എല്ലാം മനസിലാകുന്നു. വിവാഹസമയത്ത് ഒരു ആയുർവേദ ഡോക്ടർ വീട്ടിൽ വന്നിട്ട് പ്രശ്നം ഉണ്ടാക്കിയിരുന്നു, ചതിച്ചുവെന്ന് പറഞ്ഞിട്ട്. അവരുടെ കുറെ മെസേജും എന്റെ കൈയ്യിലുണ്ട്. അന്ന് എന്നോട് പറഞ്ഞത് അവർ വട്ട് കേസാണെന്നും ബ്ലാക്ക്മെയിൽ ചെയ്യുകയാണെന്നും. അവരുടെ പ്രാക്കായിരിക്കും ഇപ്പോൾ ഞാൻ അനുഭവിക്കുന്നത്.

മകളുടെ പിറന്നാളിന് ഡാഡി ഉണ്ട് എന്ന് പറഞ്ഞൊരു കരച്ചിൽ വീഡിയോ ഇട്ടിരുന്നല്ലോ, അതിലാണ് ഞാൻ വീണത്, പല പെണ്ണുങ്ങളും. ഇനിയും നിങ്ങൾ അതുപോലൊരു സിമ്പതി സാധാനം ഉണ്ടാക്കാനുള്ള ശ്രമത്തിലാണെന്ന് എനിക്ക് അറിയാം. ഇത്ര കാലം അയാളുടെ കൂടെ ജീവിച്ചയാളെന്ന നിലയിൽ അടുത്ത നീക്കം എന്താണെന്ന് എനിക്ക് അറിയാം. നിങ്ങളുടെ അടുത്ത ആ ന്യൂസ് വരെ നിങ്ങളൊന്നും മിണ്ടില്ല. ഐ ആം വെയ്റ്റിങ്.
താലി എന്റെ കഴുത്തിലിടുമ്പോൾ എന്നോട് പറഞ്ഞത് എന്നെ സംരക്ഷിക്കാൻ ദൈവം കൊണ്ടുതന്ന ആളാണെന്നാണ്. ആൾക്ക് അസുഖം ഉള്ളത് മറച്ചുവെച്ചു എന്നോട്. അയാളുമായി ബന്ധം ഞാൻ മ്യൂചലി ചെയ്തതല്ല. അയാൾ വീട്ടിലേക്ക് പല പെണ്ണുങ്ങളേയും വിളിച്ചു കൊണ്ടുവന്നു. ഇതൊക്കെ ഞാൻ അറിഞ്ഞിരുന്നു, പക്ഷെ കല്ല്യാണം കഴിക്കുമെന്ന് വിചാരച്ചില്ല. അത് അറിഞ്ഞത് കൊണ്ടാണ് ഞാൻ ഇറങ്ങിപ്പോന്നത്.
വീട് വിട്ട് ഇറങ്ങിയ സമയത്ത് അവിടെ ഒരു നായ ഉണ്ടായിരുന്നു. അതിനെ ഞാൻ എടുത്തില്ല, കാരണം മോഷ്ടിച്ചെന്ന് പറയും. കുറച്ച് നാൾ പിരിഞ്ഞുകഴിഞ്ഞപ്പോൾ ആദ്യം പ്രചരിപ്പിച്ചത് ഞാൻ 25 ലക്ഷം രൂപ കട്ടെടുത്തു എന്നാണ്. പണം കട്ടെടുത്ത ആളെ എന്തിനാണ് ആശുപത്രിയിൽ പോകാൻ നേരം വിളിച്ചത്. പുലർച്ചക്ക് ചോര ഛർദ്ദിച്ച് എന്നെ വിളിച്ച് വരുത്തുകയായിരുന്നു. അവിടെ ആരുമില്ല ഒപ്പിടാൻ എന്ന് പറഞ്ഞിട്ട്.
എന്തായാലും വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഞാൻ സ്റ്റേഷനിൽ വിളിച്ചിരുന്നു. ഇറങ്ങിപ്പോകുമ്പോൾ സ്റ്റേഷനിലും എഴുതിക്കൊടുക്കാൻ പറഞ്ഞു. അങ്ങനെ പരാതി കൊടുത്തു. എന്നാൽ കുടുംബ പ്രശ്നം ഞങ്ങൾ സംസാരിച്ച് തീർക്കണമെന്നാണ് പറഞ്ഞത്. അതിനിടയിൽ ഞാൻ പിച്ചി , മാന്തി എന്നൊക്കെ പറഞ്ഞ് പുള്ളി കേസ് കൊടുത്തു. തുടർന്ന് എനിക്ക് നിങ്ങളുടെ പേരിലൊരു കേസ് ഉണ്ടെന്ന് പറഞ്ഞ് പോലീസിന്റെ കോൾ വന്നു', എലിസബത്ത് പറഞ്ഞു.












Click it and Unblock the Notifications