കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട്ട് ഫോണിലും സുന്ദരയെ ബിജെപി പറ്റിച്ചു! കൊടുത്ത് 8000 ന്റെ ഫോണ്‍, പറഞ്ഞത് 15,000 എന്ന്... തെളിവുകള്‍

Google Oneindia Malayalam News

മഞ്ചേശ്വരം: തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറാന്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയ്ക്ക് ബിജെപി കോഴ കൊടുത്ത സംഭവത്തില്‍ നിര്‍ണായക വഴിത്തിരുവുകള്‍. കെ സുന്ദരയ്ക്ക് നല്‍കാന്‍ ബിജെപി നേതാക്കള്‍ വാങ്ങിയ മൊബൈല്‍ ഫോണ്‍ സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.

കേരളത്തില്‍ 7 ചാനലുകൾ സിപിഎം നിയന്ത്രണത്തിലെന്ന് ജന്മഭൂമി; കണ്ടെത്തലിന് പിന്നിൽ മാതൃഭൂമിയിലെ മാറ്റങ്ങൾകേരളത്തില്‍ 7 ചാനലുകൾ സിപിഎം നിയന്ത്രണത്തിലെന്ന് ജന്മഭൂമി; കണ്ടെത്തലിന് പിന്നിൽ മാതൃഭൂമിയിലെ മാറ്റങ്ങൾ

സുരേന്ദ്രനെ മാത്രം മാറ്റിയാൽ കേരളത്തിലെ ബിജെപി നന്നാവില്ല; അടിമുടി മാറണം- മുൻ ഡിജിയുടെ റിപ്പോർട്ട്സുരേന്ദ്രനെ മാത്രം മാറ്റിയാൽ കേരളത്തിലെ ബിജെപി നന്നാവില്ല; അടിമുടി മാറണം- മുൻ ഡിജിയുടെ റിപ്പോർട്ട്

ഈ ഫോണ്‍ നേരത്തേ തന്നെ പോലീസ് സുന്ദരയില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. സുന്ദരയ്ക്ക് നല്‍കിയ പണം സംബന്ധിച്ച വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചുകഴിഞ്ഞു. ഫോണിന്റെ കാര്യത്തില്‍ ബിജെപി നേതാക്കള്‍ സുന്ദരയെ പറ്റിച്ചു എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍...

കടൽക്ഷോഭത്തിൽ തകർന്ന തിരുവനന്തപുരം ശംഖുമുഖം ബീച്ച്- ചിത്രങ്ങൾ

പറഞ്ഞത് 15,000 രൂപയുടെ ഫോണ്‍ എന്ന്

പറഞ്ഞത് 15,000 രൂപയുടെ ഫോണ്‍ എന്ന്

രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും ആണ് പത്രിക പിന്‍വലിക്കാന്‍ തനിക്ക് ബിജെപി നേതാക്കള്‍ നല്‍കിയത് എന്ന് സുന്ദര വെളിപ്പെടുത്തിയിരുന്നു. പതിനയ്യായിരം രൂപയുടേത് എന്ന് പറഞ്ഞാണ് സുന്ദരയ്ക്ക് ഫോണ്‍ നല്‍കിയത്. എന്നാല്‍ സത്യം അതല്ലെന്നാണ് ഇപ്പോള്‍ വെളിപ്പെടുന്നത്.

ഫോണ്‍ വാങ്ങിയത് ആര്

ഫോണ്‍ വാങ്ങിയത് ആര്

സുന്ദരയ്ക്ക് കൊടുത്ത ഫോണ്‍ ആരാണ് വാങ്ങിയത് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഏത് കടയില്‍ നിന്നാണ് വാങ്ങിയത് എന്നും കണ്ടെത്തി. ഇവിടത്തെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌കും പോലീസ് പിടിച്ചെടുത്തുകഴിഞ്ഞു.

എണ്ണായിരത്തിന്റെ ഫോണ്‍

എണ്ണായിരത്തിന്റെ ഫോണ്‍

സുന്ദരയോട് പറഞ്ഞത് പതിനയ്യായിരം രൂപയുടെ ഫോണ്‍ എന്നാണെങ്കിലും കൊടുത്തത് എണ്ണായിരം രൂപയുടെ ഫോണ്‍ ആണെന്നാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. കടയുടമയാണ് ഇത് സംബന്ധിച്ച് പോലീസിന് മൊഴി നല്‍കിയിട്ടുള്ളത് എന്ന് മീഡിയ വണ്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആവശ്യപ്പെട്ടത് 15 ലക്ഷം

ആവശ്യപ്പെട്ടത് 15 ലക്ഷം

പത്രിക പിന്‍വലിക്കുന്നതിനായി കെ സുന്ദര ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടത് 15 ലക്ഷം രൂപയായിരുന്നു. എന്നാല്‍ ഇവര്‍ നല്‍കിയത് രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും. തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ വിജയിക്കുകയാണെങ്കില്‍, കര്‍ണാടകത്തില്‍ വൈന്‍ ഷോപ്പും വീടും നല്‍കാമെന്ന വാഗ്ദാനവും നല്‍കിയിരുന്നതായി സുന്ദര മൊഴി നല്‍കിയിട്ടുണ്ട്.

അമ്മയുടെ സ്ഥിരീകരണം

അമ്മയുടെ സ്ഥിരീകരണം

തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറാന്‍ ബിജെപി നേതാക്കള്‍ പണം നല്‍കിയ കാര്യം സുന്ദരയുടെ അമ്മയും പോലീസിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. വീട്ടിലെത്തി, അമ്മയുടെ കൈയ്യില്‍ ആണ് പണം നല്‍കിയത് എന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍. ബിജെപി പ്രാദേശിക നേതാക്കള്‍ക്കൊപ്പം യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്കും പണം കൈമാറാന്‍ എത്തിയിരുന്നു എന്നും മൊഴിയിലുണ്ട്.

ആ പണം എവിടെ പോയി?

ആ പണം എവിടെ പോയി?

കോഴയായി കിട്ടിയ പണം എവിടെ പോയി എന്ന അന്വേഷണവും നിര്‍ണായക ഘട്ടിത്തില്‍ എത്തിയിരിക്കുകയാണ്. ഒന്നര ലക്ഷം രൂപ ചെലവായി പോയി എന്നാണ് സുന്ദര പോലീസിനോട് പറഞ്ഞിരിക്കുന്നത്. ബാക്കി ഒരു ലക്ഷം രൂപ, സൂക്ഷിക്കാനായി സുഹൃത്തിനെ ഏല്‍പിച്ചു എന്നും സുന്ദര മൊഴി നല്‍കിയിരുന്നു.

പണം വീണ്ടെടുക്കാന്‍

പണം വീണ്ടെടുക്കാന്‍

കോഴപ്പണം വീണ്ടെടുക്കാനുള്ള നീക്കങ്ങളും അന്വേഷണ സംഘം തുടങ്ങിയിട്ടുണ്ട്. സുന്ദര നല്‍കിയ പണം സുഹൃത്ത് ബാങ്കില്‍ നിക്ഷേപിക്കുകയായിരുന്നു. സുഹൃത്തിന്റെ ബാങ്ക് രേഖകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍ വൈകാതെ തുടര്‍ നടപടികളും ഉണ്ടാകും.

ഈ കേസില്‍ അറസ്റ്റ്?

ഈ കേസില്‍ അറസ്റ്റ്?

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോഴ നല്‍കുന്നത് സംബന്ധിച്ച ഐപിസി 171 ബി വകുപ്പ് പ്രകാരം ആണ് കെ സുരേന്ദ്രനെതിരെ ഇപ്പോള്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇത് പ്രകാരം അറസ്റ്റ് അടക്കമുള്ള നടപടികള്‍ സാധ്യമല്ല. കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ മുന്‍കൂര്‍ അനുമതി വാങ്ങണം എന്ന് നേരത്തേ കോടതി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

Recommended Video

cmsvideo
Crime branch investigation against K Surendran | Oneindia Malayalam

'ചോദിച്ചതെല്ലാം തന്നിട്ടും ബിജെപിയെ പൂജ്യമാക്കിയില്ലേ'- സുരേന്ദ്രനെ, നദ്ദ ശാസിച്ചെന്ന് കൈരളി, വാർത്തകൾ ഇങ്ങനെ'ചോദിച്ചതെല്ലാം തന്നിട്ടും ബിജെപിയെ പൂജ്യമാക്കിയില്ലേ'- സുരേന്ദ്രനെ, നദ്ദ ശാസിച്ചെന്ന് കൈരളി, വാർത്തകൾ ഇങ്ങനെ

അറസ്റ്റ് പ്രതീക്ഷിച്ച് കെ സുരേന്ദ്രന്‍? പ്രതികരണം ഇങ്ങനെ... പഴയ അനുഭവം പിണറായി ഓർമിക്കുന്നത് നല്ലതെന്നുംഅറസ്റ്റ് പ്രതീക്ഷിച്ച് കെ സുരേന്ദ്രന്‍? പ്രതികരണം ഇങ്ങനെ... പഴയ അനുഭവം പിണറായി ഓർമിക്കുന്നത് നല്ലതെന്നും

പുത്തൻ ലുക്കിൽ പ്രിയാമണി- ചിത്രങ്ങൾ

English summary
Manjeshwaram Election Bribery Case: BJP leaders cheated K Sundara by giving 8,000 rupees smartphone saying it costed 15,000 rupees- Report. Police collected evidence from Mobile Shop.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X