Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഡോക്ടര്‍ ബിന്ദുവിനെപ്പോലുള്ളവര്‍ നാടിന് അപമാനവും ശാപവുമായി മാറും'; പരിഹസിച്ച് സന്ദീപ് വചസ്പതി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെ പരിഹസിച്ച് ബി ജെ പി നേതാവ് സന്ദീപ് വചസ്പതി. ഇന്ത്യ ടുഡേയുടെ കോണ്‍ക്ലേവില്‍ പങ്കെടുത്തുകൊണ്ട് മന്ത്രി ബിന്ദു നടത്തിയ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദീപ് വചസ്പതിയുടെ പരിഹാസം. ഹൗസും ഹോമും തമ്മിലുള്ള വ്യത്യാസം പോലും അറിയാത്ത ഇവരാണ് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രിയെന്ന് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു. . ഇവരൊക്കെ ചേര്‍ന്ന് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസത്തെ എവിടെ എത്തിച്ചു എന്ന് ഇതോടെ മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'മന്ത്രിക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ സാധിക്കണം എന്ന് നിര്‍ബന്ധവുമില്ല. പക്ഷേ ഒരു കോളേജ് അധ്യാപികയ്ക്ക്, ഡോക്ടറല്‍ ബിരുദധാരിക്ക് ഇംഗ്ലീഷ് പരിജ്ഞാനം അത്യാവശ്യമാണ്. അവര്‍ ഒരു മുന്തിയ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി കൂടി ആയാലോ? അപ്പോള്‍ മന്ത്രി ഡോക്ടര്‍ ബിന്ദുവിനെപ്പോലുള്ളവര്‍ നാടിന് അപമാനവും ശാപവും ആയി മാറും.'

bjp

'പാര്‍ട്ടി അടിമകളായി കൊടി പിടിച്ച് നിരവധി തലമുറകളുടെ ഭാവി തുലച്ചു എന്നത് മാത്രമാണ് ഇവരുടെയൊക്കെ യോഗ്യത. പിടിക്കപ്പെടാത്ത ഇത്തരം ആര്‍ഷോമാരും വിദ്യമാരുമാണ് കേരളത്തിന്റെ ഉന്നത ഉദ്യോഗസ്ഥരില്‍ പലരും എന്ന തിരിച്ചറിവ് ഓരോ മലയാളിക്കും ഉണ്ടാകണം. എന്നിട്ട് വേണം നമ്പര്‍ വണ്‍ സ്ഥാനം അവകാശപ്പെടാന്‍.'- സന്ദീപ് വചസ്പതി ഫേസ്ബുക്കില്‍ കുറിച്ചു.

സന്ദീപ് വചസ്പതിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം..

തരൂര്‍ ശൈലിയില്‍ ഇംഗ്ലീഷ് സംസാരിക്കുന്നത് പാണ്ഡിത്യത്തിന്റെ ലക്ഷണം ആയോ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തത് പോരായ്മയായോ കരുതുന്നില്ല. മന്ത്രിക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ സാധിക്കണം എന്ന് നിര്‍ബന്ധവുമില്ല. പക്ഷേ ഒരു കോളേജ് അധ്യാപികയ്ക്ക്, ഡോക്ടറല്‍ ബിരുദധാരിക്ക് ഇംഗ്ലീഷ് പരിജ്ഞാനം അത്യാവശ്യമാണ്. അവര്‍ ഒരു മുന്തിയ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി കൂടി ആയാലോ? അപ്പോള്‍ മന്ത്രി ഡോക്ടര്‍ ബിന്ദുവിനെപ്പോലുള്ളവര്‍ നാടിന് അപമാനവും ശാപവും ആയി മാറും.

ഇവര്‍ പഠിപ്പിച്ചു വിട്ട ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ നിലവാരം ഊഹിക്കുമ്പോള്‍ തന്നെ തല പെരുക്കുന്നു. ഹൗസും (House) ഹോമും (Home) തമ്മിലുള്ള വ്യത്യാസം പോലും അറിയാത്ത ഇവരാണ് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി. ഇവരൊക്കെ ചേര്‍ന്ന് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസത്തെ എവിടെ എത്തിച്ചു എന്ന് ഇതോടെ മനസ്സിലാകും.

പാര്‍ട്ടി അടിമകളായി കൊടി പിടിച്ച് നിരവധി തലമുറകളുടെ ഭാവി തുലച്ചു എന്നത് മാത്രമാണ് ഇവരുടെയൊക്കെ യോഗ്യത. പിടിക്കപ്പെടാത്ത ഇത്തരം ആര്‍ഷോമാരും വിദ്യമാരുമാണ് കേരളത്തിന്റെ ഉന്നത ഉദ്യോഗസ്ഥരില്‍ പലരും എന്ന തിരിച്ചറിവ് ഓരോ മലയാളിക്കും ഉണ്ടാകണം. എന്നിട്ട് വേണം നമ്പര്‍ വണ്‍ സ്ഥാനം അവകാശപ്പെടാന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+