Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാറില്‍ കോഴ 25 കോടി...? ഭീഷണിയായി വീഡിയോയും?

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിച്ച ബാര്‍ കോഴ വിവാദത്തില്‍ കൂടുതല്‍ ആരോപണങ്ങള്‍. കെഎം മാണിക്ക് നല്‍കി എന്ന് പറയുന്ന ഒരു കോടി രൂപ മാത്രമല്ല വിഷയം, ചില മന്ത്രിമാരുടെ ഞെട്ടിപ്പിക്കന്ന വീഡിയോ ദൃശ്യങ്ങളെക്കുറിച്ചും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.

കെഎം മാണിക്കെതിരെ ഉയര്‍ന്ന കോഴ ആരോപണം സര്‍ക്കാരിനേും യുഡിഎഫിനേയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇപ്പോഴത്തെ വിവാദത്തിന് പിന്നില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗമാണെന്നാണ് കേരള കോണ്‍ഗ്രസും കരുതുന്നത്.

KM Mani

ബാര്‍ വിഷയത്തില്‍ 15 കോടി രൂപ ബാറുടമകള്‍ സമാഹരിച്ച് വിതരണം ചെയ്തിട്ടുണ്ടെന്നാണ് കേരള കോണ്‍ഗ്രസ് നേതാവും സര്‍ക്കാര്‍ ചീഫ് വിപ്പും ആയ പിസി ജോര്‍ജ്ജ് ആരോപിച്ചിരിക്കുന്നത്. ഈ തുകയുടെ കണക്ക് ഏകദേശം ശരിയാണെന്ന് ആരോപണം ഉന്നയിച്ച ഡോ ബിജു രമേശും സമ്മതിക്കുന്നു.

ദേശാഭിമാനി പത്രം ആരോപിക്കുന്നത് 25 കോടി രൂപയുടെ കൈക്കൂലി ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ്. അങ്ങനെയെങ്കില്‍ ഈ തുക ആര്‍ക്കൊക്കെ നല്‍കിയിട്ടുണ്ടെന്ന ചോദ്യമാണ് ഉയരുക. മന്ത്രിസഭയിലെ പലര്‍ക്കും പണം കൊടുത്തിട്ടുണ്ടെന്നും അതിന്റെ സംസാരിക്കുന്ന തെളിവുകള്‍ കയ്യിലുണ്ടെന്നും ആണ് ബിജു രമേശ് പറയുന്നത്.

മന്ത്രിമാരും നേതാക്കളും പണം ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖകള്‍ ബാര്‍ ഉടമകളുടെ കയ്യില്‍ ഉണ്ടെന്നാണ് വിവരം. ചില മന്ത്രിമാരുടെ വീഡിയോ ക്ലിപ്പുകളും ഉണ്ടെന്ന് പറയപ്പെടുന്നു.

സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ വാദികള്‍ പ്രതികളാകുമെന്നാണ് ബിജു രമേശ് പറയുന്നത്. അതുകൊണ്ട് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. അവര്‍ക്ക് നല്‍കാനുള്ള എല്ലാ തെളിവുകളും തങ്ങളുടെ കയ്യില്‍ ഉണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.

കെഎം മാണിക്കെതിരെ ഉയര്‍ന്ന കൈക്കൂലി ആരോപണത്തെ ഏത് വിധത്തിലും പ്രതിരോധിക്കാണ് കേരളകോണ്‍ഗ്രസിന്റെ തീരുമാനം. എന്ത് നിലപാടെടുക്കണം എന്നത് കെഎം മാണി തന്നെ ആയിരിക്കും തീരുമാനിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+