Get Updates
Get notified of breaking news, exclusive insights, and must-see stories!

അരിയിൽ വണ്ടുകളും പുഴുക്കളും; സംഭവം വിതുര ബോണക്കാട്ടെ റേഷൻകടയിൽ; കേടായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

തിരുവനന്തപുരം: റേഷൻകടയിൽ നിന്നും വാങ്ങിയ റേഷനിൽ വണ്ടുകളും പുഴുക്കളും കണ്ടെത്തി. വിതുര ബോണക്കാട് എ ആർ ഡി 245-ാം നമ്പർ റേഷൻകടയിൽ നിന്ന് വിതരണം ചെയ്ത അരിയിലാണ് വണ്ടുകളെയും പുഴുക്കളെയും കണ്ടെത്തിയത്. മുൻപും ഇത്തരത്തിൽ പഴകിയ അരി ഈ റേഷൻകടയിൽ നിന്ന് വിതരണം ചെയ്തിട്ടുള്ളതായി കാർഡ് ഉടമകൾ ആരോപിച്ചു. സമൂഹമാധ്യമങ്ങളിൽ ചിത്രം വൈറലായതോടെ ഭക്ഷ്യ പൊതുവിതരണവകുപ്പ് അടിയന്തര നടപടി സ്വീകരിച്ചു.

വീണ്ടും ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് അനു ഇമ്മാനുവൽ... വൈറലായി ചിത്രങ്ങൾ

1

തിരുവനന്തപുരം ജില്ലയിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള മലയോര പ്രദേശമായ വിതുര ബോണക്കാട്ടെ റേഷൻ കടയിലാണ് വണ്ടുകളും പുഴുക്കളും നിറഞ്ഞ അരി വിതരണം ചെയ്തത്. ഈ മേഖലയിലുള്ളവർ അധികവും ലയങ്ങളിൽ താമസിക്കുന്നവരാണ്.ഉപയോഗശൂന്യമായ അരിയും റേഷൻ സാധനങ്ങളുമാണ് മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്ക് കഴിഞ്ഞ ഏതാനും മാസങ്ങളായി ലഭിക്കുന്നതെന്ന് ലയങ്ങളിൽ താമസിക്കുന്നവർ പറയുന്നു.

2

സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചതോടെ വർഷങ്ങളായി ദുരിതമനുഭവിക്കുന്ന പാവപ്പെട്ട തൊഴിലാളി വിഭാഗത്തിനാണ് ഇത്തരത്തിൽ റേഷനരി കൈമാറിയത്. സംഭവം വിവാദമായതോടെ മണിക്കൂറുകൾക്കുള്ളിൽ അധികൃതർ അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു.

വണ്ടുകളും പുഴുക്കളും നിറഞ്ഞ അരിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നേരത്തെയും ഇത്തരത്തിൽ പഴകിയ അരി ഈ റേഷൻ കടയിൽ നിന്ന് വിതരണം ചെയ്തിട്ടുള്ളതായി പ്രദേശവാസികൾ ആരോപിക്കുന്നു. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന് പോലും നാണക്കേട് ഉണ്ടാക്കുന്നതാണ് സംഭവം.

3

അതേസമയം, പുഴുക്കളും വണ്ടുകളും നിറഞ്ഞ മുഴുവൻ അരിയും പിടിച്ചെടുത്തിട്ടുള്ളതായും പകരം പരാതിക്ക് കാരണമായ റേഷൻകടയിൽ കേടുകൂടാത്ത സാധനങ്ങൾ എത്തിച്ചതായും നെടുമങ്ങാട് ജില്ലാ സപ്ലൈ ഓഫീസർ പറഞ്ഞു. പരാതിക്ക് കാരണമായ റേഷൻകടയിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. റേഷൻ കാർഡ് ഉടമകൾ കൂട്ടത്തോടെ പരാതികൾ ഉയർത്തിയതും പരിശോധനയ്ക്ക് കാരണമായി.

4

എന്നാൽ, സംസ്ഥാന സർക്കാർ റേഷൻകട വഴി നൽകുന്ന ഓണക്കിറ്റ് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ചലച്ചിത്ര താരം മണിയൻപിള്ള രാജുവിൻ്റെ വീട്ടിലെത്തിച്ച് വിതരണം ചെയ്തത് വിവാദമായിരുന്നു. വിവാദത്തിന് തൊട്ടു പിന്നാലെയാണ് സംഭവം തലസ്ഥാനത്ത് നടക്കുന്നത്.റേഷന്‍ കടകളിലെ ഇപോസ് മെഷിനില്‍ വിരല്‍ പതിപ്പിച്ച് കാര്‍ഡ് വിവരങ്ങള്‍ ഉറപ്പാക്കിയശേഷം വിതരണം ചെയ്യേണ്ട കിറ്റാണ് വെള്ളയമ്പലത്തുള്ള ജവഹർ നഗറിലെ ഭഗവതി ലെയ്നിലെ വീട്ടിലെത്തിച്ച് മന്ത്രി കൈമാറിയത്.

5

അതേസമയം, റേഷൻകടയിൽ നേരത്തെയെത്തി ഇ - പോസ് മെഷീനിൽ കൈവിരൽ പതിച്ച ശേഷമാണ് റേഷൻ സ്വീകരിച്ചതെന്ന് പിന്നീട് മണിയൻപിള്ള രാജു പിന്നീട് പ്രതികരിച്ചിരുന്നു.സർക്കാരിൻ്റെ നല്ല ഉദ്യമത്തിനൊപ്പം നിൽക്കുന്നതായും വിവാദങ്ങളിൽ പ്രതികരിക്കാനില്ലെന്നും അന്ന് മണിയൻപിള്ള രാജു പറഞ്ഞിരുന്നു.

ഭക്ഷ്യ പൊതുവിതരണ വകുപ്പ് ജൂലൈ 31നാണ് സംസ്ഥാനതലത്തിൽ ഓണക്കിറ്റ് വിതരണം തുടങ്ങിയത്. പാവപ്പെട്ടവരും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടതുമായ അന്ത്യോദയ - അന്നയോജന (മഞ്ഞ) റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ക്കാണ് ഓഗസ്റ്റ് 3 വരെ കിറ്റ് വിതരണം നിശ്ചയിച്ചിട്ടുള്ളത്.

6

മുന്‍ഗണനേതര വിഭാഗത്തിലെ സബ്‌സിഡി ഇല്ലാത്ത (നോണ്‍ പ്രയോറിറ്റി, നോണ്‍ സബ്‌സിഡി) എന്ന വെള്ള നിറത്തിലുള്ള റേഷന്‍ കാര്‍ഡിലെ അംഗമാണ് രാജു. റേഷൻ കാർഡ് മണിയൻപിള്ള രാജുവിൻ്റെ ഭാര്യയുടെ പേരിലാണ്.

സാധാരണ, ഒരു വെള്ള കാര്‍ഡ് ഉടമയോ അംഗമോ ഈ ദിവസങ്ങളില്‍ റേഷന്‍ കടയിലെത്തിയാല്‍ കിറ്റ് ലഭിക്കില്ല. കടകളിലെ ഇ - പോസ് മെഷീനില്‍ ഇതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടില്ല. ഇക്കാര്യം അധികൃതരും റേഷന്‍ വ്യാപാരികളും തുറന്ന് സമ്മതിക്കുന്നു.എന്നാൽ, വെള്ളകാര്‍ഡ് അംഗങ്ങള്‍ക്ക് കിറ്റ് നല്‍കാന്‍ വകുപ്പ് അനുവാദം നല്‍കിയിട്ടുള്ളത് ഓഗസ്റ്റ് 13 മുതലാണെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്.

7

അതേ സമയം, കിടപ്പുരോഗികളും അവശരും ഒറ്റപ്പെട്ടവരുമൊക്കെ മറ്റൊരാളെ രേഖാമൂലം നിയോഗിച്ച് റേഷന്‍ വാങ്ങാനാണ് അനുമതിയുള്ളത്. ഇങ്ങനെ നിയോഗിക്കുന്നയാളെ അപേക്ഷകന്റെയോ അപേക്ഷകയുടെയോ റേഷകടയുടെ പരിധിയിലുള്ള കാര്‍ഡ് ഉടമയോ അംഗമോ ആകണമെന്ന വ്യവസ്ഥയുമുണ്ട്.കൂടാതെ,താലൂക്ക് സപ്ലൈ ഓഫിസർ ഇതിന് അനുമതി നൽകുകയും വേണം. റേഷന്‍ കട ഉടമകള്‍ തോന്നിയത് പോലെ കിറ്റ് വിതരണം ചെയ്യാതിരിക്കാനാണ് സര്‍ക്കാര്‍ തന്നെ മുന്‍ഗണനാക്രമം നിശ്ചയിച്ചു നല്‍കുന്നത്.

8

ഏതായാലും, ഓണക്കിറ്റ് വിതരണത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പിൻ്റെ ചുമതലയുള്ള മന്ത്രി തന്നെയാണ് മണിയൻപിള്ള രാജുവിന് വീട്ടിലെത്തിച്ച് കിറ്റ് നൽകിയതിലൂടെ വിവാദത്തിന് തിരികൊളുത്തിയത്. ഓണകിറ്റിൽ ലഭിക്കുന്ന സാധനങ്ങൾക്ക് കൃത്യമായ തൂക്കവും അളവും ഉണ്ടാകണമെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ നേരത്തെ നിർദേശിച്ചിരുന്നു.

ഇതൊക്കെയുണ്ടെങ്കിലും, ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ദ്രുതഗതിയിൽ പരമാവധി ജനങ്ങളിലേക്ക് കിറ്റ് എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിന് തന്നെയാണ് സിപിഐ ഭരിക്കുന്ന വകുപ്പ് കൂടിയായ ഭക്ഷ്യ - പൊതുവിതരണ - സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെൻറ് മുൻഗണന നൽകുന്നത്.

Recommended Video

cmsvideo
    You Must Know These Modification Rules In India, Do's and Don'ts | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+