കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിമിനല്‍ നടപടി വേണമെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രി അട്ടിമറിച്ചു; തെളിവുകള്‍ പുറത്തുവിട്ട് സന്ദീപ് വാര്യര്‍

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി ബി ജെ പി നേതാവ് സന്ദീപ് വാര്യര്‍ രംഗത്ത്. അഴിമതിക്കേസില്‍ സിവില്‍ ക്രിമിനല്‍ നടപടി വേണമെന്ന വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് അട്ടിമറിച്ചതിന്റെ തെളിവുകള്‍ പുറത്തുവിട്ടുകൊണ്ടാണ് സന്ദീപ് വാര്യര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ആരോപണങ്ങളുമായി ബന്ധപ്പെട്ട് ചില രേഖകള്‍ സഹിതം ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് സന്ദീപ് വാര്യര്‍ ഇ്ക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

1

ബന്ധുനിയമനം മാത്രമല്ല , കോടതി റദ്ദാക്കിയ ബന്ധു നിയമനം , വളഞ്ഞ വഴിയിലൂടെ പുനഃസ്ഥാപിക്കുകയും അതിനായി പൊതുഖജനാവിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയ ഒരു അഴിമതിക്കേസില്‍ സിവില്‍ ക്രിമിനല്‍ നടപടി വേണമെന്ന വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് അട്ടിമറിച്ചതിന്റെ തെളിവുകളാണ് ഇന്ന് കേരള സമൂഹത്തിന് മുന്നില്‍ സമര്‍പ്പിക്കുന്നത് .

2

കഥയിലെ നായകന്‍ ജി . ജയരാജ് , സിഡിറ്റ് ഡയറക്റ്റര്‍ . നവകേരളം കര്‍മപദ്ധതിയുടെ രണ്ടാംഘട്ടത്തിലെ കോഓര്‍ഡിനേറ്ററും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ടി.എന്‍.സീമയുടെ ഭര്‍ത്താവാണ് ജയരാജ് . സീമക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി നല്‍കിയതിനു പിന്നാലെ ശമ്പളം നിശ്ചയിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കി. 1,66,800 രൂപയാണ് സീമയുടെ പ്രതിമാസ ശമ്പളം.

3

ഇനി കഥയിലേക്ക് വരാം . 2020 ല്‍ മതിയായ യോഗ്യതയില്ലാത്ത ജയരാജിനെ നിയമിച്ചത് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു . നിയമനം റദ്ദായി . ഈ അനധികൃത നിയമന കാലത്ത് , ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മറ്റെല്ലാ വകുപ്പുകളിലും നടന്നത് പോലെ ജയരാജും സിഡിറ്റില്‍ കടും വെട്ട് നടത്തുന്നു . കെഎസ്എഫ്ഇ ക്ക് വേണ്ടി കോയമ്പത്തൂരിലെ ഒരു സോഫ്റ്റ്വെയര്‍ കമ്പനിയില്‍ നിന്നും 30 ലക്ഷം മുടക്കി ഒരു അസറ്റ് മാനേജ്മന്റ് സോഫ്റ്റ്വെയര്‍ വാങ്ങുന്നു . അതുപയോഗിക്കാന്‍ ചട്ട വിരുദ്ധമായി ഇരുപത് ലക്ഷം രൂപയുടെ സെര്‍വര്‍ സ്‌പേസ് സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് വാടകക്ക് എടുക്കുകയും ചെയ്തു .

4

എന്നാല്‍ ചെറിയ സ്ഥാപനമായ സിഡിറ്റിന്റെ അസറ്റ് മാനേജ്മന്റ് പോലും നിര്‍വഹിക്കാന്‍ ശേഷിയില്ലാത്ത സോഫ്റ്റ്വെയര്‍ തങ്ങള്‍ക്ക് വേണ്ടെന്ന് പറഞ്ഞ് വലിയ സ്ഥാപനമായ കെഎസ്എഫ്ഇ പിന്മാറുന്നു . അഡ്വാന്‍സ് പോലും കെഎസ്എഫ്ഇയില്‍ നിന്ന് വാങ്ങാതെ നടത്തിയ പര്‍ച്ചേസില്‍ പൊതു ഖജനാവിന് നഷ്ടം രൂപാ 50 ലക്ഷം . മാത്രമല്ല ഇത് വാര്‍ഷിക ലൈസന്‍സ് ഫീ ഇല്ലാതെ ഉപയോഗിക്കാന്‍ കഴിയുന്ന സോഫ്റ്റ്വെയര്‍ ആയത് കൊണ്ട് ഉപയോഗ ശൂന്യമായിട്ടില്ല എന്ന സര്‍ക്കാര്‍ നിലപാട് തെറ്റാണെന്ന് ടെന്‍ഡര്‍ ഓര്‍ഡറും പര്‍ച്ചേസ് ഓര്‍ഡറും കൃത്യമായി സൂചിപ്പിക്കുന്നു . ലൈസന്‍സ് ഫീ എല്ലാ വര്‍ഷവും അഡ്വാന്‍സായി നല്‍കണമെന്ന് ഈ രേഖകളിലുണ്ട് . എന്നാല്‍ അഴിമതി മാത്രം ലക്ഷ്യമിട്ട് നടത്തിയ ഇടപാട് കഴിഞ്ഞതോടെ സോഫ്റ്റ്വെയര്‍ പാഴായി മാറി . ടെണ്ടര്‍ നടപടിയും അഴിമതിക്ക് വേണ്ടി ഡിസൈന്‍ ചെയ്തതായിരുന്നു . അതിലേക്ക് പിന്നീട് കടക്കാം .

5

ജയരാജിന്റെ അനധികൃത നിയമന കാലത്ത് നടന്ന ഇടപാടിനെക്കുറിച്ച് പരാതി ഉയര്‍ന്നപ്പോള്‍ ഐടി സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഐ എ എസ് , ഇടപാടിലെ ക്രമക്കേട് ബോധ്യപ്പെട്ടതിനെ അടിസ്ഥാനത്തില്‍ ജയരാജ് അടക്കമുള്ള ഉത്തരവാദികളായ ഉദ്യോഗസ്ഥസര്‍ക്കെതിരെ സിവിലായും ക്രിമിനലായും നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഫയലില്‍ എഴുതി .

6

ആ ഫയലില്‍ ഐടി സെക്രട്ടറിയുടെ നോട്ടിന് ചുവട്ടില്‍ ബഹുമാന്യനായ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണം അട്ടിമറിക്കാന്‍ നടത്തിയ ഇടപെടലിന്റെ രേഖ കാണാം . കെഎസ് എഫ് ഇക്ക് വേണ്ടിയല്ല സോഫ്റ്റ്വെയര്‍ വാങ്ങിയത് എന്നതിനാല്‍ വിജിലന്‍സ് അന്വേഷണത്തിന് പ്രസക്തി ഇല്ലെന്നാണ് മുഖ്യമന്ത്രി ഫയലില്‍ രേഖപ്പെടുത്തിയത് . ചോദ്യം സോഫ്റ്റ്വെയര്‍ ആര്‍ക്ക് വേണ്ടി വാങ്ങി എന്നതല്ല മുഖ്യമന്ത്രീ , സംസ്ഥാന ഖജനാവ് കൊള്ളയടിക്കപ്പെട്ടോ എന്നുള്ളതാണ് .

7

എന്തിനാണ് മുഖ്യമന്ത്രി സീമയുടെ ഭര്‍ത്താവ് ജയരാജിനെ സംരക്ഷിക്കാന്‍ ഐടി സെക്രട്ടറി ആവശ്യപ്പെട്ട അന്വേഷണം അട്ടിമറിച്ചത് ?
ബിശ്വനാഥ് സിന്‍ഹ ആവശ്യപ്പെട്ടത് അനുസരിച്ച് അന്വേഷണം നടന്നിരുന്നെങ്കില്‍ ടി എന്‍ സീമയുടെ ഭര്‍ത്താവ് ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെടും . രണ്ടാം നിയമനവും കുഴപ്പത്തിലാകും . ഹൈക്കോടതി ഉത്തരവിനെ മറികടക്കാന്‍ മാനദണ്ഡങ്ങള്‍ മാറ്റി ജയരാജിനെ വീണ്ടും സിഡിറ്റ് തലപ്പത്തേക്ക് കൊണ്ട് വന്നത് സ്പ്രിംഗ്ലര്‍ പോലെ ദുരൂഹമായ ഐടി ഇടപാടുകള്‍ക്കാണെന്ന് ന്യായമായും സംശയിക്കേണ്ടി വരുന്നു .
ഈ പകല്‍ക്കൊള്ള അന്വേഷിക്കണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ( ഐ ടി) ഫയലില്‍ രേഖപ്പെടുത്തിയതും ആ നിര്‍ദ്ദേശം അട്ടിമറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫയലില്‍ രേഖപ്പെടുത്തിയതും കേരളത്തിലെ പൊതു സമൂഹത്തിന് മുന്നില്‍ പുറത്ത് വിടുന്നു .

 ദിൽഷയെ കുറിച്ച് ചോദ്യം, റോബിന്റെ മറുപടി ഇങ്ങനെ..'അത്തരക്കാരോട് പുച്ഛം മാത്രം' ദിൽഷയെ കുറിച്ച് ചോദ്യം, റോബിന്റെ മറുപടി ഇങ്ങനെ..'അത്തരക്കാരോട് പുച്ഛം മാത്രം'

English summary
BJP leader Sandeep Warrier made serious allegations against Chief Minister Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X