വാർത്തകൾ തെറ്റെന്ന് ബിനോയ് കോടിയേരി! പാസ്പോർട്ട് കൈയിലുണ്ട്, ആവശ്യപ്പെട്ടത് 36 ലക്ഷം ദിർഹം...

  • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: യാത്രാവിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് ദുബായിൽ കുടുങ്ങിയ ബിനോയ് കോടിയേരിയുടെ ആദ്യപ്രതികരണം പുറത്തുവന്നു. ദുബായിൽ തനിക്ക് യാത്രാവിലക്കേർപ്പെടുത്തിയെന്ന് സ്ഥിരീകരിച്ച ബിനോയ് കോടിയേരി പാസ്പോർട്ട് തടഞ്ഞുവച്ചെന്ന വാർത്തകൾ നിഷേധിച്ചു. റിപ്പോർട്ടർ ടിവിയാണ് ബിനോയ് കോടിയേരിയുടെ പ്രതികരണം പുറത്തുവിട്ടത്.

കിടപ്പുമുറിയിൽ ഒരാൾ! ബർമുഡയും ചുരിദാർ ടോപ്പും മാത്രം! വീട്ടമ്മയെ ആക്രമിച്ച് സ്വർണം കവർന്നത് ഇങ്ങനെ..

''തന്റെ പാസ്പോർട്ട് ദുബായ് പോലീസ് തടഞ്ഞുവച്ചിട്ടില്ല. അത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്, യാത്രാവിലക്കിനെതിരെ അപ്പീൽ നൽകും''-ബിനോയ് കോടിയേരി പറഞ്ഞു. ദുബായിലെ ജാസ് ടൂറിസം കമ്പനിയുടെ പരാതിയിലാണ് ദുബായ് പോലീസ് ബിനോയ് കോടിയേരിക്ക് യാത്രാവിലക്കേർപ്പെടുത്തിയത്. ദുബായിൽ നിന്നും നാട്ടിലേക്ക് മടങ്ങാനിരുന്ന ബിനോയിയെ പോലീസ് നിർദേശപ്രകാരം എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചു.

വാർത്തകൾ...

വാർത്തകൾ...

ഒരു മില്യൺ ദിർഹം നൽകാനുണ്ടെന്ന പരാതിയിലാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ തന്റെ പാസ്പോർട്ട് പിടിച്ചുവെച്ചിട്ടില്ല. പാസ്പോർട്ട് എന്റെ കൈയിൽ തന്നെയുണ്ട്. പാസ്പോർട്ട് പിടിച്ചുവച്ചെന്ന വാർത്തകൾ തെറ്റാണ്-ബിനോയ് കോടിയേരി പറഞ്ഞു.

 മേൽക്കോടതിയിലേക്ക്...

മേൽക്കോടതിയിലേക്ക്...

യാത്രാവിലക്കിനെതിരെ ഫെബ്രുവരി ഏഴിന് മേൽക്കോടതിയെ സമീപിക്കുമെന്നും ബിനോയ് കോടിയേരി വ്യക്തമാക്കി. 36 ലക്ഷം ദിർഹം കെട്ടിവെയ്ക്കാനോ അല്ലെങ്കിൽ അതിനുതുല്യമായ ബാങ്ക് ഗ്യാരന്റി നൽകാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ 60000 ദിർഹം പിഴയടച്ച കേസിലാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

നടപടിക്രമം...

നടപടിക്രമം...

യാത്രാവിലക്ക് ഏർപ്പെടുത്തിയാൽ അതിനെതിരെ അപ്പീൽ പോകുക എന്നതാണ് ദുബായിലെ നടപടിക്രമം. അതിനാൽ ആ വഴിക്ക് നീങ്ങുമെന്നും, എതിർകക്ഷികൾ ആവശ്യപ്പെട്ടതിനാലാണ് ഇപ്പോൾ യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്നും ബിനോയ് കോടിയേരി പറഞ്ഞു. റിപ്പോർട്ടർ ടിവിയാണ് ബിനോയ് കോടിയേരിയുടെ ആദ്യപ്രതികരണം പുറത്തുവിട്ടിരിക്കുന്നത്.

കുടുങ്ങി...

കുടുങ്ങി...

ദുബായ് പോലീസിന്റെ നിർദേശപ്രകാരം എമിഗ്രഷേൻ ഉദ്യോഗസ്ഥരാണ് ബിനോയ് കോടിയേരിയെ വിമാനത്താവളത്തിൽ തടഞ്ഞത്. ബിനോയ് കോടിയേരിക്കെതിരെ സിവിൽ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദുബായിലെ ജാസ് ടൂറിസം കമ്പനി ഫെബ്രുവരി ഒന്നിനാണ് ബിനോയ് കോടിയേരിക്കെതിരെ പരാതി നൽകിയത്.

മടങ്ങാനാകില്ല...

മടങ്ങാനാകില്ല...

ജാസ് ടൂറിസം കമ്പനി നൽകിയ കേസിലാണ് ദുബായ് പോലീസ് ബിനോയ് കോടിയേരിക്കെതിരെ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഇതറിയാതെ നാട്ടിലേക്ക് തിരിക്കാനായി വിമാനത്താവളത്തിലെത്തിയ ബിനോയിയെ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവെച്ചു. ദുബായ് പോലീസിന്റെ നിർദേശത്തെ തുടർന്നായിരുന്നു നടപടി. എന്നാൽ ബിനോയ് കോടിയേരിയെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചിട്ടില്ലെന്നായിരുന്നു ബിനീഷ് കോടിയേരിയുടെ വിശദീകരണം.

 ബിനീഷ് കോടിയേരി...

ബിനീഷ് കോടിയേരി...

അതേസമയം, ബിനോയ് കോടിയേരിയെ ദുബായിൽ തടഞ്ഞെന്ന വാർത്ത സഹോദരൻ ബിനീഷ് കോടിയേരി സ്ഥിരീകരിച്ചു. സംഭവം സത്യമാണെന്നും, യാത്രവിലക്കിനെതിരെ അപ്പീൽ നൽകുമെന്നും ബിനീഷ് കോടിയേരി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. പരാതിയിൽ പറയുന്ന പോലെ 13 കോടി രൂപ നൽകാനില്ലെന്നും, ഒരു കോടി 72 ലക്ഷം രൂപ മാത്രമാണ് നൽകാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തിക തട്ടിപ്പ്...

സാമ്പത്തിക തട്ടിപ്പ്...

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി 13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജാസ് ടൂറിസം കമ്പനിയാണ് സിപിഎം പൊളിറ്റ് ബ്യൂറോയിൽ പരാതി നൽകിയത്. സിപിഎം നേതാക്കൾ ഇടപെട്ട് പണം തിരികെ ലഭിക്കാൻ വേണ്ടിയായിരുന്നു ഈ നീക്കം.

മാധ്യമങ്ങളിൽ....

മാധ്യമങ്ങളിൽ....

സിപിഎം പൊളിറ്റ് ബ്യൂറോയിൽ പരാതി ലഭിച്ച കാര്യം നിമിഷങ്ങൾക്കുള്ളിൽ മാധ്യമങ്ങളിൽ വാർത്തയായി. ഇതോടെ സിപിഎം സംസ്ഥാന ഘടകവും കോടിയേരിയും പ്രതിരോധത്തിലായി. എന്നാൽ തന്റെ മകനെതിരായി കേസില്ലെന്നും, ഇത്തരം പരാതികൾ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നുമായിരുന്നു കോടിയേരിയുടെ മറുപടി. അതെല്ലാം വ്യക്തിപരമായ പ്രശ്നങ്ങളെന്ന് പറഞ്ഞ് മറ്റു നേതാക്കളും വിവാദത്തിൽ നിന്ന് തലയൂരി.

കേസില്ലെന്ന്...

കേസില്ലെന്ന്...

തനിക്കെതിരെ കേസില്ലെന്നും, വാർത്തകളിലുള്ളത് വെറും ആരോപണം മാത്രമാണെന്നുമാണ് ബിനോയ് കോടിയേരിയും പ്രസ്താവനയിലൂടെ പ്രതികരിച്ചത്. എന്നാൽ വാർത്ത പുറത്തുവന്നതിന് പിന്നാലെ കേസുകൾ ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്നും ആരോപണമുയർന്നു.

പണം ലഭിച്ചാൽ...

പണം ലഭിച്ചാൽ...

പണം ലഭിച്ചാൽ തങ്ങൾ കേസിനില്ലെന്നായിരുന്നു ദുബായ് കമ്പനിയുടെ നിലപാട്. ഇതുസംബന്ധിച്ച ചർച്ചകൾക്കായി കമ്പനി പ്രതിനിധിയും യുഎഇ പൗരനുമായ അൽ മർസൂഖിയും കേരളത്തിലെത്തി. എന്നാൽ ഒത്തുതീർപ്പ് ചർച്ചകൾ പരാജയപ്പെട്ടതോടെ വാർത്താസമ്മേളനം വിളിക്കുമെന്ന് കമ്പനി പ്രതിനിധികൾ വ്യക്തമാക്കി. വാർത്താസമ്മേളനത്തിന് പ്രസ് ക്ലബിൽ സമയവും തിയതിയും നിശ്ചയിച്ചെങ്കിലും കോടതിയുടെ വാർത്താവിലക്കിനെ തുടർന്ന് പിന്നീട് റദ്ദാക്കി.

ദുബായ് പോലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഡ്യൂപ്ലിക്കേറ്റോ? സഖാക്കൾ മിണ്ടുന്നില്ല...

കാമുകൻ കളഞ്ഞിട്ടുപോയ പെൺകുട്ടി നടുറോഡിൽ കാണിച്ചുകൂട്ടിയത്! കണ്ണെടുക്കാതെ നാട്ടുകാർ... വീഡിയോ

English summary
binoy kodiyeri's response about travel ban.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്