കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ കോഴക്കേസ്, കെ.എം മാണിയെ കുടുക്കി കോടതി

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം.പോളിന്റെ വാദം കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വാദങ്ങളെ തള്ളിപ്പറഞ്ഞത്. മന്ത്രി കെ.എം മാണിയെ കുറ്റവിമുക്തനാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതായി കോടതി കണ്ടെത്തി.

ബാര്‍ കോഴക്കേസില്‍ മാണിയെ ഒരുതരത്തിലും സഹായിച്ചിട്ടില്ലെന്നും അഭിപ്രായങ്ങള്‍ പറയുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും ഡയറക്ടര്‍ വാദിച്ചിരുന്നു. വിന്‍സന്‍ എം.പോളിന്റെ കത്തില്‍ ഇതു വ്യക്തമാണെന്നും കോടതി പറഞ്ഞു. ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനാ ഫലവും മൊഴിയും തള്ളിയ വിജിലന്‍സിന്റെ നടപടിയെയും കോടതി വിമര്‍ശിച്ചു. ശാസ്ത്രീയ തെളിവുകള്‍ അമ്പിളിയുടെ മൊഴിയെ സാധൂകരിക്കുന്നുണ്ടെന്ന് കോടതി കണ്ടെത്തി.

km-mani

കേസിന്റെ അന്വേഷണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനും ഡയറക്ടര്‍ക്കും തുല്യഅധികാരമാണെ വാദവും കോടതി തള്ളി. കേസിന്റെ പൂര്‍ണ ചുമതല എസ്.പി സുകേശന് കോടതി കൈമാറുകയും ചെയ്തു.

അതേസമയം, കോടതി പരാമര്‍ശത്തോടെ പോലീസിന്റെ വിശ്വാസ്യത തകര്‍ന്നെന്ന് ബിജു രമേശ് പറഞ്ഞു. കുറ്റകൃത്യത്തെ വളച്ചൊടിക്കുകയാണ് പോലീസ് ചെയ്തതെന്നും ബിജു വ്യക്തമാക്കി.

English summary
bar allegation vigilance court denied vigilance director argument
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X