കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണാ നായർ വീട്ടിലെത്തിയപ്പോൾ ഫൌസിയ ബീഗമായി: വിവാഹ ശേഷം സംഭവിച്ചതെന്ത്? വെളിപ്പെടുത്തി ആർജെ ഫിറോസ്

Google Oneindia Malayalam News

ബിഗ് ബോസിൽ വച്ച് ആദ്യമായി തുറന്നുപറയാൻ ഫിറോസിന് അവസരം കിട്ടിയത് 'ജീവിത പോരാട്ടം' വിഷയത്തിൽ ആയിരുന്നു. എട്ട് ലക്ഷം രൂപ മാസശമ്പളത്തില്‍ നിന്ന് പട്ടിണിയിലേക്ക് വീണുപോയ ജീവിതാനുഭവമാണ് ഫിറോസ് ആദ്യ ഊഴത്തിൽ പങ്കുവച്ചത്. രണ്ടാം ഊഴത്തിൽ വിവാഹത്തെകുറിച്ചുള്ള തുറന്നുപറച്ചിൽ ആണ് ഫിറോസ് നടത്തിയത്. അദ്ദേഹത്തിന്റെ വാക്കുകൾ നോക്കാം. ബിഗ് ബോസ് മലയാളം സീസൺ ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ മികച്ച പ്രകടനത്തിനാണ് ബിഗ് ബോസ് ഹൌസ് സാക്ഷിയാവുന്നത്.

റിക്രൂട്ട്മെന്‍റ് റാലിക്ക് സ്റ്റേഡിയം ഉപയോഗിക്കരുതെന്ന് പ്രതിരോധ മന്ത്രിയോട് ആവശ്യപ്പെട്ടു: മന്ത്രിറിക്രൂട്ട്മെന്‍റ് റാലിക്ക് സ്റ്റേഡിയം ഉപയോഗിക്കരുതെന്ന് പ്രതിരോധ മന്ത്രിയോട് ആവശ്യപ്പെട്ടു: മന്ത്രി

ആരാധകർക്കിടയിൽ

ആരാധകർക്കിടയിൽ


സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള കിടിലം ഫിറോസ് എന്ന ആർജെ ഫിറോസിന്റെ ബിഗ് ബോസ് ഷോയിലെ വെളിപ്പെടുത്തലാണ് ബിഗ്ബോസ് ഹൌസിലും സോഷ്യൽ മീഡിയയിലും ഏറെ ചർച്ചയായിട്ടുള്ളത്. ബിഗ് ബോസ് ഹൌസിലെത്തി ഇതിനകം തന്നെ മത്സരാർത്ഥികളുമായി മികച്ച ബന്ധം കെട്ടിപ്പടുക്കാൻ ആർജെ ഫിറോസിന് കഴിഞ്ഞിട്ടുണ്ട്. വിവാഹത്തെക്കുറിച്ച് ഫിറോസ് നടത്തിയ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയങ്ങളിലൊന്ന്.

പേരിട്ടതിന് പിന്നിൽ

പേരിട്ടതിന് പിന്നിൽ

ഷോയിൽ രണ്ട് കാര്യങ്ങളാണ് പ്രധാനമായും ഫിറോസ് പങ്കുവെച്ചത്. ഇതിലൊന്ന് വിവാഹത്തെക്കുറിച്ചും മറ്റൊന്ന് എട്ട് ലക്ഷം രൂപ മാസശമ്പളം വാങ്ങിയിരുന്ന സാഹചര്യത്തിൽ നിന്ന് പട്ടിണിയിലേക്ക് എത്തിയ അനുഭവമാണ് ഇതിൽ രണ്ടാമത്തേത്. വീണ നായർ എംഎസ് എന്നാണ് തന്റെ ഭാര്യയുടെ പേരെന്ന് വെളിപ്പെടുത്തിയ ഫിറോസ് ഹിന്ദുവായ പെൺകുട്ടിയെ വിവാഹം കഴിച്ചതോടെയാണ് ജീവിതത്തിലെ പ്രശ്നങ്ങളുടെ തുടക്കമെന്നും ഫിറോസ് പറയുന്നു. വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ ഭാര്യയ്ക്ക് രക്ഷിതാക്കൾ പേരിടുന്നതിന് മുമ്പ് തന്നെ ഫൌസിയ ബീഗം എന്ന പേര് സ്വീകരിച്ചു.

 നീ വീണാ നായർ എംഎസ്

നീ വീണാ നായർ എംഎസ്

പിന്നീട് താന്‍ ഭാര്യയേയും കൂട്ടി തിരുവനന്തപുരത്തേക്ക് താമസം മാറിയെന്നും ഇതിന് ശേഷം ഭാര്യയോട് സംസാരിച്ച കാര്യവും ഫിറോസ് വെളിപ്പെടുത്തിയിരുന്നു. പതിനെട്ടാം വയസില്‍ എന്റെ അടുത്ത് വരുന്നത് വരെ നിന്റെ പേര് വീണ നായര്‍ എന്നായിരുന്നു. ഇനിയങ്ങോട്ട് പോകുമ്പോഴും നിന്റെ പേര് മാറ്റണമെന്ന് തോന്നുന്നില്ലല്ലോ അന്നുവരേയും നീ വീണ നായര്‍ എംഎസ് തന്നെയായിരിക്കുമെന്നും ഫിറോസ് വ്യക്തമാക്കി. ഇക്കാര്യങ്ങളുടെ പേരില്‍ ആരെങ്കിലും എന്തെങ്കിലും പ്രശ്നങ്ങളുണ്ടാക്കിയാൽ താന്‍ മുന്നില്‍ നില്‍ക്കുമെന്നുമായിരുന്നു ഫിറോസ് അന്ന് ഭാര്യയോട് പറഞ്ഞത്.

അവരെന്ത് ചെയ്യും?

അവരെന്ത് ചെയ്യും?

ഭാര്യയോട് അങ്ങനെ പറഞ്ഞത് പറഞ്ഞുകൊണ്ടുതന്നെ മക്കളുടെ കാര്യത്തിലും അതേ തീരുമാനം തന്നെയാണ് ഞാൻ സ്വീകരിച്ചതെന്നും ആർജെ ഫിറോസ് വ്യക്തമാക്കുന്നു. അവർ നോക്കുമ്പോൾ പപ്പ പടച്ചോനെ എന്ന് വിളിക്കുന്നു. ഭക്ഷണം കഴിച്ചിട്ട് പടച്ചോന് നന്ദി പറയുന്നു. പടച്ചോൻറെ പേരിൽ അത് ചെയ്യുന്നു ഇത് ചെയ്യുന്നു. മമ്മ പൊങ്കാല ഇടുന്നു, ക്ഷേത്രത്തിൽ പോകുന്നു അത് ചെയ്യുന്നു ഇത് ചെയ്യുന്നു. അപ്പോൾ അവർക്കിതിൽ ഏതിൽ പോണം എന്ന് ഒരു കൺഫ്യൂഷൻ വരുമെന്നും ഫിറോസ് ചൂണ്ടിക്കാണിക്കുന്നു.

 മക്കളെ എങ്ങനെ വളർത്തും

മക്കളെ എങ്ങനെ വളർത്തും

താൻ ഇസ്ലാം മത വിശ്വാസിയും ഭാര്യ ഹിന്ദുമത വിശ്വാസിയും ആയതുകൊണ്ട് തനിക്ക് അറിവുള്ള പ്രബലമായ മതങ്ങളെല്ലാം മക്കളെ പഠിപ്പിക്കണമെന്ന തീരുമാനത്തിലാണ് ഫിറോസ് എത്തിനിന്നത്. എല്ലാ മതങ്ങളും പഠിച്ച ശേഷം 18 വയസ്സിന് ശേഷം അവർ മതമില്ലാവരായി വളരുകയോ ഇക്കൂട്ടത്തിൽ ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കുകയോ ചെയ്യുമെന്നും ഫിറോസ് പറയുന്നു.

English summary
Bigg boss malayalam season 3: RJ Firoz reveals about his marriage and family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X