കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടിയ്ക്ക് പണി കിട്ടിയപ്പോള്‍ ബാബുവിന് ആശ്വാസം; 'എഫ്‌ഐആര്‍ ഉത്തരവ്' മരവിപ്പിച്ചു

Google Oneindia Malayalam News

കൊച്ചി: സോളാര്‍ കേസില്‍ മുഖ്യമന്ത്രിയ്ക്കും വൈദ്യുതി മന്ത്രിയ്ക്കും എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത് തൃശൂര്‍ വിജിലന്‍സ് കോടതിയാണ്. ബാര്‍ കോഴ കേസില്‍ കെ ബാബുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടതും തൃശൂര്‍ വിജിലന്‍സ് കോടതി തന്നെ.

എന്നാല്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് കെ ബാബു സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചിരിയ്ക്കുന്നു. വിജിലന്‍സ് കോടതി ഉത്തരവിന് രണ്ട് മാസത്തെ സ്‌റ്റേ ആണ് ഹൈക്കോടതി അനുവദിച്ചിരിയ്ക്കുന്നത്.

എന്നാല്‍ പത്ത് ദിവസത്തിനുള്ളില്‍ ക്വിക്ക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ വിജിലന്‍സിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയ്ക്കും ആര്യാടന്‍ മുഹമ്മദിനും ഈ വിധി ആശ്വാസമാകുമോ?

എഫ്‌ഐആര്‍ ഇല്ല

എഫ്‌ഐആര്‍ ഇല്ല

ബാര്‍ കോഴ കേസില്‍ കെ ബാബുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം എന്ന തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവാണ് ഇപ്പോള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരിയ്ക്കുന്നത്.

രണ്ട് മാസത്തേയ്ക്ക്

രണ്ട് മാസത്തേയ്ക്ക്

രണ്ട് മാസത്തേയ്ക്കാണ് സ്‌റ്റേ അനുവദിച്ചിരിയ്ക്കുന്നത്. എന്നാല്‍ പത്ത് ദിവസത്തിനകം ക്വിക്ക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രാജി വേണ്ടേ...

രാജി വേണ്ടേ...

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ കെ ബാബു എക്‌സൈസ് മന്ത്രി സ്ഥാനം രാജി വയ്ക്കുന്നതായി അറിയിച്ചിരുന്നു. ഇനി അത് എന്താകും?

കത്ത് മുഖ്യന്റെ കൈയ്യില്‍

കത്ത് മുഖ്യന്റെ കൈയ്യില്‍

കെ ബാബു രാജിക്കത്ത് നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രി അത് ഗവര്‍ണര്‍ക്ക് കൈമാറിയിട്ടില്ല. ഹൈക്കോടതിയുടെ വിധിയ്ക്ക് വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു.

എന്ത് തീരുമാനം?

എന്ത് തീരുമാനം?

ഇക്കാര്യത്തില്‍ ഇനി കെ ബാബു തന്നെ ആയിരിയ്ക്കും അന്തിമ തീരുമാനം എടുക്കുക. തിരഞ്ഞെടുപ്പിന് വെറും മൂന്ന് മാസം മാത്ര ബാക്കി നില്‍ക്കവേ, വീണ്ടും മന്ത്രിയായി തുടരാന്‍ കെ ബാബു സന്നദ്ധനാകുമോ എന്നതാണ് ചോദ്യം.

മുഖ്യന് ആശ്വാസം

മുഖ്യന് ആശ്വാസം

കെ ബാബുവിനെതിരെ തത്കാലം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യില്ലെന്നത് മാത്രമല്ല ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ആശ്വാസം. ഈ ഉത്തരവ് മുന്‍ നിര്‍ത്തി വീണ്ടും ഹൈക്കോടതിയെ സമീപിയ്ക്കാം.

ഉമ്മന്‍ ചാണ്ടിയും ആര്യാടനും

ഉമ്മന്‍ ചാണ്ടിയും ആര്യാടനും

ബാബുവിന്റെ കാര്യത്തില്‍ വന്ന ഹൈക്കോടതി വിധി മുന്‍നിര്‍ത്തിയായിരിയ്ക്കും ഉമ്മന്‍ ചാണ്ടിയും ആര്യാടന്‍ മുഹമ്മദും ഇനി പാര്‍ട്ടിയില്‍ പ്രതിരോധം തീര്‍ക്കുക. തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിയ്ക്കാന്‍ ഒരുങ്ങുകയാണ് രണ്ട് പേരും.

 മന:സാക്ഷി

മന:സാക്ഷി

മന:സാക്ഷിയുടെ മുന്നില്‍ താനൊരു തെറ്റും ചെയ്തിട്ടില്ലെന്നാണ് ഉമ്മന്‍ ചാണ്ടി ആവര്‍ത്തിയ്ക്കുന്നത്. മന:സാക്ഷിയ്ക്ക് മുകളിലല്ല, ധാര്‍മികത എന്നാണ് അദ്ദേഹത്തിന്റെ വാദം.

English summary
Bar Bribe Case: High Court stays Vigilance Court's order to register FIR against K Babu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X