ബിജെപിയുടെ വോട്ട് ബിജെപിക്ക് തന്നെ; മുഖ്യശത്രു സിപിഎം അല്ലെന്ന് ബി ഗോപാലകൃഷ്ണന്‍
തൃശൂര്‍: സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വിമര്‍ശനവുമായി ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണന്‍. ബി ജെ പിയുടെ വോട്ട് നോക്കി കോടിയേരി ബാലകൃഷ്ണന്‍ ജാമ്യമെടുക്കേണ്ടതില്ലെന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. ബി ജെ പിയുടെ വോട്ട് കണക്കാക്കാക്കി ഇടത് വലത് മുന്നണികള്‍ ജാമ്യം എടുക്കുന്നത് രാഷ്ട്രീയ അപചയമാണെന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
തൃക്കാക്കരയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിന് 16,000 വോട്ടാണ് ബി ജെ പിക്ക് ലഭിച്ചത്. ബി ജെ പിയുടെ അടിസ്ഥാന വോട്ടാണത്. ബി ജെ പിയുടെ വോട്ട് ബി ജെ പിക്ക് തന്നെയാണ്. ഡൊമിനിക് പ്രസന്റേഷനും കെ വി തോമസും സി പി എമ്മുമായി രഹസ്യധാരണയുണ്ടാക്കിയിട്ടുണ്ട്. ജയിക്കാന്‍ വേണ്ടി തീവ്രവാദികളുമായി സന്ധി ചെയ്യാനും ഇടത് വലത് മുന്നണികള്‍ ശ്രമിച്ചിട്ടുണ്ട്. പി സി ജോര്‍ജിനെതിരെ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കുന്നത് അതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബി ജെ പിയുടെ മുഖ്യരാഷ്ട്രീയ ശത്രു സി പി എം അല്ല. ആര് ജയിക്കണമെന്നോ തോല്‍ക്കണമെന്നോ ബി ജെ പി ചിന്തിക്കുന്നില്ല. ബി ജെ പി കരുത്താര്‍ജിച്ച് ക്രമേണ ജയത്തിലേക്ക് കയറുന്നതാണ് ലക്ഷ്യം. അത് ഭാരതം മുഴുവനും നടന്നതും അത് കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നതുമാണെന്നും ബി ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.
അതേസമയം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ഫലം നാളെ അറിയാം. നാളെ രാവിലെ എട്ട് മണിക്ക് എറണാകുളം മഹാരാജാസ് കോളേജിലെ കൗണ്ടിംഗ് സെന്ററില്‍ വോട്ടെണ്ണല്‍ ആരംഭിക്കും. എട്ടര മണിയോടെ ആദ്യ ഫല സൂചനകളും പന്ത്രണ്ട് മണിയോടെ അന്തിമഫലവും പുറത്തുവരും. എല്ലാ മുന്നണികളും വലിയ വിജയ പ്രതീക്ഷയിലാണ്.
എട്ട് മണിയോടെ സ്‌ട്രോംഗ് റൂം തറക്കും. ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് ബാലറ്റുകളും. പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ എണ്ണി തുടങ്ങും. ഒരു റൗണ്ടില്‍ 21 വോട്ടിങ് മെഷീനുകള്‍ എണ്ണി തീര്‍ക്കും. അങ്ങിനെ പതിനൊന്ന് റൗണ്ടുകള്‍ പൂര്‍ത്തിയാകുന്നതോടെ അന്തിമ ഫലം പുറത്തുവരും.
കോര്‍പ്പറേഷന്‍ പരിധിയിലെ ബൂത്തുകളാണ് ആദ്യം എണ്ണുക. പരമ്പരാഗതമായി യു ഡി എഫിനൊപ്പം നില്‍ക്കുന്ന ഇടപ്പള്ളി, പാലാരിവട്ടം, വെണ്ണല, വൈറ്റില എന്നീ മേഖലകളിലൂടെയാവും ഓരോ റൗണ്ടും പുരോഗമിക്കുക.












Click it and Unblock the Notifications