Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതൊക്കെയാണ് പ്രശ്നം, പിണറായി പറയുന്നു: ഭോപ്പാലില്‍ കണ്ടത് ആര്‍എസ്എസ് സംസ്കാരം

ഭോപ്പാല്‍ സംഭവത്തില്‍ ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ച് പിണറായി. ഭോപ്പാലില്‍ കണ്ടത് ആര്‍എസ്എസ് സംസാകാരമെന്നും പിണറായി പറഞ്ഞു.

കൊച്ചി : മധ്യപ്രദേശ് വിവാദത്തില്‍ ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രിപിണറായി വിജയന്‍.മധ്യപ്രദേശില്‍ തന്നെ തടഞ്ഞതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടുകള്‍ വാസ്തവമാണെന്ന് പിണറായി കൊച്ചിയില്‍ പറഞ്ഞു. തന്നെ തടഞ്ഞ സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നും പിണറായി വ്യക്തമാക്കി. ഭോപ്പാലില്‍ കണ്ടത് ആര്‍എസ്എസ് സംസ്‌കാരമാണെന്ന് പിണറായി. മധ്യപ്രദേശ് സര്‍ക്കാര്‍ സുരക്ഷ ഒരുക്കിയിരുന്നില്ലെന്നും പിണറായി കുറ്റപ്പെടുത്തി.

ഭോപ്പാലില്‍ മലയാളി സംഘടനകളുടെ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാനെത്തുമ്പോഴായിരുന്നു പിണറായിയെ ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞത്. കേരളത്തിലെ സിപിഎം ആക്രമണങ്ങളുടെ പേരു പറഞ്ഞായിരുന്നു പിണറായിയെ തടഞ്ഞത്.

സുരക്ഷാ പ്രശ്‌നങ്ങള്‍ വിലയിരുത്തി പിണറായിയോട് തിരിച്ചു പോകാന്‍ മധ്യപ്രദേശ് പോലീസ് ആവശ്യപ്പെടുകയായിരുന്നു. സംഭവം ഏറെ വിവാദമായി. ഇതിനു പിന്നാലെ മാപ്പ് പറഞ്ഞ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ തന്നെ രംഗത്തെത്തി.

 കണ്ടത് ആര്‍എസ്എസ് സംസ്‌കാരം

കണ്ടത് ആര്‍എസ്എസ് സംസ്‌കാരം

മധ്യപ്രദേശ് വിവാദവുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടുകള്‍ ശരിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭോപ്പാലില്‍ കണ്ടത് ആര്‍എസ്എസ് സംസ്‌കാരമാണെന്നും സംസ്‌കാരങ്ങള്‍ തമ്മിലുള്ള വ്യത്യാസമാണെന്നും പിണറായി.

 പ്രശ്‌ന സാധ്യത കണക്കിലെടുത്ത്

പ്രശ്‌ന സാധ്യത കണക്കിലെടുത്ത്

പ്രശ്‌ന സാധ്യത കണക്കിലെടുത്ത് പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ മധ്യപ്രദേശ് പോലീസ് പിണറായിയോട് ആവശ്യപ്പെടുകയായിരുന്നു. തന്നോട് മടങ്ങിപ്പോകാന്‍ നിര്‍ദേശിച്ചത് ശരിയായ നടപടി അല്ലെന്ന് പിണറായി പറഞ്ഞു.

മധ്യപ്രദേശ് സര്‍ക്കാര്‍ വേണ്ട നടപടികള്‍ കൈക്കൊണ്ടില്ല

മധ്യപ്രദേശ് സര്‍ക്കാര്‍ വേണ്ട നടപടികള്‍ കൈക്കൊണ്ടില്ല

അതേസമയം സംഭവത്തിനു പിന്നാലെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പിണറായിയെ ഫോണില്‍ വിളിച്ച് മാപ്പു പറഞ്ഞിരുന്നു. എല്ലാം നടന്നതിനു ശേഷം മാപ്പു പറഞ്ഞിട്ടോ ഖേദം പ്രകടിപ്പിച്ചിട്ടോ കാര്യമില്ലെന്ന് പിണറായി പറഞ്ഞു. പ്രതിഷേധക്കാരെ തടയുന്നതിന് മധ്യപ്രദേശ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്നും പിണറായി.

 പ്രശ്‌നം നടക്കുമ്പോള്‍ ആഭ്യന്തരമന്ത്രി എത്തിയിരുന്നു

പ്രശ്‌നം നടക്കുമ്പോള്‍ ആഭ്യന്തരമന്ത്രി എത്തിയിരുന്നു

അതേസമയം ആര്‍എസ്എസ് - സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ ആഭ്യന്ത്ര മന്ത്രി തലശേരിയിലും പാര്‍ട്ടി ഗ്രാമങ്ങളെന്ന് വിളിക്കുന്ന സ്ഥലങ്ങളിലുമൊക്കെ സന്ദര്‍ശനം നടത്തിയിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന് യാതൊരു സുരക്ഷാ പ്രസ്‌നവും നേരിട്ടിരുന്നില്ലെന്നും പിണറായി പറയുന്നു. ബിജെപി ദേശീയ സമ്മേളനം നടന്നപ്പോള്‍ കനത്ത സുരക്ഷയാണ് സര്‍ക്കാര്‍ ഒരുക്കിയിരുന്നതെന്നും പിണറായി.

 തടയാതെ പോലീസ്

തടയാതെ പോലീസ്

കേരളത്തിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ പിണറായിയെ തടഞ്ഞത്. എന്നാല്‍ തന്നെ തടയാനുള്ള സാഹചര്യങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും പിണറായി പറയുന്നു. പിന്നില്‍ ആര്‍എസ്എസ് ആണെന്ന് അറിയാവുന്നത് കൊണ്ടു തന്നെയാണ് പോലീസ് പ്രതിഷേധക്കാരെ തടയാതിരുന്നതെന്നും പിണറായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+