Get Updates
Get notified of breaking news, exclusive insights, and must-see stories!

മേയർക്കെതിരെ നടപടിയെടുക്കുന്നതിലൂടെ സിപിഎം കേരളത്തിൽ താലിബാനിസം നടപ്പിലാക്കുന്നു; സുരേന്ദ്രൻ

തിരുവനന്തപുരം: ശ്രീകൃഷ്ണജയന്തിയുമായി ബന്ധപ്പെട്ട് നടത്തിയ സാംസ്‌കാരിക പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ കോഴിക്കോട് മേയർക്കെതിരെ പ്രതികാര നടപടിയെടുക്കുന്നതിലൂടെ സി പി എമ്മിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാകുന്നതെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആരോപിച്ചു. ശ്രീകൃഷ്ണനെക്കുറിച്ച് നല്ല രണ്ട് വാക്ക് പറഞ്ഞതിന്റെ പേരിൽ മേയർക്കെതിരെ നടപടിയെടുക്കുന്നതിലൂടെ സി പി എം കേരളത്തിൽ താലിബാനിസം നടപ്പിലാക്കുകയാണെന്നും സുരേന്ദ്രൻ വിമർശിച്ചു.

k surendran

മദനിയൊടൊപ്പം മുഖ്യമന്ത്രിക്ക് വേദി പങ്കിടാം. എസ് ഡി പി ഐ നേതാവിന്റെ ഇഫ്താർ വിരുന്നിൽ മുഖ്യമന്ത്രിക്ക് വേദി പങ്കിടാം.അമ്പലപ്പുഴ എം എൽ എയ്ക്ക് പി ഡി പി കൺവെൻഷൻ ഉദ്ഘാടനം ചെയ്യാം. മുഖ്യമന്ത്രിക്ക് നസിറുദ്ദീൻഇളമരം തികഞ്ഞ മതേതര വാദിയാണ്. സി പി എമ്മിന്റെ വർഗീയ പ്രീണന രാഷ്ട്രീയത്തിന്റെയും ഇരട്ട നീതിയുടെയും ഉദാഹരണണമാണ് കോഴിക്കോട് മേയർക്കെതിരായ നടപടിയെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിടുന്നത് നവോത്ഥാനമാണെന്ന് പറഞ്ഞ സി പി എം മുസ്ലീം തിവ്രവാദ സംഘടനകൾ കണ്ണുരുട്ടിയപ്പോൾ തീരുമാനത്തിൽ നിന്ന് പിൻമാറി. ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറാക്കിയപ്പോൾ തീരുമാനത്തിൽ നിന്ന് ഒരു കാരണവശാലും പിൻമാറില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി മുസ്ലിം സംഘടനകൾ സമരം തുടങ്ങിയപ്പോൾ കളക്ടറെ മാറ്റി. സി പി എമ്മിന്റെയും സംസഥാന സർക്കാരിന്റെയും തീരുമാനങ്ങളെല്ലാം എടുക്കുന്നത് മുസ്ലിം മത മൗലികവാദ സംഘടനകളുടെ താല്പര്യങ്ങൾക്കനുസരിച്ചാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കാലപുരിക്കയക്കുമെന്ന് പറയുന്ന പി എഫ്‌ ഐ നേതാക്കളോട് വേദി പങ്കിടുന്നതിന് മുഖ്യമന്ത്രിക്ക് യാതൊരു മടിയുമില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഒരു കൂട്ടരെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുമ്പോൾ മറുകൂട്ടർ നിരുപദ്രവകരമായ പരിപാടികളിൽ പങ്കെടുത്താൽ പോലും അതിനെ വർഗീയമായി ചിത്രീകരിച്ച് നടപടിയെടുക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

നിരോധിത സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച യു എ ഇ പൗരനെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് രക്ഷിച്ചെന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. കള്ളക്കടത്തുകാരും ഭീകരരുമാണ് ഇത്തരം ഫോൺ ഉപയോഗിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

'കഴുത്തിലെ വജ്രത്തെക്കാൾ തിളങ്ങിയത് സാസ്വികയാണല്ലോ';വൈറലായി നടിയുടെ ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+