ബിനോയ് കോടിയേരി ജയിക്കും? എഫ്ഐആര്‍ റദ്ദാക്കാന്‍ മുംബൈ ഹൈക്കോടതിയില്‍, സാധ്യതകള്‍ ഇങ്ങനെ
മുംബൈ: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന പരാതിയില്‍ മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി ഹൈക്കോടതിയെ സമീപിച്ചു. മുംബൈ ഹൈക്കോടതിയെ ആണ് ബിനോയ് സമീപിച്ചിരിക്കുന്നത്. കേസില്‍ സെഷന്‍സ് കോടതിയില്‍ നിന്ന് ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.
നിലവിലെ സാഹചര്യത്തില്‍ കേസില്‍ നിന്ന് രക്ഷപ്പെട്ട് പോരാം എന്ന പ്രതീക്ഷയിലാണ് ബിനോയ് കോടിയേരിയുള്ളത്. മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ച സെഷന്‍സ് കോടതിയുടെ ചില പരാമര്‍ശങ്ങള്‍ തന്നെയാണ് ബിനോയ്ക്ക് പ്രതീക്ഷ പകരുന്നത്.
മുന്‍കൂര്‍ ജാമ്യം അനുവദിച്ചപ്പോള്‍ മുന്നോട്ട് വച്ച ഉപാധി പ്രകാരം തിങ്കളാഴ്ച ബിനോയ് ഓഷിവാര പോലീസ് സ്റ്റേഷനില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകേണ്ടതാണ്. ഇന്നേ ദിവസം തന്നെയാണ് ഡിഎന്‍എ പരിശോധനയ്ക്ക് ആവശ്യമായ രക്തസാമ്പിള്‍ നല്‍കാം എന്ന് ഏറ്റിട്ടുള്ളതും.

ജാമ്യോപാധികള്‍
അന്വേഷണവുമായി സഹകരിക്കുമെന്നും ഒരു മാസക്കാലം എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകും എന്നും നല്കിയ ഉറപ്പിലാണ് ബിനോയ് കോടിയേരിക്ക് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അത് പ്രകാരം ജൂലായ് 22 നും 29 നും പിന്നെ ഓഗസ്റ്റ് നാലിനും വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകേണ്ടി വരും.

ഹൈക്കോടതിയില്‍
ഇതിനിടെയാണ് ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചത്. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ജൂലായ് 17 ന് ആയിരുന്നു ബിനോയ് കോടതിയെ സമീപിച്ചത്. ജൂലായ് 24 ന് കേസ് ഹൈക്കോടതി പരിഗണിക്കും.

ബിനോയ്ക്ക് പ്രതീക്ഷ
മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവേ മുംബൈ സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടിയ ചില കാര്യങ്ങളാണ് ബിനോയ്ക്ക് ഏറെ പ്രതീക്ഷ നല്കുന്നവ. യുവതിയുടെ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടെന്നും പരാതി നല്കാന് എന്തുകൊണ്ട് ഇത്ര വൈകി എന്നതും കോടതി ആരാഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ തന്നെയാണ് ഹൈക്കോടതിയിലും ബിനോയ് ഉന്നയിക്കുക.

വ്യാജ രേഖ
വിവാഹം സംബന്ധിച്ച് യുവതി സമര്‍പ്പിച്ചത് വ്യാജരേഖയാണെന്നും തെളിഞ്ഞിരുന്നു. നോട്ടറി തന്നെ ഇക്കാര്യം വ്യക്തമാക്കി. മാത്രമല്ല, ആ രേഖയില്‍ പറയുന്ന ദിവസം ബിനോയ് ദുബായില്‍ ആയിരുന്നു എന്ന് തെളിയിക്കുന്ന പാസ്പോര്‍ട്ട് രേഖകളും പുറത്ത് വന്നുകഴിഞ്ഞിട്ടുണ്ട്.

ഡിഎന്‍എ ടെസ്റ്റ്
ബിനോയ് കോടിയേരിയോട് കഴിഞ്ഞ ആഴ്ച ഡിഎന്‍എ
പരിശോധനയ്ക്ക് ആവശ്യമായ രക്തസാംപിളുകള്‍ നല്കാന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ കാണിച്ച് ബിനോയ് ഇതില്‍ നിന്ന് പിന്മാറിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച ഏത് വിധേനയും ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാംപിളുകള്‍ ശേഖരിക്കും എന്നാണ് പോലീസ് വ്യക്തമാക്കിയിരുന്നത്. ഇനി ഇക്കാര്യത്തില്‍ എന്ത് തീരുമാനം ഉണ്ടാകും എന്നാണ് അറിയേണ്ടത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications