Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് താരം ജിന്റോ തസ്ലീമയ്ക്ക് പണം അയച്ചത് എന്തിന്; ചൊവ്വാഴ്ച താരത്തിന് നിർണ്ണായകം

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 6 താരം ജിന്റോ ഉള്‍പ്പെടേയുള്ളവരെ ചോദ്യം ചെയ്യാന്‍ എക്സൈസ് അധികൃതർ. ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച തന്നെ ഹാജരാകണമെന്ന് എക്സൈസ് അറിയിച്ചു. തസ്ലീമയുമായി താരത്തിന് ഏത് തരത്തിലുള്ള ഇടപാടാണ് ഉള്ളതെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ചോദ്യം ചെയ്യലിനായി താരത്തിന് നേരത്തെ തന്നെ എക്സൈസ് നോട്ടീസ് അയച്ചിരുന്നു.

ജിന്റോയും തസ്ലീമയും തമ്മില്‍ സാമ്പത്തിക ഇടപാടുള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു. തസ്ലീമയുടെ ബാക്ക് സ്റ്റേറ്റ്മെന്റ് എടുത്തപ്പോള്‍ ജിന്റോ ഉള്‍പ്പെടേയുള്ളവർ പല തവണ പണം കൈമാറിയതായി കണ്ടെത്താന്‍ സാധിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ ഉള്‍പ്പെടെ വ്യക്തത വരുത്താനാണ് താരത്തെ വിളിച്ച് വരുത്തുന്നതെന്ന് റിപ്പോർട്ടർ ചാനല്‍ റിപ്പോർട്ട് ചെയ്യുന്നു.

jinto-bigg-boss

ജിന്റോ തസ്ലീമക്ക് പണം കൈമാറിയത് ലഹരി ഇടപാടിന്റെ ഭാഗമായിട്ടാണോയെന്നാണ് പ്രധാനമായും ചോദിച്ച് അറിയുക. സിനിമാ താരങ്ങളായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഒരു പ്രമുഖ മോഡൽ ഉൾപ്പെടെ അഞ്ച് പേർക്കൊപ്പമാണ് ജിന്റോയ്ക്കും ചോദ്യം ചെയ്യലിനായി നോട്ടീസ് അയച്ചിരിക്കുന്നു. പാലക്കാട് സ്വദേശിയായ മോഡല്‍ ബ്ലാക്ക് ഡെവിള്‍ സച്ചു എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവരുടെ അക്കൗണ്ട് വഴിയാണ് തസ്ലീമയിലേക്ക് കൂടുതല്‍ പണം എത്തിയിരിക്കുന്നത്.

ബ്ലാക്ക് ഡെവിള്‍ സച്ചുവിന്റെ അക്കൗണ്ടിലേക്ക് ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയും പണം അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. ലഹരി ഇടപാടില്‍ മോഡല്‍ ഇടനിലക്കാരിയായി പ്രവർത്തിക്കുകയായിരുന്നോയെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. ബ്ലാക്ക് ഡെവിള്‍ സച്ചുവിനേയും ഉടന്‍ തന്നെ ചോദ്യം ചെയ്യും. ഒറ്റക്ക് ഒറ്റക്കായും ഒരുമിച്ചും ചോദ്യം ചെയ്യലുണ്ടാകും. ഇതിനായുള്ള വിശദമായ ചോദ്യാവലി ഉള്‍പ്പെടെ തയ്യാറായി കഴിഞ്ഞു.

ആലപ്പുഴ എക്സൈസ് വകുപ്പ് നടത്തിയ റെയ്ഡിൽ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമയും കൂട്ടാളിയും പിടിയിലായതോടെയാണ് കേസിന്റെ ആരംഭം. തസ്ലീമയുടെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളില്‍ ഷൈന്‍ ടോം അടക്കമുള്ള താരങ്ങളുമായുള്ള തസ്ലീമയുടെ ചാറ്റുകളുണ്ടായി. ഇത് കേസില്‍ നിർണായക തെളിവായി മാറിയെന്നാണ് എക്സൈസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

സിനിമാ മേഖലയിലെ ലഹരി ഇടപാടിനെക്കുറിച്ചായിരിക്കും പ്രധാനമായും എക്സൈസ് ചോദിച്ചറിയുക. സിനിമാ സെറ്റുകളിലെ ലഹരി ഇടപാട് സംബന്ധിച്ചും കൂടുതല്‍ ചോദിച്ച് അറിയും. കേസില്‍ പങ്കുണ്ടെന്ന് കണ്ടാല്‍ താരങ്ങളെയും പ്രതിചേര്‍ക്കും. ചോദ്യം ചെയ്യലില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ ചൊവ്വാഴ്ച തന്നെ അറസ്റ്റിനും സാധ്യതയുണ്ട്. നേരത്തെ ശ്രീനാഥ് ഭാസി മുന്‍കൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നെങ്കിലും കേസില്‍ പ്രതിയാക്കിയിട്ടില്ലെന്ന് എക്സൈസ് അറിയിച്ചതിനെ തുടർന്ന് പരാതി തീർപ്പാക്കുകയായിരുന്നു.

സംവിധായകരായ അഫ്‌റഫ് ഹംസയുടെയും ഖാലിദ് റഹ്‌മാന്റെയും കയ്യില്‍ നിന്ന് പിടികൂടിയത് തസ്ലീമ കൈമാറിയ ഹൈബ്രിഡ് കഞ്ചാവാണോ എന്ന സംശയവും ശക്തമാണ്. അഷ്റഫ് ഹംസ മുന്‍പ് എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. കഴിഞ്ഞ മാസം എക്‌സൈസ് സംഘം പരിശോധന നടത്തുന്നതിന് തൊട്ടുമുന്‍പ് അഷ്‌റഫ് കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നിന്നും രക്ഷപ്പെട്ടിരുന്നു.

അതേസമയം, എക്സൈസ് നോട്ടീസ് അയച്ചതുമായി ബന്ധപ്പെട്ട് തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് ജിന്റെ രംഗത്ത് വന്നിട്ടുണ്ട്. നടക്കുന്നത് വ്യാജ പ്രചരണമാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി നിരവധി പേരെ വിളിപ്പിച്ചിട്ടുണ്ട്. അക്കൂട്ടത്തിലാണ് എന്നേയും വിളിപ്പിച്ചത്. എന്നാൽ കുറെ മാധ്യമപ്രവർത്തകരും ബിഗ് ബോസിൽ ഉള്ള ആളുകൾ അടക്കവും എന്നെ അറസ്റ്റ് ചെയ്തു എന്ന് വരെ പറഞ്ഞുണ്ടാക്കുന്നുണ്ട്. അറസ്റ്റ് ചെയ്യാൻ മാത്രം ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം പോലീസ് വിളിപ്പച്ചപ്പോൾ ഞാൻ എന്റെ സ്ഥാപനത്തിൽ നിന്ന് തന്നെയാണ് പോയതെന്നും ജിന്റോ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+