'ജാമ്യത്തിൽ ഇടപെട്ടില്ല':'അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം'; ദിലീപിനെ തളളി നെയ്യാറ്റിന്‍കര ബിഷപ്പ്
'ജാമ്യത്തിൽ ഇടപെട്ടില്ല':'അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം'; ദിലീപിനെ തളളി നെയ്യാറ്റിന്‍കര ബിഷപ്പ്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ പ്രതികരണവുമായി നെയ്യാറ്റിന്‍കര രൂപത. ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഉന്നയിച്ച വാദങ്ങളെ തള്ളിയാണ് പ്രതികരണം.
ദിലീപ് കേസില്‍ നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സെന്റ് സാമുവലിന് ബന്ധമില്ലെന്നാണ് നെയ്യാറ്റിന്‍കര രൂപത അറിയിക്കുന്നത്. ഇത് സംബ്ധിച്ച് രൂപത വാര്‍ത്താ കുറിപ്പ് പുറത്ത് വിട്ടിരുന്നു.
തെറ്റായ ആരോപണങ്ങളിലൂടെ ബിഷപ്പ് വിന്‍സെന്റ് സാമുവലിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. കേസിൽ ബാലചന്ദ്രകുമാറുമായോ ദിലീപുമായോ ബിഷപ്പിന് ബന്ധം ഉണ്ടായിരുന്നില്ല. ദിലീപിന്‍റെ ജാമ്യ കാര്യത്തിൽ വിന്‍സെന്റ് സാമുവൽ ഇടപെട്ടില്ല.

നെയ്യാറ്റിന്‍കര രൂപത വാര്‍ത്താ കുറിപ്പ് വ്യക്തമാക്കുന്നതിങ്ങനെ : - സിനിമാ താരം ദിലീപുമായി ബന്ധപ്പെട്ട കേസില്‍ നടന് ജാമ്യം ലഭിച്ചത് സംബന്ധിച്ച് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ. വിന്‍സെന്റ് സാമുവലിന്റെ പേര് പരാമര്‍ശിച്ചതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. ഈ കേസിലെ പ്രതിയുമായോ, സിനിമാ നടന്‍ ആരോപണം ഉന്നയിച്ചു എന്ന് പറയുന്ന വ്യക്തിയുമായോ നെയ്യാറ്റിന്‍കര ബിഷപ്പിന് യാതൊരു ബന്ധവുമില്ല.

ഒരു സമുദായത്തിന്റെ ആത്മീയ നേതാവ് എന്ന നിലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബിഷപ്പിനെ തെറ്റായ ആരോപണങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുവാന്‍ ശ്രമിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് പൊതു സമൂഹത്തിന് നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അഭ്യൂഹം പരത്താനുദ്ദേശിച്ചുള്ളതും വാസ്തവ വാര്‍ത്തകള്‍ വിരുദ്ധവും ആണ്. അതിനാല്‍ ബിഷപ്പിനെ ഇത്തരം വിഷയങ്ങളില്‍ വലിച്ചിഴക്കുന്നത് ഒഴിവാക്കണം - കത്തിൽ പറയുന്നു.

എന്നാൽ, ബിഷപ്പിന്റെ പേരിൽ പണം ചോദിച്ചെന്നാണ് ദിലീപിന്‍റെ ആരോപണം. നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ട ശേഷം ആണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചത് എന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞതായാണ് ദിലീപിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നത്. ബിഷപ്പിന് പണം നല്‍കണം എന്ന ആവശ്യം താന്‍ നിരസിച്ചതോടെ തന്നോട് ശത്രുതയായി. ഇതോടെ ജാമ്യം റദ്ദാക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി എന്നും ദിലീപിന്റെ മറുപടി സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. പല തവണയായി 10 ലക്ഷത്തോളം രൂപ പറ്റി. ഉന്നത ബന്ധമുള്ള ബിഷപ്പിനെ കേസിൽ ഇടപെടുത്തിയാൽ രക്ഷിക്കുമെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ ജാമ്യവുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തി. കേസില്‍ തനിക്ക് 80 ദിവസത്തെ ജാമ്യം ലഭിച്ചത് നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടാണെന്ന് ബാലചന്ദ്രകുമാര്‍ തന്നെ തെറ്റിദ്ധരിപ്പിച്ചു. ബാലചന്ദ്രകുമാര്‍ ബിഷപ്പിനൊപ്പം നില്‍ക്കുന്ന ഫോട്ടോ അന്വേഷണ സംഘം വീട്ടില്‍ നിന്ന് പിടികൂടിയിട്ടുണ്ടെന്നും ദിലീപ് സത്യവാങ് മൂലത്തില്‍ പറയുന്നു.ബാലചന്ദ്രകുമാറുമായി പിക് പോക്കറ്റ് എന്ന സിനിമയുടെ പേരിലുള്ള ബന്ധം മാത്രം. എന്നാൽ, വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ബാലചന്ദ്രകുമാര്‍ തന്റെ കൈയ്യില്‍ നിന്നും 10 ലക്ഷം രൂപ കൈപറ്റി.

തന്റെ കട ബാദ്ധ്യതകള്‍ പരിഹരിക്കാന്‍ സഹായിക്കണം എന്ന് ബാലചന്ദ്രകുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ ജാമ്യം റദ്ദാക്കും എന്ന് ഭീഷണിപ്പെടുത്തിരുന്നു. അതേ സമയം, ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഡിജിപി ബി.സന്ധ്യയാണെന്നും ദിലീപിന്റെ മറുപടി സത്യവാങ് മൂലത്തില്‍ പറയുന്നു.ബാലചന്ദ്രകുമാറിനെ ചോദ്യം ചെയ്യലിനായി കൊച്ചിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ദിലീപിന്റെയും സംഘത്തിന്റെയും ചോദ്യം ചെയ്യലിന് ശേഷം ഹാജറാവാനാണ് നിര്‍ദേശം. ഇതനുസരിച്ച് ബുധനാഴ്ചയായിരിക്കും ബാലചന്ദ്രകുമാറില്‍ നിന്നും മൊഴി എടുക്കുക.
Recommended Video

അതേസമയം, ഗൂഢാലോചന കേസില്‍ ചൊവ്വാഴ്ച വരെയാണ് ദിലീപ് ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികളെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഇതിന് ശേഷം ബാലചന്ദ്രകുമാറിന്റെ മൊഴിയെടുക്കുമെന്നാണ് വിവരം. അതേ സമയം, ദിലീപിന്റെ ഈ വാദങ്ങളെ തള്ളി ബാലചന്ദ്രകുമാറും രംഗത്ത് എത്തിയിരുന്നു. വിഷയത്തിലേക്ക് ബിഷപ്പിനെ വലിച്ചിഴച്ചത് സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കാൻ ആണെന്നും സത്യവാങ്മൂലം പൊലീസ് അന്വേഷിക്കട്ടെ എന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി. സംവിധായകന്‍ എന്ന നിലയിൽ ആണ് ദിലീപ് തനിക്ക് പണം നല്‍കിയത് എന്നും കേസിനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. എന്നാൽ, ഇത്തരം പരാമർശങ്ങൾക്ക് പിന്നാലെയാണ് നെയ്യാറ്റിന്‍കര രൂപത പ്രതികരണവുമായി രംഗത്ത് എത്തിയത്.












Click it and Unblock the Notifications