വി മുരളീധരന്റെ എസ്‌കോട്ടും പൈലറ്റ് വാഹനവും ഒഴിവാക്കി; ഗണ്‍മാനെ ഇറക്കി വിട്ട് പ്രതിഷേധം
തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് സംസ്ഥാനത്ത് എത്തിയാല്‍ നല്‍കിയിരുന്ന എസ്‌കോട്ട്, പൈലറ്റ് വാഹനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയെന്ന് ആക്ഷേപം. വൈറ്റ് കാറ്റഗറി സുരക്ഷ നല്‍കപ്പെട്ടിട്ടുള്ള വ്യക്തിയാണ് വി മുരളീധരന്‍. തിരഞ്ഞെടുപ്പ് കാലത്ത് പൈലറ്റ് വാഹനം ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ പൈലറ്റ് വാഹനവും എസ്‌കോട്ട് വാഹനവും ഒഴിവാക്കിയത്രെ. ഇന്ന് സംസ്ഥാനത്തെത്തിയപ്പോഴാണ് ഈ മാറ്റമുണ്ടായതെന്ന് ബിജെപി ആരോപിച്ചു.

തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഗണ്‍മാനെ വാഹനത്തില്‍ നിന്ന് ഇറക്കിവിട്ടുവെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട്. തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ ഗണ്‍മാന്‍ ബിജുവിനെ ഇറക്കി വിടുകയായിരുന്നുവത്രെ. സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഗണ്‍മാനെ ഇറക്കി വിട്ടതെന്ന് പറയപ്പെടുന്നു. പൈലറ്റ്-എസ്‌കോട്ട് വാഹനങ്ങളില്ലാതെ ഗണ്‍മാന്‍ മാത്രം എന്തിനാണ് എന്ന നിലപാട് മന്ത്രി എടുക്കുകയായിരുന്നുവത്രെ. സുരക്ഷ ഒഴിവാക്കിയതായുള്ള ഔദ്യോഗിക അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
Recommended Video
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും തമ്മില്‍ കൊമ്പുകോര്‍ക്കുന്ന ബ്രണ്ണന്‍ കോളജുകാല ജീവിതത്തെ കുറിച്ചുള്ള വിവാദത്തില്‍ വി മുരളീധരനും പ്രതികരിച്ചു. താനും ബ്രണ്ണന്‍ കോളജിലെ പൂര്‍വ വിദ്യാര്‍ഥിയാണ്. കലാലയത്തെ ഗുണ്ടാ കേന്ദ്രമായി ചിത്രീകരിക്കരുത്. മഹത്തായ പാരമ്പര്യമുള്ള കലാലയമാണ് ബ്രണ്ണന്‍ കോളജ് എന്നും വി മുരളീധരന്‍ പ്രതികരിച്ചു.
ഗ്രാമീണ പെണ്‍കൊടിയായി ദര്‍ശ ഗുപ്ത; നടിയുടെ മികച്ച ഫോട്ടോകള്‍ കാണാം












Click it and Unblock the Notifications