കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഹരി ഇല്ലെങ്കില്‍ ഇവർക്ക് അഭിനയിക്കാനാവില്ലേ, ഇത്തരക്കാരെ സിനിമയില്‍ അഭിനയിപ്പിക്കരുത്: ഭാഗ്യലക്ഷ്മി

Google Oneindia Malayalam News

സിനിമകളില്‍ ലഹരി ഉപയോഗിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്താന്‍ ലഹരി സംഘങ്ങള്‍ കോടികള്‍ നല്‍കിയെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ലഹരി സംഘത്തിന്റെ നിർദ്ദേശത്തെ തുടർന്ന് തിരക്കഥ തിരുത്തി ഇത്തരം രംഗം കൂട്ടിച്ചേർക്കുകയായിരുന്നുവെന്നാണ് മനോരമ പുറത്ത് വിട്ട റിപ്പോർട്ടില്‍ പറയുന്നത്. സൂപ്പർ ഹിറ്റായ തെന്നിന്ത്യൻ സിനിമയിൽ മുഖ്യകഥാപാത്രം ലഹരി ഉപയോഗിക്കുന്ന രംഗങ്ങൾ ആദ്യ തിരക്കഥയിലുണ്ടായിരുന്നില്ലെങ്കിലും പിന്നീട് ഈ രംഗം കൂട്ടിച്ചേർക്കുന്നതിനു വൻതുകയാണു ലഹരി കാർട്ടൽ കൈമാറിയെന്ന സൂചനയാണ് ഉള്ളതെന്നും റിപ്പോർട്ടില്‍ പറഞ്ഞിരുന്നു.

ആദ്യമായി കണ്ണൂരിലെത്തിയപ്പോള്‍ വെട്ട് കൊള്ളുമോ, ബോംബേറ് ഉണ്ടാവുമോ എന്ന പേടിയുണ്ടായിരുന്നു: ആസിഫ് അലിആദ്യമായി കണ്ണൂരിലെത്തിയപ്പോള്‍ വെട്ട് കൊള്ളുമോ, ബോംബേറ് ഉണ്ടാവുമോ എന്ന പേടിയുണ്ടായിരുന്നു: ആസിഫ് അലി

അതേസമയം ഇത്തരമൊരു വാർത്ത സത്യമാണോ അല്ലയോ എന്ന് അറിയില്ലെങ്കിലും ഈ പ്രവണതയെ എതിർക്കുമ്പോള്‍ വലിയ വിമർശനമാണ് നേരിടേണ്ടി വരാറുള്ളതെന്നുമാണ് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി അഭിപ്രായപ്പെടുന്നത്. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.

ഞാന്‍ അഗ്രസീവ് അല്ല, മൂക്കാമണ്ട വീഡിയോയ്ക്ക് പ്രത്യേക സാഹചര്യം; ബിഗ് ബോസിലും അങ്ങനെയെന്ന് റോബിന്‍ഞാന്‍ അഗ്രസീവ് അല്ല, മൂക്കാമണ്ട വീഡിയോയ്ക്ക് പ്രത്യേക സാഹചര്യം; ബിഗ് ബോസിലും അങ്ങനെയെന്ന് റോബിന്‍

ലഹരി ഉപയോഗിക്കുന്ന രംഗങ്ങള്‍ സിനിമയില്‍

ലഹരി ഉപയോഗിക്കുന്ന രംഗങ്ങള്‍ സിനിമയില്‍ കാണിക്കുകയാണെങ്കില്‍ ആ സിനിമയുടെ നിർമ്മാണ ചിലവിന്റെ ഒരു പങ്ക് ലഹരി കാർട്ടലുകള്‍ എടുക്കുമെന്ന വാർത്തയുടെ സത്യാവസ്ഥ എന്താണെന്ന് എനിക്ക് അറിയില്ല. എന്നാല്‍ ഒരു കാര്യം പറയാതിരിക്കാന്‍ സാധിക്കില്ല, നമ്മള്‍ ഇതിനെക്കുറിച്ച് എതിർ അഭിപ്രായം പറയുമ്പോള്‍ ഒരു ജോലിയും കൂലിയും ഇല്ലാത്ത സിനിമാ രംഗത്തെ കുറെ പഴയ സാധനങ്ങളുടെ വിമർശനങ്ങളെന്ന രീതിയിലാണ് നമ്മളെ ചിലർ സോഷ്യല്‍ മീഡിയ വഴി തെറിവിളിക്കുകയും വിമർശിക്കുകയും ചെയ്യുന്നതെന്നും ഭാഗ്യ ലക്ഷ്മി പറയുന്നു.

കല്യാണം കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞേ കുട്ടികളെ സൃഷ്ടിക്കാവൂ: അല്ലെങ്കില്‍ ആ അപകടം, വീണ്ടും രജിത് കുമാർകല്യാണം കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞേ കുട്ടികളെ സൃഷ്ടിക്കാവൂ: അല്ലെങ്കില്‍ ആ അപകടം, വീണ്ടും രജിത് കുമാർ

ലഹരി ഉപയോഗിക്കുന്ന രംഗങ്ങള്‍ സിനിമയില്‍

ലഹരി ഉപയോഗിക്കുന്ന രംഗങ്ങള്‍ സിനിമയില്‍ കാണിക്കുകയാണെങ്കില്‍ ആ സിനിമയുടെ നിർമ്മാണ ചിലവിന്റെ ഒരു പങ്ക് ലഹരി കാർട്ടലുകള്‍ എടുക്കുമെന്ന വാർത്തയുടെ സത്യാവസ്ഥ എന്താണെന്ന് എനിക്ക് അറിയില്ല. എന്നാല്‍ ഒരു കാര്യം പറയാതിരിക്കാന്‍ സാധിക്കില്ല, നമ്മള്‍ ഇതിനെക്കുറിച്ച് എതിർ അഭിപ്രായം പറയുമ്പോള്‍ ഒരു ജോലിയും കൂലിയും ഇല്ലാത്ത സിനിമാ രംഗത്തെ കുറെ പഴയ സാധനങ്ങളുടെ വിമർശനങ്ങളെന്ന രീതിയിലാണ് നമ്മളെ ചിലർ സോഷ്യല്‍ മീഡിയ വഴി തെറിവിളിക്കുകയും വിമർശിക്കുകയും ചെയ്യുന്നതെന്നും ഭാഗ്യ ലക്ഷ്മി പറയുന്നു.

ലഹരി ഉപയോഗത്തിനായി കാരവാന്‍ വ്യാപകമായി ഉപയോഗിക്കാറു

ലഹരി ഉപയോഗത്തിനായി കാരവാന്‍ വ്യാപകമായി ഉപയോഗിക്കാറുണ്ടെന്ന് ഞാന്‍ വ്യാപകമായി കേള്‍ക്കുന്ന കാര്യമാണ്. നമ്മള്‍ സെന്‍സർ ബോർഡില്‍ ഇരിക്കുന്ന ആളായതുകൊണ്ട് കൂടി പറയുകായാണ്, മദ്യപിക്കുന്നതോ പുകവലിക്കുന്നതോ ആയ സീനുകള്‍ വരുമ്പോള്‍ അതിന്റെ താഴെ മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനീകരം എന്ന് എഴുതി കാണിക്കും. എന്നാല്‍ പുതിയ തലമുറ ഇതിനെ പരഹിസിക്കുകയാണ് ചെയ്യുന്നത്.

എന്താണ് ഈ എഴുതിക്കാണിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്ന്

എന്താണ് ഈ എഴുതിക്കാണിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഇവർക്ക് മനസ്സിലാവുന്നില്ല. പരിഹാസിച്ച് ഇതിനെ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം. മലയാള സിനിമ രംഗത്ത് ലഹരി ഇടപാടുകള്‍ ശക്തമാണെന്ന് പറയുന്നത് നിർമ്മാതാക്കളാണ്. അങ്ങനെയുള്ളവരെ മാറ്റി നിർത്താന്‍ ഇവർ തയ്യാറാവാത്തത് എന്തുകൊണ്ടാണ്. അവരുടെ സിനിമകള്‍ ജനിപ്രിയമാവുന്നതുകൊണ്ട് സ്വാഭാവികമായും ചാനലുകളില്‍ അവർക്ക് നല്ല റേറ്റിങ് ഉണ്ടാവും. അവർക്ക് ഡിമാന്‍റുണ്ട്. അതുകൊണ്ട് തന്നെ ചോദിക്കുന്ന തുക ചാനലുകള്‍ കൊടുക്കുകയും ചെയ്യുന്നു.

ഇവരെല്ലാം നല്ല കലാകാരന്‍മാരാണ്. അതുകൊണ്ടാണ് ഈ

ഇവരെല്ലാം നല്ല കലാകാരന്‍മാരാണ്. അതുകൊണ്ടാണ് ഈ സംങ്കടം മുഴുവനും. ഇത്രയും നന്നായി അഭിനയിക്കുന്ന ഇവർക്ക് ലഹരി ഇല്ലെങ്കില്‍ അത് ചെയ്യാന്‍ കഴിയില്ലെന്ന അവസ്ഥ വരുന്നത് എങ്ങനെയാണെന്ന് മനസ്സിലാവുന്നില്ല. ലഹരി ഉപയോഗിച്ചില്ലെങ്കില്‍ ക്രിയേഷന്‍ ഉണ്ടാവില്ല, അവർക്ക് എഴുതാന്‍ പറ്റില്ല, അഭിനയിക്കാന്‍ പറ്റില്ല എന്നുള്ള അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോകുന്നുണ്ടെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

സിനിമ എന്ന് പറയുന്നത് ഉറപ്പായിട്ടും സമൂഹത്തെ ഒരുപാട്

സിനിമ എന്ന് പറയുന്നത് ഉറപ്പായിട്ടും സമൂഹത്തെ ഒരുപാട് സ്വാധീനിക്കുന്ന മേഖലയാണ്. പ്രത്യേകിച്ച് നടന്മാർ. എന്തുകൊണ്ടാണ് പരസ്യങ്ങള്‍ നടന്മാരെ വെച്ച് അഭിനയിപ്പിക്കുന്നത്. കാരണം അവർ പറയുമ്പോള്‍ ജനങ്ങള്‍ വിശ്വസിക്കും. ഒരു തെലുങ്ക് സിനിമയിലെ നായകന്‍ പറയുന്നുണ്ട് ലഹരി ഉപയോഗിച്ചിട്ടാണ് ഞാന്‍ സർജറി ചെയ്തതെന്നും എനിക്ക് ഇതില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നു. അവസാനം കോടതിയിലെത്തുമ്പോഴും ഏറ്റവും നല്ല സർജനാണ് എന്നും പറഞ്ഞ് മൂന്ന് വർഷത്തെ ശിക്ഷയോ മറ്റോ നല്‍കുന്ന രീതിയിലാണ് കഥ മുന്നോട്ട് പോവുന്നത്. ആ സിനിമ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഇതിനെ പ്രോല്‍സാഹിപ്പിക്കുന്ന ഒരു വലിയ സമൂഹം ഇവിടെ ഉള്ളതുകൊണ്ട് ഇത്തരം വിജയം ഉണ്ടാവുന്നതും.

ചെറിയ കുട്ടികള്‍ കാണുന്ന സൂപ്പർ ഹീറോസ് ഇത്

ചെറിയ കുട്ടികള്‍ കാണുന്ന സൂപ്പർ ഹീറോസ് ഇത് ഉപയോഗിക്കുമ്പോള്‍ കുട്ടികളെ അത് വളരെ അധികം സ്വാധീനിക്കും. കുട്ടികളോട് സിനിമ കാണരുതന്നോ സ്കൂളിന് പുറത്തുള്ളവരും ബന്ധം സ്ഥാപിക്കരുതെന്നോ പറയാന്‍ പറ്റില്ല. ഒരോ വ്യക്തിക്കും സമൂഹത്തിനോട് ഒരു പ്രതിബന്ധതയുണ്ട്. സിനിമാക്കാർക്ക് കൂടുതല്‍ ഉണ്ടാവണമെന്നാണ് തന്റെ അഭിപ്രായമെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർക്കുന്നു.

English summary
bhagyalakshmi says people who use drugs should not act in films: This must be prevented
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X