Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈക്കോടതി പരാമര്‍ശത്തില്‍ ഗൂഢാലോചന; എല്ലാം തനിയ്ക്കറിയാമെന്ന് മാണി

കൊച്ചി: തനിക്കെതിരെയുള്ള ഹൈക്കോടതി വിധിയ്ക്ക് പിന്നിലും പരമാര്‍ശങ്ങള്‍ക്ക് പിന്നിലും ഗൂഢാലോചനയെന്ന് കെഎം മാണി. ബാര്‍ കോഴ കേസില്‍ കോടതിയുടെ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ശേഷം കെഎം മാണി നടത്തിയ ആദ്യ പ്രതികരണമായിരുന്നു ഇത്.

കോടതി പരാമര്‍ശങ്ങള്‍ക്ക് ശേഷം കെഎം മാണി എവിടെയാണ് എന്നതായിരുന്നു പ്രധാനമായും ഉയര്‍ന്ന ചോദ്യം. തൃപ്പൂണിത്തുറയില്‍ മകളുടെ വീട്ടിലായിരുന്നു മാണി ഉണ്ടായിരുന്നത്. അവിടെ നിന്ന് പുറത്തിറങ്ങവേയാണ് കോടതി പരാമര്‍ശങ്ങളോട് പ്രതികരിച്ചത്.

KM Mani

കോടതി പരാമര്‍ശങ്ങള്‍ സംബന്ധിച്ച് കേരള കോണ്‍ഗ്രസ് എം നവംബര്‍ 10 ന് ചര്‍ച്ച ചെയ്യുമെന്ന് മാണി വ്യക്തമാക്കി. എന്ത് ചെയ്യണമെന്ന് ഈ യോഗത്തില്‍ തീരുമാനിയ്ക്കും എന്നാണ് അദ്ദേഹം ഒടുവില്‍ പറഞ്ഞത്. തനിയ്‌ക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ട്. അത് എന്താണെന്ന് തനിയ്ക്ക് അറിയാം. അക്കാര്യങ്ങളെല്ലാം വഴിയേ വെളിപ്പെടുമെന്നും കെഎം മാണി പറഞ്ഞു.

മാണി തൃപ്പൂണിത്തുറയിലെ വീട്ടില്‍ ഉണ്ട് എന്നറിഞ്ഞതോടെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ പ്രതിഷേധവമായി എത്തിയിരുന്നു. മാണി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ഇവര്‍ കരിങ്കൊടി കാണിയ്ക്കുകയും ചെയ്തു. ശക്തമായ പോലീസ് സംരക്ഷണത്തിലാണ് മാണി വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് പോയത്.

രാജി വയ്ക്കുന്നതിന്റെ ഒരു സൂചനയും മാണി ഇതുവരെ നല്‍കിയിട്ടില്ല. തിരുവനന്തപുരത്ത് വച്ചാണ് അടുത്ത ദിവസം കേരള കോണ്‍ഗ്രസ് യോഗം നടക്കുന്നത്. യുഡിഎഫ് യോഗത്തിന് മുന്നോടിയായിട്ടായിരിയ്ക്കും ഈ യോഗം നടക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+