Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇതാ തെളിവുകള്‍': റോബിനെതിരായ ആരോപണത്തിലുറച്ച് അഖില്‍, പക്ഷെ ഒരിടത്ത് പാളി, വീഡിയോ പിന്‍വലിച്ചു

ഉണ്ണി മുകുന്ദനെതിരെ റോബിന്‍ പ്രവർത്തിച്ചുവെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സംവിധായകന്‍ അഖില്‍ മരാർ

 robinakhil

ബിഗ് ബോസ് സീസണ്‍ 4 താരം റോബിനെതിരായ ആരോപണത്തിന്റെ തെളിവുകളുമായി സംവിധായകന്‍ അഖില്‍ മാരാർ. ഉണ്ണി മുകുന്ദന്‍ വേദിയില്‍ വരുമ്പോള്‍ കൂവാനായി റോബിന്‍ തന്റെ ആരാധകർക്ക് ഇരുപതിനായിരും രൂപ കൊടുത്തുവെന്നായിരുന്നു അഖിലിന്റെ ആരോപണം.

റോബിന്റെ കൂടെ തന്നെയുണ്ടായിരു ഒരാള്‍ വിളിച്ച് പറഞ്ഞതാണ് ഇക്കാര്യമെന്നും അദ്ദേഹത്തിന്റെ സ്വകാര്യത മാനിക്കേണ്ടതിനാല്‍ മുഴുവന്‍ കാര്യങ്ങളും പുറത്ത് വിടാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കുന്ന അഖില്‍ ഏതാനും വോയ്സ് ക്ലിപ്പുകളായി തെളിവായി പുറത്ത് വിടുന്നത്. അതോടൊപ്പം തന്നെ സായിയും റോബിനും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന വീഡിയോയും അദ്ദേഹം പങ്കുവെക്കുന്നു. അഖില്‍ മരാറിന്റെ വാക്കുകള്‍ ഇങ്ങനെ...

ബിഗ് ബോസ് ഫെയിം റോബിനെതിരായ ആരോപണം

ബിഗ് ബോസ് ഫെയിം റോബിനെതിരായ ആരോപണം

ജനം ടീവിയുടെ ചർച്ചക്കിടയില്‍ ആ ചർച്ചയിലില്ലാത്ത റോബിനെ ഞാന്‍ ആക്ഷേപിച്ചു എന്ന് പറഞ്ഞുകൊണ്ട് ഡോക്ടർ റോബിനും അദ്ദേഹത്തിന്റെ ആരധാകരുമൊക്കെ രംഗത്ത് വന്നിരുന്നു. അവരോട് മറുപടി പറയുക എന്ന മാന്യത വെച്ചിട്ടും, ആ തെളിവ് എന്താണ് എന്നുള്ള മാന്യത വെച്ചിട്ടുമാണ് ഞാന്‍ സംസാരിക്കുന്നത്.

റോബിനെതിരായ ആരോപണത്തിന്റെ

റോബിനെതിരായ ആരോപണത്തിന്റെ തെളിവ് എന്ന് പറയുന്നത്, എന്നോട് ഒരാള്‍ ഇക്കാര്യങ്ങള്‍ വിളിച്ച് സംസാരിച്ചു എന്നാണ് ഞാന്‍ പറഞ്ഞത്. അയാളുടെ സുരക്ഷയും രഹസ്യ സ്വഭാവവും കാത്ത് സൂക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്തമായതുകൊണ്ടാണ് ആ പേര് ഞാന്‍ വെളിപ്പെടുത്താതിരുന്നത്. എന്നിരുന്നാലും നിരന്തരം ഇത്തരമൊരു ആരോപണം ഉന്നയിക്കുമ്പോള്‍ എന്റെ വിശ്വാസ്യത സംരക്ഷിക്കേണ്ടത് എന്റെ മാന്യതയായതുകൊണ്ട് എന്നോട് സംസാരിച്ചതിന്റെ ചെരിയൊരു ഭാഗം ഞാന്‍ പുറത്ത് വിടാം.

റോബിനൊപ്പം ഉണ്ടായിരുന്ന ഒരാളുടെ

റോബിനൊപ്പം ഉണ്ടായിരുന്ന ഒരാളുടെ

റോബിനൊപ്പം ഉണ്ടായിരുന്ന ഒരാളുടെ സംസാരമാണ് ഞാന്‍ പുറത്ത് വിടുന്നത്. റോബിന്‍ എനിക്കെതിരെ കേസ് കൊടുത്തോളൂ. എനിക്ക് അതില്‍ യാതൊരു വിഷമവും ഇല്ല. സാക്ഷികളേയും തെളിവും ഞാന്‍ കോടതിയില്‍ ഹാജരാക്കാം. അതോടൊപ്പം തന്നെ ഉണ്ണി മുകുന്ദനെക്കൊണ്ട് ഒരു കേസ് കൊടുപ്പിക്കാനും ശ്രമിക്കാം. കാര്യങ്ങള്‍ നമുക്ക് കോടതിയില്‍ തെളിയിക്കാം.

Groundnuts: വിശപ്പും മാറും മുടിയും വളരും: അറിയാം നിലക്കടലയുടെ അപൂർവ്വ ഗുണങ്ങള്‍

ചാനല്‍ അവതാരകന്‍ അനില്‍ നമ്പ്യാർ

ചാനല്‍ അവതാരകന്‍ അനില്‍ നമ്പ്യാർ

ചാനല്‍ അവതാരകന്‍ അനില്‍ നമ്പ്യാർ ഉണ്ണി മുകുന്ദനെതിരെ, അല്ലെങ്കില്‍ ഈ സിനിമയ്ക്കെതിരെ ഒരു അറ്റാക്ക് നടക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ അതിനോട് കൂട്ടിച്ചേർത്തുകൊണ്ടാണ് ഇതിന് മുന്‍പും ഇങ്ങനെ ഒരു സംഭവം നടന്നിരുന്നുവെന്ന് ഞാന്‍ പറഞ്ഞത്. അതോടൊപ്പം തന്നെ സായി കൃഷ്ണനും റോബിനും സുഹൃത്തുക്കളാണെന്ന കാര്യവും ഞാന്‍ പറഞ്ഞിരുന്നു.

കോഴിക്കോട് തന്നെയുള്ള മാധ്യമപ്രവർത്തകന്‍

കോഴിക്കോട് തന്നെയുള്ള ഒരു മാധ്യമപ്രവർത്തകന്‍ എന്നെ ഒരു കാര്യം വിളിച്ച് പറഞ്ഞിരുന്നു. ഖാദർ പാപ്പിനിശ്ശേരി എന്നോ മറ്റോ പേരുള്ള ഒരാളുണ്ട്, കൃത്യമായി അറിയില്ല. പോപ്പുലർ ഫ്രണ്ടിന്റെ ഐടി സെല്‍ തലവനോ മറ്റോയായിരുന്നു. നേരത്തെ അമിത് ഷായ്ക്കെതിരെ പറഞ്ഞതിന്റെ പേരില്‍ മാപ്പൊക്കെ പറഞ്ഞിരുന്നു. ഇദ്ദേഹവും സായി കൃഷ്ണയും വലിയ അടുത്ത ബന്ധമാണ്. പോപ്പുലർ ഫ്രണ്ട് നിരോധിക്കപ്പെട്ടതോടെ അവർ ഉണ്ടാക്കിവെച്ച സംവിധാനത്തിലൂടെ മറ്റ് വിഭാഗത്തില്‍പ്പെടുന്ന ആളുകളെ അറ്റാക്ക് ചെയ്യാന്‍ പദ്ധതിയിടുന്നതായും എന്നെ വിളിച്ച് സംസാരിച്ച ആള്‍ പറയുകയുണ്ടായി.

ഡോക്ടർ റോബിനുമായി സായിക്ക്

ഡോക്ടർ റോബിനുമായി സായിക്ക്

ഇത് എല്ലാം കൂടെ കൂട്ടിച്ചേർത്ത് വായിച്ചപ്പോള്‍ എനിക്കുണ്ടായ സംശയങ്ങളാണ് ഞാന്‍ പങ്കുവെച്ചത്. ഡോക്ടർ റോബിനുമായി സായിക്ക് അടുപ്പമാണെന്ന് പറഞ്ഞപ്പോള്‍ സായി അത് നിഷേധിച്ചിരുന്നു. അത് തെറ്റാണെന്ന് തെളിയിക്കുന്ന വീഡിയോയും അതോടൊപ്പം റോബിനെതിരായ ജാതി ആരോപണത്തിന്റെ കാര്യങ്ങളും പുറത്ത് വിടാമെന്നും അഖില്‍ മാരാർ പറയുന്നു.

അഖില്‍ മാരാർ പുറത്ത് വിട്ടു

അഖില്‍ മാരാർ പുറത്ത് വിട്ടു

ഇതിന് പിന്നാലെ ഒരു ഓഡിയോയും രണ്ട് വീഡിയോയും അഖില്‍ മാരാർ പുറത്ത് വിട്ടു. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം തന്റെ പോസ്റ്റ് അഖില്‍ നീക്കം ചെയ്തെങ്കിലും വിവിധ യൂട്യൂബ് ചാനലുകളില്‍ ഈ വീഡിയോ ലഭ്യമാണ്. ഇതിനുള്ള വിശദീകരണവും അദ്ദേഹം നല്‍കിയിട്ടുണ്ട്. അഖില്‍ മരാരുടെ വിശദീകരണം ഇങ്ങനെ..

സുഹൃത്ത് ഖാദർ കരിപ്പൊടി

ഒരു തിരുത്തൽ വരുത്തേണ്ടത് സായി കൃഷ്ണയുടെ സുഹൃത്ത് ഖാദർ കരിപ്പൊടി (അമിത് ഷാ വിഷയം) പോപ്പുലർ ഫ്രണ്ട് ഭാരവാഹി ആണെന്ന് കോഴിക്കോടുള്ള ഒരു പത്ര പ്രവർത്തകൻ പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ ഞാൻ വീഡിയോയിൽ അത് പരാമർശിച്ചിരുന്നു. എന്നാല്‍ ആ വിഷയത്തിൽ കൂടുതൽ വ്യക്തത കിട്ടിയപ്പോൾ ഖാദിർ കോൺഗ്രസുകാരൻ ആണെന്നാണ് അറിയാൻ കഴിഞ്ഞതെന്നും അദ്ദേഹം പറയുന്നു.

യുക്തി വാദി ആയ സായി

അത് കൊണ്ട് തന്നെ സായി വീഡിയോ ചെയ്തതിനു പിന്നിൽ പോപ്പുലർ ഫ്രണ്ട് അജണ്ട ഉണ്ടോ എന്ന രീതിയിൽ എന്നോട് പലരും ചോദിച്ചു.. ഇല്ല എന്നാണ് നിലവിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ എനിക്ക് മനസിലാക്കാൻ സാധിക്കുന്നത്. പല വിശയങ്ങളിലും വിമർശനാത്മക പ്രതികരണം നടത്തുന്ന യുക്തി വാദി ആയ സായിയുടെ സ്വാഭാവിക പ്രതിഷേധം ആയി മാത്രമേ ഞാൻ അതിനെ കാണുന്നുള്ളൂ. മറ്റ് വിഷയങളിൽ ഉള്ള പ്രതിഷേധം അതേ രീതിയിൽ നില നിർത്തുന്നുവെന്നും അഖില്‍ മാരാർ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+