'എന്റെ എമ്പുരാന്‍ പോസ്റ്റ് വായിക്കൂ... പറയൂ ഞാന്‍ രാജ്യസ്‌നേഹിയല്ലേ?'; രാജ്യദ്രോഹിയാക്കല്ലേയെന്ന് മാരാര്‍

ഓപ്പറേഷന്‍ സിന്ദൂറും അതിന് ശേഷമുണ്ടായ വെടിനിര്‍ത്തല്‍ ധാരണയ്ക്കും പിന്നാലെ ചില ചോദ്യങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ തന്നെ ചിലര്‍ രാജ്യദ്രോഹിയാക്കുന്നു എന്ന് ബിഗ് ബോസ് ജേതാവും സംവിധായകനുമായ അഖില്‍ മാരാര്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്തെ സ്‌നേഹിക്കുന്നതാണോ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിക്കുന്നതാണോ രാജ്യ സ്‌നേഹം എന്നും അദ്ദേഹം ചോദിച്ചു.

തന്നെ വലിയ രാജ്യസ്‌നേഹിയായി കണ്ട പലരും ഇപ്പോള്‍ രാജ്യദ്രോഹിയായി മുദ്ര കുത്തുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. ഭാരതീയന്റെ അഭിമാന ബോധമാണ് തന്റെ എഴുത്തുകള്‍ എന്നും അദ്ദേഹം അവകാശപ്പെട്ടു. മൂന്നാം കക്ഷി ഇടപെടലിനെ തുടര്‍ന്ന് പാകിസ്ഥാനെതിരായ പോരാട്ടത്തില്‍ നിന്ന് ഇന്ത്യ പിന്നോട്ട് പോയി എന്ന് പറഞ്ഞ് കൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ അഖില്‍ മാരാര്‍ വിമര്‍ശിച്ചിരുന്നു.

Akhil Marar

ഇതിന് പിന്നാലെ ബിജെപി-ആര്‍എസ്എസ് അനുകൂലികള്‍ അഖില്‍ മാരാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി അഖില്‍ മാരാര്‍ വിശദീകരണത്തിനെത്താന്‍ കാരണം. അഖില്‍ മാരാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്...

'രാജ്യമാണ് വലുത് രാഷ്ട്രീയമല്ല. രണ്ട് ദിവസം മുന്‍പ് വരെ വലിയ രാജ്യ സ്‌നേഹിയായി എന്നെ കണ്ട പലരും ഇന്നിപ്പോള്‍ രാജ്യ ദ്രോഹി എന്ന് വിളിക്കുന്നത് കാണുമ്പോള്‍ എന്റെ സംശയം രാജ്യത്തെ സ്‌നേഹിക്കുന്നതാണോ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിക്കുന്നതാണോ രാജ്യ സ്‌നേഹം എന്നാണ്. കേന്ദ്രം എടുത്ത പല തീരുമാനങ്ങളും അംഗീകരിക്കുകയും പിന്തുണ നല്‍കി അഭിപ്രായം പങ്ക് വെയ്ക്കുകയും ചെയ്തിട്ടുള്ള എനിക്ക് അവരുടെ അഭിപ്രായങ്ങളില്‍ വിയോജിപ്പ് രേഖപെടുത്താനുള്ള അവകാശം ഉണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു.

പാകിസ്ഥാന്‍ ഇന്ത്യന്‍ മണ്ണില്‍ ഇനിയൊരിക്കലും കയറരുത്. പാകിസ്താനെ ഭൂമുഖത്തു നിന്നും തുടച്ചു നീക്കണം എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. ഒരു പക്ഷെ നിങ്ങള്‍ ചിന്തിക്കുന്നതിനേക്കാളും വലിയ രാജ്യ സ്‌നേഹി. അത് കൊണ്ടാകാം എനിക്ക് അമേരിക്ക ഇടപെട്ടു ഇന്ത്യ ശെരി വെച്ച ഈ തീരുമാനം ഉള്‍കൊള്ളാന്‍ കഴിയാതെ പോകുന്നതും. ലോകത്ത് വലിയൊരു ശക്തി ആയി മാറാനുള്ള സുവര്‍ണ്ണാവസരം നമ്മള്‍ നഷ്ടപ്പെടുത്തി എന്ന വിഷമം ഉണ്ടായത്.

രണ്ടായാലും ആര്‍മിയുടെ വിശദീകരണത്തില്‍ നിന്നും ഇന്ത്യ ഭീകര കേന്ദ്രങ്ങള്‍ മാത്രം തകര്‍ക്കുക എന്ന ലക്ഷ്യം മാത്രം മുന്നില്‍ നിര്‍ത്തി എന്ന് പറയുമ്പോള്‍ നമ്മുടെ ആഗ്രഹങ്ങള്‍ക്ക് പ്രസക്തി ഇല്ല. ഏറ്റെടുത്ത കര്‍മം അതി മനോഹരമായി പൂര്‍ത്തിയാക്കിയ സൈന്യത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. അതേസമയം ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികത്തില്‍ അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രഖ്യാപനം നടപ്പിലാക്കും.

മോദി പ്രധാനമന്ത്രി പദവി ഒഴിഞ്ഞു മാറുമ്പോള്‍ ഭാരതത്തിനൊപ്പം പിഒകെ കൂടി ഉണ്ടാവും എന്നൊക്കെ മനസില്‍ സ്വപ്നം കണ്ടത് ഇല്ലാതായി എന്ന് തോന്നുമ്പോള്‍ രാജ്യത്തെ സ്‌നേഹിക്കുന്നവര്‍ക്കല്ലാതെ ആര്‍ക്കാണ് ദേഷ്യം വരിക. എനിക്കുണ്ടായ വിഷമം രാജ്യത്തെ വലിയൊരു വിഭാഗത്തിനും ഉണ്ടായത് കൊണ്ടാണ് വിദേശ കാര്യ സെക്രട്ടറിക്ക് ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി ഓടേണ്ടി വന്നത്.

ഭീകരവാദികള്‍ ഇന്ത്യയെ ആക്രമിച്ചപ്പോള്‍ മര്യാദക്കേട് പറഞ റോബര്‍ട് വാദ്രയ്ക് രണ്ട് അടി കൊടുക്കണം എന്ന് എഴുതിയത് ഇതേ രാജ്യ സ്‌നേഹം കൊണ്ടാണ്. അല്ലാതെ കോണ്‍ഗ്രസില്‍ സീറ്റ് കിട്ടാന്‍ അല്ല. രാജ്യ സുരക്ഷയെ രാഹുല്‍ ഗാന്ധി ചോദ്യം ചെയ്തപ്പോള്‍ ബിജെപി വളര്‍ച്ചയ്ക്കു വേണ്ടി മനഃപൂര്‍വം ചെയ്തതാണ് എന്ന് പ്രതിപക്ഷം ആരോപിച്ചപ്പോള്‍ ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും കൊല്ലപ്പെട്ടത് സുരക്ഷ വീഴ്ചയല്ലേ അത് വളര്‍ച്ചയ്ക്കു വേണ്ടി കോണ്‍ഗ്രസ്സ് ചെയ്തതാണോ എന്ന ചോദ്യം ഉന്നയിച്ചത് ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നത് കൊണ്ടാണ്.

ഓപ്പറേഷന്‍ സിന്ദൂര്‍ ..' തൊട്ട് നോക്കെടാ പാകിസ്ഥാന്‍ പട്ടികളെ' എന്നാണ് ഞാന്‍ എഴുതിയത്. നമ്മുടെ സേനയ്ക്ക് വേണ്ടി അവരുടെ പോരാട്ട വീര്യം ഉയര്‍ത്തി പോസ്റ്റുകള്‍ എഴുതിയത് രാജ്യ സ്‌നേഹി ആയത് കൊണ്ടാണ്. ഇന്നും ഞാന്‍ എതിര്‍ത്തത് ട്രമ്പിനു സമാദാനത്തിനുള്ള നോബല്‍ സമ്മാനം കൊടുക്കാന്‍ അമേരിക്കയ്ക്ക് ലോക പോലീസ് ചമയാന്‍ ഉള്ള അവസരം കൊടുത്തത് കൊണ്ടാണ്.

കുറഞ്ഞ പക്ഷം അമേരിക്കന്‍ പ്രസിഡന്റിന് മോദി മറുപടി നല്‍കാത്തത്തില്‍ ആണ്. ഇന്നലെ വരെ പ്രതിപക്ഷത്തെ എതിര്‍ത്തു മോദിക്കും സൈന്യത്തിനും രാജ്യത്തിനും ഒപ്പം നിന്ന ഞാന്‍ എന്ത് കൊണ്ടാണ് തിരിച്ചു പറയേണ്ടി വന്നതെന്ന് ആലോചിച്ചു നോക്കു. കുറഞ്ഞ പക്ഷം എമ്പുരാന്‍ മുതല്‍ രണ്ട് ദിവസം മുന്‍പ് വരെ എന്റെ പോസ്റ്റുകള്‍ എന്താണെന്ന് വായിച്ചു നോക്കു.

എന്നിട്ട് പറയു കോണ്‍ഗ്രസ്സില്‍ സീറ്റ് കിട്ടാന്‍ ആണോ അതോ ഭാരതീയന്റെ അഭിമാന ബോധമാണോ എന്റെ എഴുത്തുകള്‍ എന്ന്. രാജ്യത്തിനൊപ്പമാണ് രാഷ്ട്രീയത്തിനൊപ്പമല്ല'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+