ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തത് ഉന്നതരെ വെള്ളപൂശാന്‍, പലതും അതിലുണ്ടെന്ന് ഭാഗ്യലക്ഷ്മി
തിരുവനന്തപുരം: ഡബ്ല്യുസിസിക്ക് പിന്നാലെ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവരാത്തത് ഉയര്‍ത്തി കാണിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയിലായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. സിനിമാ രംഗത്ത സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ച് അന്വേഷിച്ച ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവിടാത്തത് ഉന്നതരെ വെള്ള പൂശാനെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
നേരത്തെ പാര്‍വതിയും റിമ കല്ലിങ്കലും അടക്കമുള്ള നടിമാര്‍ രൂക്ഷമായിട്ടാണ് ഹേമ കമ്മീഷന്റെ നടപടികള്‍ക്കെതിരെ പ്രതികരിച്ചത്. ഇരയുടെ പേരുള്ളത് കൊണ്ട് റിപ്പോര്‍ട്ട് പരസ്യമാക്കില്ലെന്നാണ് പറഞ്ഞതെന്ന് ഇവര്‍ പറയുന്നു. പല കാര്യങ്ങളും ഇവരോട് തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും പുറത്തുവിടാനോ റിപ്പോര്‍ട്ട് നടപ്പാക്കാനോ ആരും ശ്രമിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.

സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന താന്‍ അടക്കമുള്ള സ്ത്രീകള്‍ നേരിടുന്ന സംഭവങ്ങളെ കുറിച്ച് മണിക്കൂറുകളോളം ഹേമാ കമ്മീഷന്‍ മുന്നില്‍ വെളിപ്പെടുത്തിയതാണ്. എന്നാല്‍ നിര്‍ണായക കണ്ടെത്തലുകള്‍ മൂടിവെക്കാനാണ് ശ്രമമെന്നും ഭാഗ്യലക്ഷ്മി തുറന്നടിച്ചു. അതേസമയം നടി ആക്രമിച്ച കേസില്‍ തുടരന്വേഷണമല്ല പകരം പുനരന്വേഷണം തന്നെ വേണമെന്ന് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി അസഫലി പറഞ്ഞു. ദിലീപ് ഉള്‍പ്പെട്ട ക്രിമിനല്‍ ഗൂഢാലോചന വീണ്ടും അന്വേഷിക്കണം. പരിഷ്‌കൃത സമൂഹത്തിന് ഉള്‍ക്കൊള്ളാനാവാത്തതാണ് ഈ കേസ്. നടന്‍ ദൃശ്യങ്ങള്‍ നേരിട്ട് കണ്ടെന്ന് പറയുന്നത് വളരെ വലിയ വെളിപ്പെടുത്തലാണ്. ഇത് ക്രിമിനല്‍ ഗൂഢാലോചനയാണെന്നും അസഫലി പറഞ്ഞു.

അതേസമയം കേസിലെ വിഐപിയെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് നല്‍കിയതായി ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയില്‍ പറഞ്ഞു.ഖദര്‍ ധരിച്ച ഒരു ഫോട്ടോ അന്വേഷണ ഉദ്യോഗസ്ഥനെ കാണിച്ചിട്ട് ഇതാണ് മനസ്സില്‍ വരുന്ന മുഖമെന്ന് പറഞ്ഞിട്ടുണ്ട്. ട്രാവല്‍ ഏജന്‍സി ബിസിനസ് നടത്തുന്ന രാഷ്ട്രീയ ബന്ധമുള്ള വ്യക്തിയാണ് ഈ ഉന്നതന്‍. കേരള രാഷ്ട്രീയത്തിലെ ഒരു പ്രമുഖ നേതാവിന്റെ മകന്‍ ദിലീപ് ജയിലില്‍ കിടന്നപ്പോള്‍ ഒരു സംവിധായകന് വന്നിരുന്നുവെന്ന് ബൈജു കൊട്ടാരക്കര റിപ്പോര്‍ട്ട് ടിവിയോട് പറഞ്ഞു. ഈ സംവിധായകന്‍ ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. പത്ത് കോടതി ദിലീപില്‍ നിന്ന് വാങ്ങി തന്നാല്‍ പ്രോസിക്യൂഷന്റെ കാര്യമൊക്കെ ഞങ്ങള്‍ നോക്കാമെന്നായിരുന്നു പറഞ്ഞത്. ബോസുമായി സംസാരിക്കാനും ആവശ്യപ്പെട്ടിരുന്നു.

ഈ ഫോണ്‍ കോളില്‍ സംവിധായകന്‍ പേടിച്ച് പോയിരുന്നു. ഈ സംഭാഷണം അയാള്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ദിലീപിനെ അക്കാര്യം ജാമ്യം കിട്ടിയപ്പോള്‍ അറിയിച്ചു. എന്നിട്ട് ഡിലിറ്റ് ചെയ്‌തെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ഈ സംവിധായകനോട് ചൂടായിയെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. അതേസമയം ഈ ഫോണ്‍ പെന്റാ മേനകയിലെ സലീഷ് എന്നയാളുടെ പക്കല്‍ കൊടുത്ത് ഇത് റിട്രീവ് ചെയ്യാനായി ഏല്‍പ്പിച്ചു. ഐഫോണിന്റെ സിക്‌സ് എസ് മോഡല്‍ ഫോണായിരുന്നു അത്. സലീഷ് എന്ത് കളിച്ചിട്ടും ആ വോയ്‌സ് കിട്ടിയില്ല. പിന്നീട് ഡോക്ടര്‍ ഫോണ്‍ സോഫ്റ്റ് വെയര്‍ 90000 രൂപ മുടക്കി വാങ്ങിയെങ്കിലും ഇത് കിട്ടിയില്ല. പിന്നീട് അമേരിക്കയിലേക്ക് ദിലീപിന്റെ ഒരു സുഹൃത്ത് മുഖാന്തരം ഈ ഫോണ്‍ കൊടുത്തയച്ചു. ഒന്‍പത് ലക്ഷം രൂപ ചെലവാക്കിയാണ് ആ ശബ്ദം റിട്രീവ് ചെയ്തതെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

അതേസമയം കോടതിയുടെ അനുമതിയോടെയാണ് ദിലീപിന്റെ വീട്ടില്‍ റെയ്ഡ് നടന്നതെന്ന് എഡിജിപി ശ്രീജിത്ത് വ്യക്തമാക്കി. അന്വേഷണം ചുരുങ്ങിയ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും ശ്രീജിത്ത് പറഞ്ഞു. ദിലീപിന്റെ അറസ്റ്റിലേക്ക് പോകുമോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീട്ടിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ഹാര്‍ഡ് ഡിസ്‌കുകളും മൊബൈല്‍ ഫോണുകളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ദിലീപിന്റെ മൊബൈല്‍ ഫോണും പിടിച്ചെടുത്തവയില്‍ ഉണ്ട്. തോക്ക് കണ്ടെത്താനുള്ള ശ്രമമാണ് അന്വേഷണ സംഘം നടത്തിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഇവിടെയുണ്ടെന്നും സംശയമുണ്ടായിരുന്നു.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശം നല്‍കിയാണ് സുഹൃത്ത് മടങ്ങിപ്പോയത്. ദൃശ്യങ്ങള്‍ പക്ഷേ ഞാന്‍ കണ്ടിട്ടില്ലെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു. പള്‍സര്‍ സുനിയയെ ഞാന്‍ അവിടെ വെച്ച് കണ്ടിട്ടുണ്ട്. അയാളുടെ ക്രൂരകൃത്യത്തിന്റെ വീഡിയോ ആണ് ഇത്, കാണുന്നോ എന്ന് ദിലീപ് ചോദിച്ചു. പള്‍സര്‍ സുനി കേരളത്തില്‍ ഒരു ക്രൂരകൃത്യം മാത്രമേ ചെയ്തതായി ഞാന്‍ കേട്ടിട്ടുള്ളൂ. എന്നാല്‍ ഞാന്‍ ആ ദൃശ്യം കണ്ടില്ല. എന്നാല്‍ അതിലെ ശബ്ദം കേട്ടു. സാഗര്‍ എന്ന വാദിഭാഗം സാക്ഷിയുടെ മൊഴി മാറ്റിയത് എങ്ങനെ എന്നതിന്റെ തെളിവുകളും പോലീസിന് നല്‍കിയിട്ടുണ്ട്. അന്നെനിക്ക് തുറന്ന് പറയാനുള്ള ധൈര്യം ഇല്ലായിരുന്നു. കുട്ടികളൊക്കെ ചെറുതായിരുന്നു. പള്‍സര്‍ സുനിയെ അവിടെ വെച്ച് കണ്ടയാള്‍ എന്ന നിലയ്ക്കാണ് തന്നെ ദിലീപ് വിശ്വാസ്യതയിലെടുത്തതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications