കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ കോഴ 20 കോടി, മാണി വെറും സാമ്പിള്‍, സര്‍ക്കാരിനെ വീഴ്ത്തുന്ന ഡൈനാമിറ്റ് വേറെ

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ധനമന്ത്രി കെഎം മാണിക്ക് ഒരു കോടി രൂപ കൈക്കൂലി നല്‍കി എന്ന ആരോപണത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദ്ദത്തില്‍ മന്ത്രിസഭയെ താഴെയിറക്കാനുള്ള 'ഡൈനാമിറ്റ്' കയ്യിലുണ്ടെന്നാണ് ബാര്‍ ഉടമകള്‍ പറയുന്നത്.

കോഴ വിവാദത്തില്‍ കെഎം മാണിക്കെതിരെ ഉന്നയിച്ച ആരോപണം വെറും ഒരു സാമ്പിള്‍ മാത്രമാണെന്നാണ് ബോര്‍ ഉടമകളുടെ യോഗത്തില്‍ നിന്ന് വ്യക്തമായിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താതെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാഴ്ത്തി കാര്യം സാധിക്കാനുള്ള നീക്കത്തിലാണ് ബാര്‍ ഉടമകള്‍.

ബാര്‍ കോഴയില്‍ വിജിലന്‍സ് നടത്തുന്ന പ്രാഥമിക അന്വേഷണത്തില്‍ ആരോപണം ഉന്നയിച്ച ബിജു രമേശ് മൊഴി നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാണിക്ക് കോഴ നല്‍കിയതുമായി ബന്ധപ്പെട്ട തെളിവുകളും അദ്ദേഹം ഹാജരാക്കും.

മന്ത്രിസഭയിലെ രണ്ട് പ്രമുഖ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് കോടികള്‍ നല്‍കിയിട്ടുണ്ടെന്നാണ് യോഗത്തില്‍ ബിജു രമേശ് വ്യക്തമാക്കിയത്. മാണിക്ക് കൊടുത്ത ഒരു കോടി രൂപല്ല, യഥാര്‍ത്ഥത്തില്‍ 20 കോടി രൂപയാണ് പലര്‍ക്കുമായി കോഴ നല്‍കിയിട്ടുളളതെന്നും ബിജു രമേശ് യോഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പല ബാറുടമകളും തങ്ങള്‍ നല്‍കിയ പണത്തിന്റെ കണക്കുകളും വ്യക്തമാക്കി.

KM Mani

എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാതെ സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുക എന്നതാണ് ബാറുടമകള്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാരിന്റെ പ്രതിനിധിയായി ഒരു പ്രമുഖ കോണ്‍ഗ്രസ് മന്ത്രി കഴിഞ്ഞ ദിവസം ബാര്‍ ഉടമകളുടെ പ്രതിനിധിയുമായി അനുനയ ചര്‍ച്ച നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. കോണ്‍ഗ്രസിലെ മറ്റൊരു പ്രമുഖ നേതാവും ചര്‍ച്ചകള്‍ക്കായി രംഗത്തിറങ്ങിയിട്ടുണ്ടെന്നാണ് വിവരം.

സര്‍ക്കാര്‍ വിട്ടുവീഴ്ചക്ക് തയ്യാറായാല്‍ ഈ ആരോപണങ്ങളെല്ലാം ജലരേഖയാകും എന്നതാണ് വാസ്തവം. അതിനപ്പുറത്തേക്ക് അന്വേഷണങ്ങള്‍ നീണ്ടേക്കില്ലെന്നും കരുതുന്നു.

English summary
Bar Owners meeting reveals more details about Bar Bribe Controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X