കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗളൂരു മയക്കുമരുന്ന് കേസ്: സ്വര്‍ണക്കടത്ത് കേസിലെ ആറ് പ്രതികളെ ചോദ്യം ചെയ്യും, കസ്റ്റംസിന് അനുമതി

Google Oneindia Malayalam News

കൊച്ചി: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ കസ്റ്റംസിന് ജയിലിലെത്തി ചോദ്യം ചെയ്യാനാകും. കേസില്‍ പ്രതികള്‍ക്കുള്ള ബന്ധത്തിന് തെളിവ് തേടിയാണ് ചോദ്യം ചെയ്യല്‍. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ഇതുമായി ബന്ധപ്പെട്ട അനുമതി നല്‍കിയത്.

gold

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ കെടി റമീസ് മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിനെ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫോണ്‍രേഖകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ കെടി റമീസ് അടക്കം ആറ് പേരെ ജയിലില്‍ എത്തി ചോദ്യം ചെയ്യാനാണ് കസ്റ്റംസിന് അനുമതി നല്‍കിയിരിക്കുന്നത്. കെ ടി റമീസ് , മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, ഹംജദ് അലി, സെയ്ത് അലവി, അബ്ദു പി ടി, ഹംസത്ത് അബ്ദസലാം എന്നിവരെ ചോദ്യം ചെയ്യാനാണ് അനുമതി.

Recommended Video

cmsvideo
Bineesh Kodiyeri Is One Of The directors Of B capital | Oneindia Malayalam

അനൂപ് മുഹമ്മദ് സ്വര്‍ണക്കടത്തിന്‍ പണം നിക്ഷേപിച്ചിട്ടുണ്ടോ എന്ന് കസ്റ്റംസ് അന്വേഷിക്കും. നേരത്തെ റെമീസിന്റെ ഫോണ്‍ നമ്പര്‍ അനൂപ് മുഹമ്മദിന്റെ ഫോണില്‍ നിന്ന് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം. കൂടാതെ സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിലാവുന്നതും ബെംഗളൂരൂവില്‍ വെച്ചാണ്. ഈ ദിവസം അനൂപ് മുഹമ്മദ് കേരളത്തിലുള്ള ഉന്നത വ്യക്തികളില്‍ പലരെയും ഫോണില്‍ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വ്യക്തത ലഭിക്കുന്നതിന് വേണ്ടിയാണ് റമീസിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുള്ളത്.

ലഹരിമരുന്ന് കേസിന്റെ അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേരളത്തിലെ ഏജന്‍സിയുമായി ചേര്‍ന്നായിരിക്കില്ല അന്വേഷണം നടത്തുകയെന്നും വ്യക്തമാക്കിയിരുന്നു. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് അനുപ് മുഹമ്മദിന്റെ കൊച്ചിയിലെ കാര്യങ്ങള്‍ അന്വേഷിക്കുന്നതിനായി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സഹായം ആവശ്യപ്പെട്ടാല്‍ നല്‍കുമെന്ന് ഐജി വിജയ് സാഖറെ വ്യക്തമാക്കിയിരുന്നു.

കൊവിഡ് കുതിച്ചുയരുന്ന ഇന്ത്യയിലേക്ക് 'സ്പുട്‌നിക്' എത്തുമോ..! റഷ്യ നൽകുന്ന സൂചനകൾ; പുതിയ വിവരങ്ങൾ കൊവിഡ് കുതിച്ചുയരുന്ന ഇന്ത്യയിലേക്ക് 'സ്പുട്‌നിക്' എത്തുമോ..! റഷ്യ നൽകുന്ന സൂചനകൾ; പുതിയ വിവരങ്ങൾ

ഇന്ത്യയില്‍ സാമ്പത്തിക തകര്‍ച്ച കടുക്കും... സര്‍ക്കാര്‍ സഹായം പോര, തുറന്ന് പറഞ്ഞ് രഘുറാം രാജന്‍!!ഇന്ത്യയില്‍ സാമ്പത്തിക തകര്‍ച്ച കടുക്കും... സര്‍ക്കാര്‍ സഹായം പോര, തുറന്ന് പറഞ്ഞ് രഘുറാം രാജന്‍!!

ലക്ഷക്കണക്കിന് ആളുകളുടെ നിർദ്ദേശങ്ങൾ, 5 വർഷത്തെ പ്രവർത്തനം; ദേശീയ വിദ്യാഭ്യാസ നയത്തിൽ പ്രധാനമന്ത്രിലക്ഷക്കണക്കിന് ആളുകളുടെ നിർദ്ദേശങ്ങൾ, 5 വർഷത്തെ പ്രവർത്തനം; ദേശീയ വിദ്യാഭ്യാസ നയത്തിൽ പ്രധാനമന്ത്രി

English summary
Bangalore drug case: Court give permission to the Customs to question accused in gold smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X