Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും കിട്ടാത്ത ഭാഗ്യം; രാഹുലിനൊപ്പം വേദിയില്‍ തൊട്ടടുത്തിരുന്ന എല്‍സ ആരാണ്?

കൊല്ലം: മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം വേദി പങ്കിടാനുള്ള അവസരം ലഭിച്ച സന്തോഷത്തിലാണ് കൊല്ലം ചാത്തന്നൂര്‍ വിമല സെന്‍ട്രല്‍ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി എല്‍സ സാബു. സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും കിട്ടാത്ത ഭാഗ്യം തനിക്ക് ലഭിച്ചതിന്റെ സന്തോഷത്തിലാണ് എല്‍സ. എല്ലാ സുരക്ഷ മാനദണ്ഡങ്ങള്‍ എല്ലാം മറികടന്നാണ് എല്‍സയ്ക്ക് രാഹുലിനൊപ്പം വേദിയില്‍ ഇരിക്കാനുള്ള ഭാഗ്യം ലഭിച്ചത്.

1

സദസില്‍ കസേര കിട്ടാതെ നിന്ന എല്‍സയെ രാഹുല്‍ ഗാന്ധി വേദിയിലേക്ക് ക്ഷണിച്ച് തനിക്കും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒപ്പം ഇരുത്തുകയായിരുന്നു. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് ഇന്നലെയാണ് രാഹുല്‍ എമ്പയര്‍ ഓഡിറ്റോറയത്തില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുമായി സംവദിച്ചത്.

2

ഇതിനിടെയിലാണ് എല്‍സയെ തേടി ഭാഗ്യം എത്തിയത്. സംവാദ പരിപാടിയില്‍ സ്വാഗതം പറയുകയായിരുന്നു എല്‍സ. ആദ്യം സദസിലെ രണ്ടാം നിരയിലായിരുന്നു എല്‍സ. പിന്നീട് ഒന്നാം നിരയിലേക്ക് സീറ്റ് ലഭിക്കുകയായിരുന്നു. എന്നാല്‍ അടിപൊളി സ്വാഗത പ്രസംഗവും കഴിഞ്ഞ് എല്‍സ ഇറങ്ങിവന്നപ്പോള്‍ തന്റെ സീറ്റ് ഏതോ ഒരു നേതാവ് കൈക്കലാക്കി.

3

എന്നാല്‍ പരിഭവമൊന്നുമില്ലാതെ എല്‍സ അരികിലേക്ക് മാറിയിരുന്നു. ഇതു കണ്ട രാഹുല്‍ പിന്നാലെ എല്‍സയെ സ്റ്റേജിലേക്ക് വിളിച്ച് അടുത്ത് ഇരിപ്പിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള കുട്ടികളുടെ പട്ടികയില്‍ എല്‍സ ഉണ്ടായിരുന്നില്ല. എന്നാല്‍ രാഹുല്‍ എല്‍സയ്ക്ക് പ്രത്യേക അവസരവും നല്‍കി.

4

സമ്മര്‍ദ്ദങ്ങള്‍ കാരണം വീടുകളില്‍ സന്തോ,ം ഇല്ലാതാകുന്നതിനെ കുറിച്ചായിരുന്നു എല്‍സയുടെ ചോദ്യം. പരിപാടി കഴിഞ്ഞതോടെ നേതാക്കളും സുഹൃത്തുക്കളും എല്‍സയോടൊപ്പം ഫോട്ടോ എടുത്തു. യാക്കോബ സഭയിലെ വൈദികനായ സാമുവലിന്റെയും ഏലിയാമ്മയുടെയും മകളാണ് എല്‍സ.

5

അതേസമയം, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇപ്പോള്‍ കൊല്ലം ജില്ലയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ശിവഗിരി കുന്നിലെ ഗുരുസമാധിയില്‍ തൊഴുതു വണങ്ങി മഠാധിപതി ഉള്‍പ്പെടെയുള്ള സ്വാമിമാരുടെ അനുഗ്രഹവും പ്രസാദവും സ്വീകരിക്കുകയും ചെയ്ത ശേഷം നാവായിക്കുളത്തുനിന്നാണ് കൊല്ലത്തേക്കുള്ള പ്രയാണം തുടങ്ങിയത്.

6

ജില്ലാ അതിര്‍ത്തിയായ പാരിപ്പള്ളി മുക്കട കവലയില്‍ എത്തുമ്പോള്‍ നേതാക്കളും പ്രവര്‍ത്തകരും അടക്കം ഒരു വന്‍ ജനനിര അവിടെ കാത്ത് കിടന്നിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, മുന്‍ പ്രസിഡന്‍ുമാരായ രമേശ് ചെന്നിത്തല, കെ മുരളീധരന്‍, എഐസി സി സെക്രട്ടറി പി സി വിഷ്ണുനാഥ്, കെപിസിസി വര്‍ക്കിങ് പ്രസിഡന്‍ുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി സിദ്ദിഖ്, വൈസ് പ്രസിഡന്റ് വി ടി ബലറാം,വി പി സജീന്ദ്രന്‍, ട്രഷറര്‍ വി പ്രതാപചന്ദ്രന്‍, പഴകുളം മധു, എം എം നസീര്‍ ,ജെബി മേത്തര്‍,ജെയ്സണ്‍ ജോസഫ് ,ഷാഫി പറമ്പില്‍, ചാണ്ടി ഉമ്മന്‍ , ബി എസ് ഷിജു, സവിന്‍ സത്യന്‍,രാഹുല്‍ മാംകൂട്ടത്തില്‍, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് ബി വി ശ്രീനിവാസ് എന്നിവരാണ് രാഹുലിനെ സ്വീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+