നടക്കാനാവാതെ ബാലുവിന്റെ ലക്ഷ്മി, സഞ്ചാരം വീൽചെയറിൽ, നടക്കണമെങ്കിൽ മാസങ്ങൾ ഇനിയും കാക്കണം
തിരുവനന്തപുരം: കേരളത്തെ മുഴുവനായി ഞെട്ടിച്ച, കണ്ണീരില്‍ മുക്കിയ രണ്ട് മരണങ്ങള്, ഒന്നരമാസങ്ങള്‍ക്കിപ്പുറം വീണ്ടും വലിയ ചര്‍ച്ചയാവുകയാണ്. ബാലഭാസ്കറിന്റെയും മകള്‍ തേജസ്വിനിയുടേയും മരണം കൊലപാതകമാണോ എന്ന സംശയമാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്. ബാലഭാസ്കറിന്റെ മരണ വാര്‍ത്ത കേട്ട അതേ ഞെട്ടലോടെയാണ് കേരളം ഈ വാര്‍ത്തയും കേള്‍ക്കുന്നത്.
ബാലഭാസ്കറിന്റെ കുടുംബം തന്നെയാണ് അപകടത്തില്‍ ദുരൂഹത ആരോപിച്ചും അന്വേഷണം ആവശ്യപ്പെട്ടും മുന്നോട്ട് വന്നിരിക്കുന്നത്. പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ച് കഴിഞ്ഞിരിക്കുന്നു. ബാലുവിന്റെയും മകളുടേയും ഓര്‍മ്മകളില്‍ ജീവിക്കുന്ന ലക്ഷ്മിക്ക്, ആ വലിയ ദുരന്തത്തിന്റെ വേദന മാറും മുന്‍പാണ് ഇത്തരമൊരു വിധിയേയും നേരിടേണ്ടി വരുന്നത്. ലക്ഷ്മിയുടെ നിലവിലെ അവസ്ഥയുടെ വിശദാംശങ്ങള്‍ വായിക്കാം:

ബാലുവും തേജുവും ഇല്ലാത്ത വീട്
ബാലഭാസ്കറിനും മകള്‍ക്കുമൊപ്പം കാറപടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്നു ലക്ഷ്മിയും. മരണത്തിന്റെ വക്കില്‍ നിന്നാണ് ലക്ഷ്മി ജീവിതത്തിലേക്ക് തിരികെ വന്നത്. ദിവസങ്ങളോളം വെന്റിലേറ്ററിലും ഐസിയുവിലും കിടന്ന ലക്ഷ്മിക്ക് ബോധം തിരിച്ച് കിട്ടിയത് പോലും വളരെ സമയമെടുത്തായിരുന്നു. അടുത്തിടെ മാത്രമാണ് ലക്ഷ്മി ആശുപത്രിയില്‍ നിന്ന് ബാലുവും തേജുവും ഇല്ലാത്ത വീട്ടിലേക്ക് എത്തിയത്.

നടക്കാനാവില്ല
ലക്ഷ്മിയുടെ മാതാപിതാക്കള്‍ കൂടാതെ ബാലഭാസ്കറിന്റെ മാതാപിതാക്കളും ലക്ഷ്മിക്ക് ധൈര്യം പകരാന്‍ ഒപ്പമുണ്ട്. പതിയെ ജീവിതത്തിലേക്ക്, യാഥാര്‍ത്ഥ്യങ്ങളിലേക്ക് ലക്ഷ്മി തിരിച്ച് വരുന്നതേ ഉളളൂ. തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമിക്കുന്ന ലക്ഷ്മിക്ക് ഇതുവരെ നടക്കാന്‍ സാധിച്ചിട്ടില്ല. ലക്ഷ്മിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

സഞ്ചാരം വീൽചെയറിൽ
ശസ്ത്രക്രിയ നടത്തിയ കാലിലെ പരിക്ക് ഭേദമാകാതെ ലക്ഷ്മിക്ക് നടക്കാനാവില്ല. അതിന് ആറോ ഏഴോ മാസങ്ങള്‍ തന്നെ വേണ്ടി വരും എന്നാണ് കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇപ്പോള്‍ വീല്‍ ചെയറിന്റെ സഹായത്തോടെയാണ് ലക്ഷ്മി വീടിനകത്ത് സഞ്ചരിക്കുന്നത് എന്നാണ് വിവരം.

സ്നേഹം പങ്കുവെച്ച് ആളുകൾ
ബാലഭാസ്കറിനെ സ്നേഹിക്കുന്ന, ഇപ്പോഴും ആ വിയോഗത്തില്‍ വേദനിക്കുന്ന സുഹൃത്തുക്കളും ബന്ധുക്കളും ആരാധകരും അടക്കമുളള നിരവധി പേര് ലക്ഷ്മിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ജീവിച്ചിരിക്കുമ്പോള്‍ സുഹൃത്തുക്കളായിരുന്നു ബാലുവിന് എല്ലാത്തിലും വലുത്. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് ദിനംപ്രതിയെന്നോണം ലക്ഷ്മിയുടെ സുഖവിവരം അന്വേഷിച്ച് വീട്ടിലെത്തുന്നത്.

വഴിത്തിരിവായ മൊഴി
നടക്കാന്‍ സാധിക്കുന്നില്ല എന്ന പ്രശ്നമൊഴിച്ചാല്‍ ശാരീരികമായി ലക്ഷ്മിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ല എന്നാണ് അറിയുന്നത്. കഴിഞ്ഞ മാസം അവസാനമാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ലക്ഷ്മിയെ വീട്ടിലേക്ക് മാറ്റിയത്. ഇതേ ആശുപത്രിയില്‍ തന്നെ ആയിരുന്നു ബാലഭാസ്കറും മകളുമുണ്ടായിരുന്നത്. ലക്ഷ്മി തിരിച്ച് വന്ന ശേഷം പോലീസിന് നല്കിയ മൊഴിയാണ് ബാലുവിന്റെ മരണത്തില്‍ വന്‍ വഴിത്തിരിവായി മാറിയത്.

ഞെട്ടിച്ച ദുരന്തം
തൃശൂരിലെ വടക്കുംനാഥ ക്ഷേത്രത്തില്‍ മകള്‍ക്ക് വേണ്ടിയുളള പ്രാര്‍ത്ഥന നടത്തി തിരികെ വരുന്ന വഴിക്കാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ബാലുവിന്റെയും മകള്‍ തേജസ്വിനിയുടേയും ജീവന് നഷ്ടപ്പെട്ടപ്പോള്‍ ലക്ഷ്മിയും ഡ്രൈവറും സുഹൃത്തുമായ അര്‍ജുനും രക്ഷപ്പെട്ടു. കാറോടിച്ച് ബാലഭാസ്കര്‍ ആണെന്നായിരുന്നു അര്ജുന് പോലീസിന് നല്കിയ മൊഴി.

മരണത്തിൽ അന്വേഷണം
എന്നാല്‍ അര്‍ജുനാണ് കാറോടിച്ചത് എന്ന് ലക്ഷ്മി വെളിപ്പെടുത്തിയതോടെ കാര്യങ്ങള്‍ സംശയത്തിലായി. പിന്നാലെ ബാലഭാസ്കറിന്റെ പിതാവ് സികെ ഉണ്ണി പരാതിയുമായി പോലീസിനെ സമീപിച്ചു. പാലക്കാട്ടുളള ആയുര്‍വേദ ഡോക്ടറുമായി ബാലുവിനുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നും ഈ കുടുംബത്തിലുളളതാണ് അര്‍ജുനെന്നും പരാതിയില്‍ പറയുന്നു. തൃശൂരില്‍ തങ്ങാന്‍ മുറിയെടുത്ത ശേഷം തിടുക്കപ്പെട്ട് തിരുവനന്തപുരത്തേക്ക് മടങ്ങിയതിലും ദുരൂഹത ആരോപിക്കപ്പെടുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications