കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫിന് കൈ പൊള്ളിക്കുന്ന വില; കൂടിയത് നാൽപ്പത് രൂപയിലധികം, ഇനിയും കൂടാൻ സാധ്യത!

പ്രധാന കന്നുകാലിച്ചന്തകളായ പെരുമ്പിലാവിലും കുഴല്‍മന്ദത്തും ക്ഷാമം അനുഭവപ്പെടുന്നുണ്ട്.

  • By അക്ഷയ്
Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്ത് ഇറച്ചി വില കുതിച്ചുയരുന്നു. കന്നുകാലി വില്‍പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം വന്നതോടെയാണ് ഇത്തരത്തിൽ വില ഉയർന്നിരിക്കുന്നത്. എല്ലുള്ള ഇറച്ചിക്ക് 240 രൂപയും എല്ലില്ലാത്തതിന് 280 രൂപയുമാണ് നിലവിലെ വില.

Beef

നാൽപ്പത് രൂപയിലധികം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. റംസാൻ മാസമായതുകൊണ്ട് തന്നെ ഇനിയും വില കൂടാനാണ് സാധ്യത. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം കൊണ്ടു വന്നതോടെ അറവുമാടുകളുടെ വരവ് കുറഞ്ഞതാണ് വില കൂടാന്‍ കാരണമായി വ്യാപാരികള്‍ പറയുന്നത്. പ്രധാന കന്നുകാലിച്ചന്തകളായ പെരുമ്പിലാവിലും കുഴല്‍മന്ദത്തും ക്ഷാമം അനുഭവപ്പെടുന്നുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കന്നുകാലികളുടെ വരവ് കുറഞ്ഞതാണ് ഇതിന് പ്രധാന കാരണം.

മാട്ടിറച്ചിയുടെ പ്രധാന ഉപഭോക്താക്കള്‍ സാധാരണക്കാരാണ്. എന്നാല്‍ ഇറച്ചി വില കുത്തനെ ഉയര്‍ന്നതോടെ ആളുകള്‍ കോഴിയിറച്ചിയിലേക്കും മറ്റും തിരിഞ്ഞിരിക്കുകയാണെന്ന് ഇറച്ചി വ്യാപാരികള്‍ പറയുന്നു. പ്രാദേശിക തലത്തില്‍ കന്നുകാലികളെ കിട്ടാനില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. പ്രാദേശികമായും ഇപ്പോൾ കന്നുകാലികളെ കിട്ടാനില്ല

English summary
With the centre issuing the notification to ban the sale of cattle for slaughter, the price of beef has rocketed in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X