Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാല പറയുന്നു, എന്നിട്ടും എന്നെ അറസ്റ്റ് ചെയ്തു; ഇപ്പോൾ ആരാണ് കളിക്കുന്നത്..തുറന്നടിച്ച് നടൻ

മുൻ ഭാര്യയുടെ പരാതിയിൽ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് നടൻ ബാല. ആരാണ് ഇതിന് പിന്നിൽ കളിക്കുന്നതെന്ന് വ്യക്തമായി മനസിലായില്ലേയെന്നും തന്റെ കണ്ണുനീരിന് ദൈവം കണക്ക് ചോദിക്കുമെന്നും ബാല മാധ്യമങ്ങളോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് വൈദ്യുപരിശോധനയ്ക്ക് കൊണ്ടുപോകുമ്പോഴായിരുന്നു പ്രതികരണം.

'എന്റെ കണ്ണുനീരിനുള്ള കണക്ക് ദൈവം വെക്കും. ഇപ്പോൾ ആരാണ് കളിക്കുന്നത്, മൂന്നാഴ്ച മുൻപ് ഞാൻ പറഞ്ഞ വാക്ക് ഞാൻ പാലിക്കുന്നുണ്ട്.ആ വീഡിയോയിൽ ഞാൻ എന്താണ് പറഞ്ഞതെന്ന് നിങ്ങൾ കേട്ടതല്ലേ. ഇപ്പോൾ കുടുംബത്തെ ആരാണ് വലിച്ചിഴക്കുന്നത്. ഇതൊക്കെ എന്തിന് വേണ്ടിയാണ് അനുഭവിക്കുന്നതെന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാം', ബാല പറഞ്ഞു.

bala22-

അതേസമയം ബാലയ്ക്കെതിരെ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്. 'അമൃതയ്ക്ക് ഇത് കുറച്ചു കൂടി നേരത്തെ ആകാമായിരുന്നു.. നിരപരാധി യാണെന്ന് വരുത്തി തീർക്കാൻ വേണ്ടി ഇയാൾ ചെയ്തതെല്ലാം അയാൾക്ക്‌ നേരെ തിരിഞ്ഞു കൊത്തി കർമ്മഫലം', എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.

'നല്ലൊരു നടനായിരുന്നു കയ്യിലിരിപ്പ് കൊണ്ട് എല്ലാം പോയി', '3 സ്ത്രീയുടെയും ഒരു കുഞ്ഞിന്റെയും ജീവിതം കോഞ്ഞാട്ട ആക്കിയത്തിന്റേം കണ്ണീരിന്റേം കണക്ക് നിനക്ക് വരാനിരിക്കുന്നെ ഉള്ളൂ അണ്ണാച്ചീ. അമൃതയുടേം ആദ്യത്തെ ഭാര്യയുടെയും സ്വഭാവം അറിയില്ല,എലിസബത്ത് അത്രേം പാവമാണ്. അപ്പോൾ നീ തന്നെ റോങ്ങ്, പൊക്കോണം ഇവിടുന്ന്',കമന്റിൽ പറയുന്നു.

അതേസമയം അമൃതയ്ക്കെതിരേയും നടപടി വേണമെന്നാണ് നടനെ പിന്തുണച്ച് കൊണ്ട് ചിലർ കുറികുന്നത്. ' സമൂഹ മാധ്യമങ്ങളിൽ കൂടി ബാലയെ അപകീർത്തി പെടുത്തിയിട്ടില്ലേ? അവനവനു ആകാം,മറ്റുള്ളവർക്ക് പാടില്ല,കൊള്ളാലോ. ഇതൊക്കെ ചുമ്മാ ഷോ ആണ്. അമൃത ബാലയേ അപകീർത്തി പെടുത്തുന്ന ഒന്നും ചെയ്തില്ലായിരുന്നു എങ്കിൽ ഇതു ന്യായം.രണ്ടാളും ചെയ്ത തെറ്റിനു ഒരാൾക്ക് മാത്രം നീതി വേണമെന്നു പറയുന്നത് തെറ്റ്', ഒരാൾ കുറിച്ചു.

'പുരുഷൻമാരുടെ സംഘടന ഇതിനെതിരേ രംഗത്ത് വരണം, വേണ്ട സപ്പോർട്ടും കൊടുക്കണം. അപമാനിക്കപ്പെട്ടു എന്ന ഭാഷ സ്ത്രീകളുടെ മാത്രം കുത്തകയാണോ? പുരുഷൻ മാർക്കെന്താണ് നാണോം മാനോം, മാനസീക പ്രയാസങ്ങളും .. എന്നിങ്ങനെ ഒന്നുമില്ലേ? ഞാൻ രണ്ടു ആൺമക്കളുടെ അമ്മയാണ്. കുറ്റങ്ങളും കുറവുകളും എല്ലാവർക്കും ഉണ്ട്. എപ്പോഴും പരാതികൾ മാത്രമായാൽ ജീവിതം തന്നെ ഒരു നോക്കുകുത്തിയായി മാറും. രണ്ടു വ്യക്തികൾ തമ്മിലുള്ള ജീവിതത്തിൽ ഒരുപാട് പൊരുത്തക്കേടുകൾ കാണും. വാശിക്ക് കളിച്ച്, അവസാനം ഞാൻ ഒന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ, ഞാൻ ഭയങ്കര പാവോം മറ്റൊരാൾ കൊടും ക്രൂരനുമായാകുന്നത് വിരോധാഭാസമാണ്', മറ്റൊരാൾ കമന്റ് ചെയ്തു.

അതിനിടെ പോലീസിനെതിരേയും ചിലർ രംഗത്തെത്തി. അറസ്റ്റ് ചെയ്തതിന് ശേഷം സ്റ്റേഷനിൽ വെച്ച് ബാല ചിരിച്ച് സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനെയാണ് ചിലർ വിമർശിക്കുന്നത്. 'ബാല പ്രതിയാണ്. അവനെപോലുള്ളവർക്ക് ഇരിക്കാൻ ഇരിപ്പിടം ഓച്ചാനിച്ചു നിൽക്കാൻ ഉദ്യോഗസ്ഥർ കഷ്ട്ടം. ഇതൊരു സാധാരണക്കാരൻ ആയെങ്കിൽ എങ്ങനെയായിരിക്കും പോലീസ് പ്രതികരിക്കുക. കാസർകോട് ഓട്ടോഡ്രൈവർ ആത്മഹത്യ ചെയ്തത് എന്തിനായിരുന്നു പോലീസേ', ഒരാൾ ചോദിച്ചു.

'സാധാരണക്കാരൻ ആയിരുന്നേൽ, കുത്തിനു പിടിച്ച് പൊക്കിയെനേം, പ്രമുഖൻ ആണേൽ സ്വീകരണം, സെൽഫി, അറസ്റ്റ്, ജാമ്യം, അടിപൊളി. എന്റെ കേരളം എത്ര സുന്ദരം',ക്രിമനലോടെ സംസാരിച്ചു രസിക്കുന്ന ഇത്തരം പോലിസുകാരാണ് ഡിപാർട്ട്മെൻ്റിൻ്റ് വില കളയുന്നത്. സെലിബ്രിറ്റിയാലും സാധാരാണക്കാനായാലും കുറ്റവാളി കുറ്റവാളി തന്നെ', കമന്റിൽ പറഞ്ഞു.

ഇന്ന് പുലർച്ചെയോടെയാണ് ബാലയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇടപ്പള്ളിയിലെ ഫ്ലാറ്റിവെച്ചായിരുന്നു അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിച്ചു എന്നടക്കമുള്ള മുൻ ഭാര്യയുടെ പരാതിയിലാണ് നടപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+