നടിമാര്‍ ദിലീപിനെ കാണാന്‍ പോവാത്തതില്‍ ആശ്വാസം... കാരണം, തുറന്നടിച്ച് ഭാഗ്യലക്ഷ്മി

  • Posted By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിനെ സിനിമാമേഖലയിലെ പലരും സന്ദര്‍ശിച്ചതിനെ വിമര്‍ശിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി രംഗത്ത്. ദിലീപിനെ കാണാന്‍ ജയിലില്‍ പോയവര്‍ എന്തുകൊണ്ട് ആക്രമണത്തിന് ഇരയെ കാണാന്‍ വീട്ടില്‍ പോയില്ലെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.

അതിനിടെ ദിലീപ് ജാമ്യാപേക്ഷയുമായി ഒരിക്കല്‍ക്കൂടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. രണ്ടു തവണ ഹൈക്കോടതിയും ഒരു തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും നേരത്തേ ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ദിലീപ് ഭീഷണിപ്പെടുത്തി... അവസരങ്ങള്‍ ഇല്ലാതാക്കി, എല്ലാം അതിനുശേഷം... നടന്റെ വെളിപ്പെടുത്തല്‍

 ഉറക്കം നടിക്കുന്നു

ഉറക്കം നടിക്കുന്നു

സിനിമാ മേഖലയിലുള്ളവര്‍ ഉറക്കം നടിക്കുകയാണ്. ദിലീപിനെ വ്യക്തിപരമായി കാണാന്‍ പോയതാണെന്ന് ഇവര്‍ ആരും പറയുന്നില്ലല്ലോയെന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞു.

ആര്‍ക്കോ വേണ്ടി പുറത്താക്കി

ആര്‍ക്കോ വേണ്ടി പുറത്താക്കി

ആര്‍ക്കോ വേണ്ടിയെന്നതു പോലെയാണ് ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയത്. അമ്മയുടെ വൈസ് പ്രസിഡന്റായ ഗണേഷ് കുമാറിന്റെ ജയില്‍ സന്ദര്‍ശനം ഇത് തന്നെയാണ് തെളിയിക്കുന്നത്. പുറത്താക്കുന്നതു പോലെ കാണിച്ച് പിന്നില്‍ നിന്ന് എല്ലാവരും ദിലീപിനെ പിന്തുണയ്ക്കുകയാണെന്നും ഭാഗ്യലക്ഷ്മി പരിഹസിച്ചു.

സമൂഹം പ്രതികരിക്കണം

സമൂഹം പ്രതികരിക്കണം

ജനപ്രതിനിധിയായ ഗണേഷ് പോലും തന്റെ സുഹൃത്തിനു വേണ്ടി ആക്രമിക്കപ്പെട്ട നടിയെ മോശമായി ചിത്രീകരിക്കുമ്പോള്‍ സമൂഹമാണ് പ്രതികരിക്കേണ്ടതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

വിഷയത്തിനു വേണ്ടി സംസാരിക്കണം

വിഷയത്തിനു വേണ്ടി സംസാരിക്കണം

ജനങ്ങളാണ് വോട്ട് ചെയ്ത് ഗണേഷിനെ തിരഞ്ഞെടുത്തത്. ജനപ്രിതിനിധി വ്യക്തിക്കു വേണ്ടിയല്ല മറിച്ച് വിഷയത്തിനു വേണ്ടിയാണ് സംസാരിക്കേണ്ടതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

നടിമാര്‍ ജയിലില്‍ പോയില്ല

നടിമാര്‍ ജയിലില്‍ പോയില്ല

നടിമാരൊന്നും ജയിലില്‍ പോയി ദിലീപിനെ സന്ദര്‍ശിച്ചില്ലല്ലോയെന്നതില്‍ ആശ്വാസമുണ്ട്. പോവണമെന്ന് ആഗ്രഹമുള്ളവര്‍ അവരിലുമുണ്ടാവും. ജയിലിനെ പേടിച്ചായിരിക്കും അവര്‍ പോവാതിരുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

എല്ലാ ഓണത്തിനും കൂടാറുണ്ടോ ?

എല്ലാ ഓണത്തിനും കൂടാറുണ്ടോ ?

ജയിലില്‍ സന്ദര്‍ശിച്ചവരെല്ലാം എല്ലാം ഓണത്തിനും ഒത്തുകൂടുന്നവരാണോ എങ്കില്‍ അതെല്ലാം വാര്‍ത്തയാവുമായിരുന്നില്ലേയെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. നേരത്തേ നടന്‍ ജയറാം ജയിലിലെത്തി ദിലീപിന് ഓണക്കോടി സമ്മാനിച്ചിരുന്നു.

എന്തുകൊണ്ട് അവളെ കാണാന്‍ പോയില്ല

എന്തുകൊണ്ട് അവളെ കാണാന്‍ പോയില്ല

ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയെ കാണാന്‍ എന്താണ് ആരും പോവാതിരുന്നതെന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് പറയുന്നവര്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് നടിയെ കാണാനും ആശ്വസിപ്പിക്കാനും പോവാതിരുന്നതെന്നും അവര്‍ ചോദിച്ചു.

ദുഖകരമായ ഓണം

ദുഖകരമായ ഓണം

ഓണത്തിന് തന്നെ കാണാന്‍ ആരും വന്നില്ലെന്നും ജീവിതത്തിലെ ഏറ്റവും ദുഖകരമായ ഓണമാണ് കഴിഞ്ഞുപോയതെന്നും അവള്‍ പറഞ്ഞത് ആരും എന്താണ് കേള്‍ക്കാതിരുന്നതെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.

ഞങ്ങള്‍ അവള്‍ക്കൊപ്പം

ഞങ്ങള്‍ അവള്‍ക്കൊപ്പം

ന്യൂനപക്ഷമായ സ്ത്രീസമൂഹം അവള്‍ക്കൊപ്പം തന്നെയാണ്. അതിന് ഒരു ഓണക്കോടിയുടെയും ആവശ്യമില്ല. ഞങ്ങള്‍ അവള്‍ക്കൊപ്പമാണെന്ന് അവള്‍ക്കും ഞങ്ങള്‍ക്കുമറിയാം. അത് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ലെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

നീതി കിട്ടും

നീതി കിട്ടും

അവള്‍ക്ക് നീതി ലഭിക്കുമെന്ന് തന്നെയാണ് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നത്. സംഭവത്തിനു പിന്നില്‍ ആരൊക്കെ ഉണ്ടെങ്കിലും അവരെയെല്ലാം നിയമിത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Bhagyalakshmi reaction about actors who visited Dileep in jail

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്