Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാൻ ദൈവത്തിന്റെ ആളല്ലേ.. എന്നെ നാസയിൽ കൊണ്ട് പോകാമെന്ന് അവർ പറഞ്ഞിരുന്നു'; രജിത് കുമാർ

ബിഗ് ബോസിൽ വന്നതോടെ പലരും തന്നെ മനസിലാക്കിയെന്ന് സീസൺ 2 താരം കൂടിയായ രജിത് കുമാർ. ഷോയിലൂടെ നിരവധി പേരുടെ സ്നേഹം തേടാൻ തനിക്കായി. പുറം രാജ്യങ്ങളിൽ കഴിയുന്ന നിരവധി ആരാധകർ തനിക്ക് സ്വീകരണം ഒരുക്കിയിരുന്നു. എന്നാൽ കൊറോണ കാരണമാണ് തനിക്ക് അവിടെയൊന്നും പോകാൻ സാധിക്കാതിരുന്നതെന്നും രജിത് കുമാർ പറഞ്ഞു. സുല്‍ത്താന്‍ വേവ് എന്ന യുട്യൂബ് ചാനലിനോടായിരുന്നു രജിത്തിന്റെ പ്രതികരണം. വായിക്കാം

'ബിഗ് ബോസിൽ വളരെ ചെറിയ പ്രായത്തിലാണ് വന്നതെങ്കിൽ എന്റെ എതിർ മത്സരാർത്ഥികൾക്കെതിരെ വകതിരിവില്ലാത പ്രവര്‍ത്തിച്ചേനെ. സമൂഹത്തിൽ നിന്ന് ഒരുപാട് പീഡനങ്ങൾ ഏറ്റുവാങ്ങിയ ശേഷമാണ് ഞാൻ ബിഗ് ബോസിലേക്ക് പോകുന്നത്. അവിടെ ജനങ്ങൾ എന്നെ മനസിലാക്കി. ചതിയോ കളവോ വഞ്ചനയോ ഇല്ല.

rejithkumar

സിനിമാ മേഖലയിൽ നിന്ന് കൂടുതൽ അവസരം ലഭിച്ചാൽ എനിക്ക് കൂടുതൽ പാവപ്പെട്ടവരെ സഹായിക്കാൻ പറ്റും. എനിക്ക് ജീവിക്കാൻ എന്റെ പെൻഷൻ പൈസ മതി. നമ്മുക്ക് ദൈവം രണ്ട് കൈകൾ തന്നത് മറ്റുള്ളവരെ സഹായിക്കാനുമാണ്. സഹായിക്കണമെങ്കിൽ നല്ല സമ്പത്ത് വേണം. എനിക്ക് എല്ലാവരേയും സഹായിക്കാൻ നിലവിൽ സാധിക്കില്ല.

എന്നെ പൊളിക്കാൻ നിൽക്കുന്ന ഒരുപാട് പേരുണ്ട്. കാരണം ഞാൻ ദൈവത്തിന്റെ ആളാണല്ലോ. അതുകൊണ്ട് പിശാചിന്റെ ആളുകൾ ഉണ്ടല്ലോ. അടുത്തിടെ അട്ടപ്പാടിയിൽ വന്നപ്പോ രംഗമ്മ എന്നൊരു സ്ത്രീ ചോദിച്ചു അഞ്ച് കുട്ടികൾ ഉണ്ട് അവരുടെ പഠന ചെലവടക്കം എല്ലാം നോക്കി നടത്താൻ സാധിക്കുമോയെന്ന്. എനിക്ക് സാധിക്കില്ലായിരുന്നു. ആ നിലയ്ക്ക് ഞാൻ വളർന്നിട്ടില്ല.

rejithkumar1

അങ്ങനെ വളർന്നാൽ തീർച്ചയായും അവർക്ക് സഹായം ചെയ്യാൻ ഞാൻ ശ്രമിക്കും. അതിൽ സംശയമൊന്നുമില്ല. ഇത് പറയുന്നത് രജിത് കുമാർ. പുറംരാജ്യങ്ങളിലുള്ള മലയാളികൾക്ക് എന്നെ അറിയാം. നാസയിലുള്ള സയന്റിസ്റ്റായ സ്റ്റെഫി എന്ന് പറയുന്നൊരു മാഡം പറഞ്ഞത് സാറിനെ ഞങ്ങൾ നാസയിൽ കൊണ്ട് പോകാൻ പ്ലാൻ ചെയ്തിരുന്നു. സാർ കണ്ടെത്തിയത് വളരെ സത്യമാണെന്ന്.

അമേരിക്കയിലെ പല ഡോക്ടർമാരും പറയുന്നത് ഞാൻ കണ്ടെത്തിയ പല കാര്യങ്ങളും സത്യമാണെന്ന്. പക്ഷേ എന്നെ പലരും പറയുന്നത് സ്യൂഡോ സയൻസ് ആണെന്നാണ്. ബിഗ് ബോസിന് ശേഷം എന്നെ ജനം സ്വീകരിച്ചത് എങ്ങനെയാണെന്ന് അറിയാമോ. കൊറോണ ഇല്ലായിരുന്നുവെങ്കിൽ എത്ര ലോകരാജ്യങ്ങിളാണ് എനിക്ക് സ്വീകരണം വെച്ചതെന്ന് അറിയാമോ.

ലണ്ടനിൽ പര്യടനം നടത്താൻ എൻറെ ഫോട്ടോ വെച്ച് ടീഷർട്ട് ചെയ്തതിന്റെ വീഡിയോ വരെ എനിക്ക് അയച്ച് തന്നിട്ടുണ്ട്.ബിഗ് ബോസിന് ശേഷം ലക്ഷക്കണക്കിന് ലോക മലയാളികളുടെ ഹൃദയത്തിലും മനസിലുമാണ് എനിക്ക് സ്ഥാനം കിട്ടിയത്', രജത് കുമാർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+