ഭിക്ഷാടന മാഫിയ യാഥാര്‍ഥ്യം തന്നെ;കേരളത്തില്‍ നിന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുണ്ടോ?

 • Posted By: അന്‍വര്‍ സാദത്ത്
Subscribe to Oneindia Malayalam
cmsvideo
  സംഘങ്ങള്‍ കേരളത്തില്‍ സജീവമാണോ?

  കൊച്ചി: കേരളത്തില്‍ ഭിക്ഷാടന മാഫിയ സജീവമാണെന്നും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും കാട്ടി സമൂഹ മാധ്യമങ്ങളിലൂടെ അടുത്തിടെ പ്രചരണം നടന്നിരുന്നു. എന്നാല്‍, കേരളത്തില്‍ ഭിക്ഷാടന മാഫിയ ഇല്ലെന്നും ഇത്തരത്തിലുള്ള പ്രചരണം നുണക്കഥകളാണെന്നുമാണ് പോലീസിന്റെ വിശദീകരണം.

  ജേക്കബ് തോമസിന്റെ അഴിമതി വിരുദ്ധത വാക്കുകളില്‍ മാത്രമോ?;പാറ്റൂര്‍ കേസില്‍ ദുരൂഹത

  അതേസമയം, ഭിക്ഷാടന മാഫിയ എന്നത് യാഥാര്‍ഥ്യമാണെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. രാജ്യത്തിന്റെ പലഭാഗത്തും കുട്ടികളെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടനത്തിനായി ഉപയോഗിക്കുന്നുണ്ട്. ഹൈദരാബാദിലും മറ്റും പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘങ്ങള്‍ക്ക് രാഷ്ട്രീയ പോലീസ് രംഗത്തെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്നതും സത്യമാണ്.

  beggar

  കുട്ടികളെ വാടകയ്‌ക്കെടുത്തും മറ്റും ഭിക്ഷയാചിക്കാനിറങ്ങുന്നവരും ചുരുക്കമല്ല. കുട്ടികള്‍ ഒപ്പമുണ്ടെങ്കില്‍ ഭിക്ഷ ലഭിക്കാന്‍ എളുപ്പമാണെന്നതാണ് കുട്ടികളെ ഭിക്ഷാടനത്തിനായി ഉപയോഗിക്കാന്‍ പ്രധാന കാരണമെന്ന് തെലങ്കാന പോലീസ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഇത്തരം സംഘങ്ങള്‍ കേരളത്തില്‍ സജീവമാണോ എന്നതു സംബന്ധിച്ച് സൂചനകളൊന്നുമില്ല.

  ചില ഒറ്റപ്പെട്ട സംഭവങ്ങളില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നതിന്റെ പേരില്‍ ചിലരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അല്ലാതെ വലിയതോതില്‍ കുട്ടികളെ കാണാതാവുകയോ തട്ടിക്കൊണ്ടുപോകുന്നവരെ പിടികൂടുകയോ ചെയ്തിട്ടില്ല. എന്നിരുന്നാലും, ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണം മാതാപിതാക്കളെയും ബന്ധുക്കളെയും കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. അതേസമയം, ഇതിന്റെ പേരില്‍ നിരപരാധികളായ ഇതരസംസ്ഥാന തൊഴിലാളിലെ ചോദ്യം ചെയ്യുന്നതും മര്‍ദ്ദിക്കുന്നതും ഒഴിവാക്കാണെന്ന് പോലീസ് പറയുന്നു.

  English summary
  Beggar mafia issue resonates in kerala House

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്