ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; തിരൂരില്‍ യുവതി അറസ്റ്റില്‍, പോലീസ് പറയുന്നത്‌

  • Written By:
Subscribe to Oneindia Malayalam

തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാംപ്രതി ആര്‍എസ്എസ് പ്രവര്‍ത്തകനായ ബിബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രതിയുടെ ഭാര്യയെ ആണ് അറസ്റ്റ് ചെയ്‌തെന്ന് തിരൂര്‍ എസ്‌ഐ വണ്‍ഇന്ത്യയോട് പറഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഒരു സ്ത്രീയെ അറസ്റ്റ് ചെയ്യുന്നത്.

ഇതുവരെ കേസില്‍ അഞ്ചു പേര്‍ അറസ്റ്റിലായിട്ടുണ്ട്. ബുധനാഴ്ച രാത്രിയാണ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാന്‍ പോലീസ് തയ്യാറായില്ല. ഇതോടെ ബിബിന്‍ വധക്കേസ് കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. സംഭവത്തിന് പിന്നിലെ യഥാര്‍ഥ പ്രതികളെ പിടികൂടാതെ, കണ്ണില്‍ കണ്ടവരെയെല്ലാം അറസ്റ്റ് ചെയ്യുകയാണ് പോലീസ് ചെയ്യുന്നതെന്ന് എസ്ഡിപിഐ നേതാക്കള്‍ പറയുന്നു.

ഒന്നാം പ്രതിയുടെ ഭാര്യ

ഒന്നാം പ്രതിയുടെ ഭാര്യ

കേസിലെ ഒന്നാം പ്രതിയുടെ ഭാര്യയെ ആണ് അറസ്റ്റ് ചെയ്തതെന്ന് തിരൂര്‍ എസ്‌ഐ പറഞ്ഞു. സ്ത്രീക്ക് കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാമായിരുന്നുവെന്നും പോലീസ് പറയുന്നു. നേരത്തെ ഇവരെ പോലീസ് ചോദ്യം ചെയ്തിരുന്നുവത്രെ.

എടപ്പാള്‍ സ്വദേശിനി

എടപ്പാള്‍ സ്വദേശിനി

ഒന്നാം പ്രതിയുടെ ഭാര്യയെ ആണ് പിടികൂടിയത്. എടപ്പാള്‍ സ്വദേശിയണിവര്‍. ബുധനാഴ്ച രാത്രിയാണ് സംഭവം. ഇതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ തിരൂര്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

സ്ത്രീക്ക് അറിയാം

സ്ത്രീക്ക് അറിയാം

ബിബിനെ കൊലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് അറസ്റ്റിലായ സ്ത്രീക്ക് അറിവുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. പ്രതികള്‍ ഇവരുടെ വീട്ടില്‍ എത്തിയിരുന്നുവെന്നും പോലീസ് പറഞ്ഞു.

ഭക്ഷണം തയ്യാറാക്കി

ഭക്ഷണം തയ്യാറാക്കി

പ്രതികള്‍ക്ക് ഭക്ഷണം തയ്യാറാക്കിയിരുന്ന സ്ത്രീക്ക് പ്രതികളെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. സ്ത്രീയെ വ്യാഴാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ നല്‍കിയില്ല

കൂടുതല്‍ വിവരങ്ങള്‍ നല്‍കിയില്ല

ഇപ്പോള്‍ തിരൂര്‍ സ്‌റ്റേഷനിലാണ് സ്ത്രീയുള്ളത്. സ്ത്രീയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസ് നല്‍കിയില്ല. ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് മാത്രമാണ് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ എസ്‌ഐയുടെ പ്രതികരണം.

നേരിട്ട് ബന്ധമുള്ളവര്‍

നേരിട്ട് ബന്ധമുള്ളവര്‍

ബിബിനെ വെട്ടിക്കൊന്ന കേസില്‍ രണ്ടു പേര്‍ കൂടി കഴിഞ്ഞാഴ്ച അറസ്റ്റിലായിരുന്നു. തിരൂര്‍ സ്വദേശി സിദ്ദീഖ്, ആലത്തിയൂര്‍ സ്വദേശി സാബിനൂല്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ക്ക് കൃത്യത്തില്‍ നേരിട്ട് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു.

തെളിവെടുപ്പ് നടത്തി

തെളിവെടുപ്പ് നടത്തി

സാബിനൂലുമായി തെളിവെടുപ്പ് നടത്തിയ പോലീസ് ആയുധങ്ങള്‍ കണ്ടെടുത്തുവെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇയാളുടെ പരപ്പേരിയിലെ വീട്ടില്‍ നിന്നാണ് രണ്ട് വടിവാളും ഇരുമ്പുദണ്ഡും കണ്ടെത്തിയത്. ഇത് ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.

മുമ്പ് പിടിയിലായവര്‍

മുമ്പ് പിടിയിലായവര്‍

നേരത്തെ ഗൂഢാലോചനാ കുറ്റത്തിന് രണ്ടു പേര്‍ പിടിയിലായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പെരുന്തല്ലൂര്‍ ആലുക്കല്‍ മുഹമ്മദ് അന്‍വര്‍, പറവണ്ണ കാഞ്ഞിരക്കുറ്റി തലേക്കര വീട്ടില്‍ തുഫൈല്‍ എന്നിവരാണ് മുമ്പ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സാബിനൂലിനെ പിടികൂടിയത്.

ആറംഗ സംഘം

ആറംഗ സംഘം

മുഖംമൂടി ധരിച്ച് ബൈക്കുകളിലെത്തിയ ആറുപേരാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. ആഗസ്ത് 24ന് രാവിലെയാണ് തിരൂര്‍ ബിപി അങ്ങാടി പുളിഞ്ചോട് റോഡരികില്‍ ബിബിനെ വെട്ടേറ്റ നിലയില്‍ കണ്ടത്. ആശുപത്രിയിലൈത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തുടര്‍ന്ന് നിരവധി എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആസൂത്രകന്‍

ആസൂത്രകന്‍

കഴിഞ്ഞ രണ്ടാംതിയ്യതി തുഫൈലിനെ എടപ്പാള്‍ നടുവട്ടത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതികളെ പത്ത് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു. ബിപിനെ കൊലപ്പെടുത്താന്‍ ആസൂത്രണം നടത്തിയതും മറ്റുള്ളവരെ ഏല്‍പ്പിച്ചതും തുഫൈലാണെന്നാണ് പോലീസ് നല്‍കുന്ന വിവരം.

ഫൈസലിനെ കൊന്നത്

ഫൈസലിനെ കൊന്നത്

ഇസ്ലാംമതം സ്വീകരിച്ച കൊടിഞ്ഞി ഫൈസലിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയായിരുന്നു ബിബിന്‍. ഗള്‍ഫിലേക്ക് തിരിച്ചുപോകുന്നതിന് തൊട്ടുമുമ്പുള്ള ദിവസമാണ് ഫൈസലിനെ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയത്. പുലര്‍ച്ചെ ഭാര്യാമാതാവിനെ വിളിക്കാന്‍ റയില്‍വെ സ്റ്റേഷനിലേക്ക് പോകുമ്പോഴായിരുന്നു കൊലപാതകം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Bibin Murder case: Tirur Police arrested woman

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്