Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിന് തിരിച്ചടികള്‍ തുടങ്ങിയത് ആ നിമിഷം മുതല്‍: ദില്‍ഷ സന്തോഷിക്കുന്നുണ്ടാവും: ശാലുപേയാട്

ബിഗ് ബോസ് മലയാളം സീസണ്‍ 4 താരം റോബിന്‍ രാധാകൃഷ്ണനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മുന്‍ സുഹൃത്തും ഫോട്ടോഗ്രാഫറുമായ ശാലുപേയാട്. ഏഷ്യാനെറ്റ് വഴിയാണ് റോബിന്‍ രാധാകൃഷ്ണനെ പത്ത് പേർ അറിഞ്ഞ് തുടങ്ങിയത്. ഇന്ന് അവന്‍ ഏഷ്യാനെറ്റിനെ തള്ളിപ്പറയുന്നു. അതില്‍ എനിക്ക് യാതൊരു വിധത്തിലുള്ള അതിശയോക്തിയും ഇല്ല. മാസങ്ങള്‍ക്ക് മുമ്പേ ഞാന്‍ അനുഭവിച്ച കാര്യമാണ് ഇത്. എന്നെക്കുറിച്ച് എന്തൊക്കെ കാര്യമാണ് പറഞ്ഞിരുന്നത്. എന്നാല്‍ അവന്റെ കാര്യം കഴിഞ്ഞപ്പോള്‍, അല്ലെങ്കില്‍ ചിലതെല്ലാം ഞാന്‍ പുറത്ത് പറയും എന്നായപ്പോള്‍ നേരെ തിരിഞ്ഞെന്നും ശാലുപേയാട് വ്യക്തമാക്കുന്നു.

ഇപ്രാവശ്യത്തെ ബിഗ് ബോസില്‍ കണ്ടതാണ് ഒർജിനല്‍ റോബിന്‍. ഇന്ന് അല്ലെങ്കില്‍ നാളെ ഇവന്‍ ഏഷ്യാനെറ്റിനെ തള്ളിപ്പറയുമെന്ന് എനിക്ക് അറിയാമായിരുന്നു. അഖില്‍ മാരാരുടെ തോളില്‍ കയ്യിട്ട് പുറത്തിറങ്ങും എന്ന് പറഞ്ഞിട്ട് എന്തായി. ചില കാര്യങ്ങള്‍ വെളുപ്പിച്ചെടുക്കാന്‍ വേണ്ടിയാണ് റോബിന്‍ അങ്ങോട്ടേക്ക് പോയത്. അല്ലാതെ അവന്‍ പറയുന്നത് പോലെ ഏഷ്യാനെറ്റ് വന്ന് കാല് പിടിച്ചിട്ടൊന്നും അല്ല. അവർ വിചാരിച്ചാല്‍ വേറെ എത്ര താരങ്ങളെ കിട്ടും.

robin

അവിടെ പോയി നന്മമരം കാണിച്ച് കഴിഞ്ഞാല്‍ നഷ്ടപ്പെട്ട ഇമേജ് തിരിച്ചെടുക്കാം എന്നൊരു ചിന്ത ഉണ്ടായിരുന്നു. എന്നാല്‍ അവിടെ എത്തിയതോടെ കറക്ട് ഒർജിനല്‍ തന്നെ അവന്‍ കാണിച്ചു. അത് തന്നെയാണ് ഞങ്ങളോടും കാണിച്ചത്. ഞങ്ങളെല്ലാം ഓടിപോവുകയും ചെയ്തു. അതേ സാധനം തന്നെ അവിടെ അഖില്‍ മാരാർക്കിട്ട് പണിയാന്‍ നോക്കി. അഖില്‍ മാരാറുടെ അടുത്ത് കളിക്കാന്‍ റോബിന്‍ നോക്കിയിട്ട് കാര്യമില്ലെന്നും വണ്‍ ഇന്ത്യ മലയാളത്തിന് അനുവദിച്ച അഭിമുഖത്തില്‍ ശാലുപേയാട് പറയുന്നു.

ഒരു മനുഷ്യന് എത്രത്തോളം ക്രൂരനാവാന്‍ പറ്റും എന്നുള്ളതിന്റെ ഉദാഹരണമാണ് റോബിന്‍ അഖില്‍ മാരാറെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ചതിലൂടെ വ്യക്തമാകുന്നത്. റോബിന്റെ യഥാർത്ഥ സ്വഭാവം നേരിട്ട് മനസ്സിലാക്കിയ വ്യക്തിയാണ് ഞാന്‍. അതുകൊണ്ടാണ് ഫ്രോഡാണെന്ന് ഞാന്‍ തുറന്ന് പറഞ്ഞത്. അവന്‍ തന്നെ പറഞ്ഞു ഇത് ആടിനെ പട്ടിയാക്കുന്ന ഷോയാണെന്ന്. അത് കറക്ടാണ് ആ ഷോ പട്ടിയെ ആടാക്കി കാണിക്കുകയായിരുന്നു.

വിഷ്ണുവൊക്കെ വേറെ ലെവലാണ്. നല്ല മറുപടിയൊക്കെ കൊടുത്തു. അവന്റെ ആരാധകരെയൊന്നും പേടിക്കേണ്ട ആവശ്യമില്ല. സത്യം പറഞ്ഞാല്‍ അവന് യാതൊരു ഫാന്‍സും ആരാധകരുമില്ല. ആ നിലയിലേക്ക് എത്തിയിട്ടുണ്ട്. ഇനി പുറത്തിറങ്ങുമ്പോള്‍ നാട്ടുകാർ അവനെ ഫ്രോഡെന്നായിരിക്കും വിളിക്കും. റോബിന് ബിഗ് ബോസ് രണ്ട് വട്ടം പണികൊടുത്തു. അവനുള്ള അടുത്ത പണിയും ഉടന്‍ വരാനിരിക്കുന്നുണ്ടെന്നും ശാലു പേയാട് പറയുന്നു.

robin

ഒറ്റ വർഷം കൊണ്ട് റോബിന്റെ പരാതി തീർന്നു. ഇപ്പം ശരിക്കും സന്തോഷിക്കുന്നുണ്ടാവുക ദില്‍ഷയാണ്. സൈബർ അറ്റാക്ക് നടത്താനായി കുറെയാളുകള്‍ അവന്റെ ഒപ്പമുണ്ടായിരുന്നു. ഒരിക്കലും തട്ടിപ്പുകാരനും കള്ളനും ഒരു സന്യാസി ആവാന്‍ പറ്റില്ല. അത്രയെ ഉള്ളു ഇവന്റെ കാര്യം. എത്ര ശ്രമിച്ചാലും നന്നാവാന്‍ സാധിക്കില്ല. മാരാർക്കിട്ട് ഉണ്ടാക്കാന്‍ പോയിട്ട് റോബിന്റെ കാര്യം എന്തായി. റോബിന്‍ പൊട്ടക്കിണറ്റില്‍ കിടക്കുന്ന തവളയാണ്. ഈ ലോകം എത്ര വിശാലമാണെന്ന് അവന് അറിയില്ല. രണ്ടാമത് പുറത്തിറങ്ങിയപ്പോള്‍ ആരായിരുന്നു സ്വീകരിക്കാനുണ്ടായിരുന്നത്.

എല്ലാവരും പറയുന്നു ഇപ്രാവശ്യത്തെ ബിഗ് ബോസ് വലിയ ബോറാണെന്ന്. എന്നാല്‍ ഞാന്‍ ആ തരത്തില്‍ കാണുന്നില്ല. എനിക്ക് അഖില്‍ മാരാറെ വലിയ ഇഷ്ടമാണ്. അദ്ദേഹം എന്റെ സുഹൃത്താണ്. അഖില്‍ ഈ ഷോയിലേക്ക് എത്താനുണ്ടായ ഒരു സ്പാർക്ക് ഇട്ടത് ഞാനാണ്. ഉണ്ണി മുകുന്ദന്റെ ആ വിഷയം അഖില്‍ മാരാരോട് പറയുന്നത് ഞാനാണ്. അദ്ദേഹം അത് ചാനലില്‍ പറയുകയും ചെയ്തു.

ഇത് കേട്ടതോടെയാണ് റോബിന്‍ പുലർച്ചെ മൂന്ന് മണിക്ക് എഴുന്നേറ്റിരുന്ന് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നത്. അടുത്ത ബിഗ് ബോസില്‍ ആര് കേറണം, ആര് ജയിക്കും എന്നൊക്കെയായിരുന്നു അന്ന് റോബിന്‍ പറഞ്ഞത്. എന്നിട്ട് ഇപ്പോള്‍ എന്തായി. റോബിന്റെ നാശത്തിനാണ് അവന്‍ മാരാരുടെ അടുത്ത് ചെന്ന് കേറിയത്. അവസാനത്തെ ആണി ഏഷ്യാനെറ്റും അടിച്ചുകൊടുത്തു, റോബിന്റെ സിനിമയൊന്നും നടക്കാന്‍ പോവുന്നില്ലെന്നും ശാലു പേയാട് കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+