കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതൃത്വത്തിന്‌ വഴങ്ങാതെ ശോഭ സുരേന്ദ്രന്‍; സംസ്ഥാന ഭാരവാഹി യോഗത്തിലും പങ്കെടുത്തില്ല

Google Oneindia Malayalam News

തിരവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ്‌ തൊട്ടരികെയെത്തിയ വേളയിലും സംസ്ഥാന നേതൃത്വത്തിനോടുള്ള പ്രതിഷേധം കടുപ്പിച്ച്‌ ശോഭാ സുരേന്ദ്രന്‍. ഇന്ന്‌ നടന്നുകൊണ്ടിരിക്കുന്ന ബിജെപി നേതൃയോഗത്തില്‍ ശോഭാ സുരേന്ദ്രന്‍ പങ്കെടുത്തില്ല. സംസ്ഥാന വൈസ്‌ ്രപസിഡന്റ്‌ സ്ഥാനം ഏറ്റെടുക്കാത്തതിനാല്‍ യോഗത്തിന്‌ പങ്കെടുക്കേണ്ട ആവശ്യമില്ല എന്ന നിലപാടിലാണ്‌ ശോഭാ സുരേന്ദ്രന്‍. യോഗത്തില്‍ പങ്കെടുക്കണമെന്ന്‌ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ശോഭാ സുരേന്ദ്രന്‍ യോഗത്തിനെത്തിയില്ല.

പുനസംഘടനയില്‍ തുടങ്ങിയ പോര്

പുനസംഘടനയില്‍ തുടങ്ങിയ പോര്

‌.
ബിജെപി അധ്യക്ഷാ സ്ഥാനത്തേക്ക്‌ കെ സുരേന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടതിന്‌ ശേഷമാണ്‌ ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടിയുമായി അകലുന്നത്‌. അന്ന്‌ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക്‌ കെ സുരേന്ദ്രനോടൊപ്പം ഉയര്‍ന്ന്‌ കേട്ടിരുന്ന മറ്റൊരു പേരായിരുന്നു ശോഭാ സുരേന്ദ്രന്റേത്‌. കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറേറെടുത്തതിനെ തുടര്‍ന്ന്‌ നടന്ന പുനസംഘടനയില്‍ ബി ജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മാറ്റിയിരുന്നു. ഇതോടെയാണ്‌ ശോഭാ സുരേന്ദ്രന്‍ സംസ്ഥാന നേതൃത്വത്തോട്‌ പൂര്‍ണ്ണമായും അകന്നത്‌. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുക്കാന്‍ ശോഭാ സുരേന്ദ്രന്‍ ഇതുവരെയും തയാറായിട്ടില്ല.

പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാകാതെ ശോഭ സുരേന്ദ്രന്‍

പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാകാതെ ശോഭ സുരേന്ദ്രന്‍


സംസ്ഥാനത്തെ ബിജെപി നേതാക്കളില്‍ ജനകീയതയുള്ള നേതാക്കളില്‍ ഒരാളാണ്‌ ശോഭാ സുരേന്ദ്രന്‍, തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച്‌ കേരളത്തിന്റെ തന്റെ ശക്തി തെളിയിച്ചിട്ടുള്ള നേതാവ്‌ കൂടിയാണ്‌ ശോഭ. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യം. എന്നാല്‍ പാര്‍ട്ടി പുനസംഘടനയ്‌ക്ക്‌ ശേഷം കഴിഞ്ഞ ആറ്‌ മാസമായി ബിജെപി പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നില്‍ക്കുകയാണ്‌ ശോഭാ സുരേന്ദ്രന്‍. ശോഭയുടെ അസാന്നിധ്യം ചര്‍ച്ചയായതോടെയാണ്‌ അതൃപ്‌തി പരസ്യമായി ശോഭാ സുരേന്ദ്രന്‍ തുറന്ന്‌ പറയുന്നത്‌.

കെസുരേന്ദ്രനെതിരെ പരസ്യമായി രംഗത്തെത്തി ശോഭ സുരേന്ദ്രന്‍

കെസുരേന്ദ്രനെതിരെ പരസ്യമായി രംഗത്തെത്തി ശോഭ സുരേന്ദ്രന്‍

സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്‍ തന്നെ ഇല്ലായ്‌മ ചെയ്യാന്‍ ശ്രമിക്കുകയാണെന്നാരോപിച്ച്‌ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ഷാക്കും കത്തയച്ചതോടെയാണ്‌ ബിജെപി സംസ്ഥാനനേതൃത്വത്തോടുള്ള അതൃപ്‌തി മറ നീങ്ങി പുറത്തുവരുന്നത്‌. ബിജെപി അധ്യക്ഷനായി കെ സുരേന്ദ്രന്‍ ചുമതലയേറ്റതിനുശേഷം തന്നെ വ്യക്തിപരമായി ഉപദ്രവിക്കുന്നുവെന്നാണ്‌ ശോഭാ സുരേന്ദന്റെ ആരോപണം. ഇതിനിടെ എപി അബ്ദുള്ളക്കുട്ടിയെ ബിജെപി ദേശീയ ഭാരവാഹിയായി തിരഞ്ഞെടുത്തതും ശോഭാ സുരേന്ദ്രന്റെ അതൃപ്‌തി വര്‍ധിക്കാന്‍ കാരണമായി.
ദേശീയ നിര്‍വാഹക സമിതി അംഗമായ തന്നെ പാര്‍ട്ടി കീഴ്‌ വഴക്കങ്ങള്‍ ലംഘിച്ചാണ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റായി തിരഞ്ഞെടുത്തതെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിക്കുന്നു.

കെ സുരേന്ദ്രന്റെ മറുപടി

കെ സുരേന്ദ്രന്റെ മറുപടി

ബിജെപി സംസ്‌ഥാന വൈസ്‌ പ്രസിഡന്റായ ശോഭാ സുരേന്ദ്രന്‍ എന്തുകൊണ്ട്‌ പൊതുരംഗത്ത്‌ സജീവമാകാത്തതിന്‌ കാരണം അവരോട്‌ തന്നെ ചോദിക്കണമെന്നായിരുന്നു കെ സുരേന്ദ്രന്റെ ആദ്യപതികരണം. പാര്‍ട്ടി ആരേയും മാറ്റിനിര്‍ത്തിയിട്ടില്ലെന്നും എല്ലാവരേയും പരിഗണിച്ചുകൊണ്ടുതന്നെയാണ്‌ മുന്നോട്ട്‌ പോകുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ ശോഭാ സുരേന്ദ്രന്റെ അതൃപ്‌തി പരസ്യമായതോടെ അനുനയ നീക്കവുമായി കെ സുരേന്ദ്രന്‍ രംഗത്തെത്തി .ശോഭാ സുരേന്ദ്രന്‍ ബിജപിയുടെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാവാണെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മുന്നില്‍ നിന്ന്‌ നയിക്കുമെന്നും കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അനുനയ നീക്കം പാളുന്നു

അനുനയ നീക്കം പാളുന്നു


അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും ശോഭാ സുരേന്ദ്രന്റെ വിഷയം രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്നുമാണ്‌ ദേശീയ തലത്തില്‍ കേരളത്തിന്റെ പുതിയ പ്രഭാരി സിപി രാധാകൃഷ്‌ണന്‍ പ്രതികരിച്ചത്‌. ശോഭ ചെറുപ്പം മുതല്‍ പാട്ടിക്കൊപ്പമുള്ളയാളാണെന്നുമായിരുന്നു സിപി രാധാകൃഷ്‌ണന്‍ പ്രതികരിച്ചത്‌. എന്നാല്‍ ഭാരവാഹി യോഗത്തിന്‌ ശോഭ സുരേന്ദന്‍ എത്താതയതോടെ അനുനയ നിക്കം പാളിയതായാണ്‌ വ്യക്തമാകുന്നത്‌.

ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി വിട്ടേക്കുമോ

ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി വിട്ടേക്കുമോ

ഇന്നു കൊച്ചിയില്‍ ചേര്‍ന്ന ബിജെപി സംസ്ഥാന ഭാരാവാഹി യോഗത്തില്‍ കൂടി ശോഭാ സുരേന്ദ്രന്‍ പങ്കടുക്കാത്തതോടെ ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി വിട്ടേക്കുമോ എന്ന അഭ്യൂഹം ശക്തമാണ്‌. ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുക്കാത്തതിനാല്‍ സംസ്ഥാന ഭാരവാഹി യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന നിലപാടിലാണ്‌ ശോഭ സുരേന്ദ്രന്‍. യോഗത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പൊഴികെ മറ്റൊന്നും ചര്‍ച്ച ചെയ്യില്ലെന്ന കെ സുരേന്ദ്രന്റെ പ്രതികരണവും ശോഭാ സുരേന്ദ്രനെ ചൊടിപ്പിച്ചിട്ടുണ്ട്‌. നേരത്തെ സംസ്ഥാന നേതൃത്വത്തിനുള്ളില്‍ കെ സുരേന്ദനെതിരെ അതൃപ്‌തിയുള്ളവരുടെ ഗ്രൂപ്പ്‌ ശോഭാ സുരേന്ദ്രന്‍ ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ മാസം പാലക്കാട്‌ ശോഭ സുരേന്ദ്രനെ അനുകൂലിച്ച്‌ ചില നേതാക്കള്‍ ബിജെപിയില്‍ നിന്നും രാജിവെക്കുകയും ചെയ്‌തു. ഇന്നതെ ഭാരവഹി യോഗത്തില്‍ കൂടി ശോഭാ സുരേന്ദ്രന്‍ പങ്കെടുക്കാത്തതോടെ ശോഭ ബിജെപി വിട്ടേക്കുമോയെന്നാണ്‌ രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്‌.

Recommended Video

cmsvideo
BJP Will Come To Power In Kerala: K Surendran

English summary
BJP leader Shobha Surendran not attend BJP state meeting, the conflict continue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X