Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്തെ കള്ളപ്പണം ബാങ്കുകളിലൂടെ വെളുപ്പിച്ചെടുത്തു; തോമസ് ഐസക്

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനം പരാജയമാണെന്നും കള്ളപ്പണക്കാര്‍ പണം ബാങ്കുകളിലൂടെ വെളുപ്പിച്ചെടുത്തെന്നും ധനമന്ത്രി തോമസ് ഐസക്. മാതൃഭൂമിയുടെ ഫേസ്ബുക്ക് ലൈവിലൂടെ സംസാരിക്കുകയായിരുന്നു മന്ത്രി. നോട്ട് നിരോധനം പരാജയമാണെന്ന് സര്‍ക്കാര്‍ സമ്മതിക്കുകയാണ് വേണ്ടത്. ഇതുപോലെയൊരു പരാജയം സമീപകാലത്തൊന്നും ഒരു സര്‍ക്കാരിനും നേരിടേണ്ടിവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പഴയ നോട്ടുകള്‍ മാറിയെടുക്കാനുള്ള കാലാവധി കഴിയുമ്പോള്‍ 97 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജനങ്ങളുടെ ദുരിതം രൂക്ഷമാകുന്നതോടെ നോട്ട് അസാധുവാക്കലിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണവും കുറയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

thomasisaac-11

തെറ്റായ ആശയം മോശമായ രീതിയില്‍ നടപ്പിലാക്കുകയാണ് ചെയ്തത്. ഹിമാലയന്‍ വിഡ്ഡിത്തമായി തീരുമാനം ഭാവിയില്‍ വിലയിരുത്തപ്പെടും. തെറ്റായ നടപടി ജനങ്ങള്‍ക്ക് നഷ്ടമല്ലാതെ നേട്ടമുണ്ടാക്കില്ല. നോട്ട് അസാധുവാക്കലിനെയല്ല നടപ്പാക്കിയ രീതിയെയാണ് എതിര്‍ക്കുന്നത്. നോട്ട് അസാധുവാക്കേണ്ട യാതൊരു സാഹചര്യവും ഇപ്പോള്‍ നിലവിലില്ലെന്നും മന്ത്രി പറഞ്ഞു.

നോട്ട് നിരോധനം വന്നതോടെ സംസ്ഥാനം ലക്ഷ്യമിട്ട നികുതി വരുമാനം കുറയും 20 ശതമാനം വര്‍ധനയ്ക്കാണ് ലക്ഷ്യമിട്ടിരുന്നത്.. എന്നാല്‍, നോട്ട്

പിന്‍വലിക്കല്‍ വന്നതോട് ഇത് 10 ശതമാനമായി ചുരുങ്ങി. നോട്ട് നിരോധനം ബാങ്കുകള്‍ക്കും സഹായകമാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+