പഞ്ചായത്ത് അംഗത്തെ മര്‍ദ്ദിച്ചതിന് ബെള്ളൂരില്‍ ബിജെപി ഹര്‍ത്താല്‍; സിപിഎം ജാഥക്ക് നേരെയുണ്ടായ കല്ലേറില്‍ രണ്ട് പേര്‍ക്ക് പരിക്ക്

  • Posted By:
Subscribe to Oneindia Malayalam

ബെള്ളൂര്‍ (കാസര്‍ഗോഡ്) : ബെള്ളൂര്‍ പഞ്ചായത്ത് ബിജെപി അംഗത്തിന് മര്‍ദ്ദനമേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നു. വൈകിട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍.

ബെള്ളൂര്‍ പഞ്ചായത്തംഗം ജയകുമാറി(38)നാണ് മര്‍ദ്ദനമേറ്റത്. കര്‍ണ്ണാടക പുത്തൂരിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ബിജെപി പ്രവര്‍ത്തകന്‍ രമേശന്റെ വീട്ടില്‍ നില്‍ക്കുന്നതിനിടെയാണ് സിപിഎം പ്രവര്‍ത്തകരായ നാലുപേര്‍ മര്‍ദ്ദിച്ചതെന്ന് ജയകുമാര്‍ പരാതിപ്പെട്ടു. ഇന്നലെ വൈകിട്ട് സിപിഎം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി ബെള്ളൂര്‍ നാട്ടക്കല്ലില്‍ പ്രകടനം നടന്നിരുന്നു.

hartal

അതിനിടെയാണ് അക്രമമുണ്ടായതെന്ന് പറയുന്നു. അതേ സമയം സിപിഎം പ്രകടനത്തിന് നേരെ കല്ലേറുണ്ടായതായും പരാതിയുണ്ട്. കല്ലേറില്‍ പരിക്കേറ്റ് ഋതികുമാര്‍(21), നിഷാന്ത് (20) എന്നിവര്‍ ചെങ്കള ഇകെ നായനാര്‍ ആസ്പത്രിയില്‍ ചികിത്സ തേടി.

തമ്മിലടി മൂടിവയ്ക്കാൻ മുസ്ലിം ലീഗ് വേളത്ത് അക്രമമഴിച്ചു വിടുന്നു സിപിഎം

English summary
BJP harthal in Bellur; 2 injured in CPM procession
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്